കേരള ബാങ്കിന് റിസർവ് ബാങ്കിന്റെ അനുമതി; കേരളപ്പിറവി ദിനത്തിൽ പ്രവർത്തനമാരംഭിച്ചേക്കും

ജില്ലാ ബാങ്കുകളുടെ അനുമതി നേടണമെന്ന റിസർവ് ബാങ്ക് നിർദ്ദേശം ഓർഡിൻസിലൂടെ മറികടന്നാണ് കേരള ബാങ്കിന് സർക്കാർ അനുമതി നേടിയത്. 

News18 Malayalam | news18-malayalam
Updated: October 10, 2019, 10:53 AM IST
കേരള ബാങ്കിന് റിസർവ് ബാങ്കിന്റെ അനുമതി; കേരളപ്പിറവി ദിനത്തിൽ പ്രവർത്തനമാരംഭിച്ചേക്കും
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
  • Share this:
തിരുവനന്തപുരം:  കേരള ബാങ്ക് രൂപീകരണത്തിന് റിസർവ് ബാങ്കിന്റെ അനുമതി. ഇതോടെ കേരളപ്പിറവി ദിനത്തിൽ കേരള ബാങ്ക് പ്രവർത്തനമാരംഭിക്കാനാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ജില്ലാ ബാങ്കുകളുടെ അനുമതി നേടണമെന്ന റിസർവ് ബാങ്ക് നിർദ്ദേശം ഓർഡിൻസിലൂടെ മറികടന്നാണ് കേരള ബാങ്കിന് സർക്കാർ അനുമതി നേടിയത്.

13 ജില്ലാ ബാങ്കുകളും കേരള ബാങ്ക് രൂപീകരണത്തെ പിന്തുണച്ചപ്പോൾ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് അതിനെ എതിർത്ത് വോട്ടു ചെയ്തു. ഇതേത്തുടർന്ന് ഭരണസമിതി യോഗത്തില്‍ ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കേണ്ടതില്ലെന്നും യോഗത്തിന്റെ അംഗീകാരം മാത്രം നേടിയാല്‍ മതിയെന്നുമുള്ള  ഭേദഗതി വരുത്തിയുള്ള ഓർഡിനൻസ് ഇറക്കുകയായിരുന്നു. ഈ ഭേദഗതിയാണ് റിസർവ് ബാങ്ക് ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ  സഹകരണ ബാങ്കുകളെ ലയിപ്പിച്ചാണ് കേരള ബാങ്ക് രൂപീകരിക്കാൻ സർക്കാർ ശ്രമമാരംഭിച്ചത്. ഇതിനായി റിസർവ് ബാങ്ക്  19 നിബന്ധനകളും മുന്നോട്ടു വച്ചു.  ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികളുടെ പൊതുയോഗത്തിൽ രണ്ടില്‍ മൂന്ന് ഭൂരിപക്ഷത്തോടെ ലയന പ്രമേയം പാസാക്കണമെന്നതായിരുന്നു പ്രധാന നിബന്ധന. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പ്രമേയത്തെ എതിർത്തതോടെയാണ് ഓർഡിനൻസ് ഇറക്കി ഈ തടസം മറികടന്നത്. അതേസമയം ബാങ്ക് രൂപീകരണത്തിന് മറ്റെന്തെങ്കിലും  നിബന്ധനകൾ ഉണ്ടോയെന്ന് വ്യക്തമല്ല.

Related News മലപ്പുറത്ത് ലയന പ്രമേയം രണ്ടാമതും വോട്ടിനിട്ട് തള്ളി

First published: October 9, 2019, 6:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading