നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • RBI | ഡിജിറ്റല്‍ ലോണ്‍ ആപ്പുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി റിസർവ് ബാങ്ക്

  RBI | ഡിജിറ്റല്‍ ലോണ്‍ ആപ്പുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി റിസർവ് ബാങ്ക്

  ഇന്ത്യന്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി എണ്‍പതിലധികം ആപ്ലിക്കേഷന്‍ സ്റ്റോറുകളിലായി ഏകദേശം 1,100 വായ്പാ ആപ്പുകള്‍ ലഭ്യമാണെന്നും അതില്‍ 600 എണ്ണം നിയമവിരുദ്ധമാണെന്നും റിപ്പോർട്ട്...

  News18

  News18

  • Share this:
   ഡിജിറ്റല്‍ ലോണ്‍ ആപ്പുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏർപ്പെടുത്താനുള്ള ശ്രമത്തിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI - Reserve Bank of India). ഡിജിറ്റല്‍ വായ്പയുടെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്നതിനായി ആര്‍ബിഐ രൂപീകരിച്ച സമിതി ഇത്തരത്തിലുള്ള ലോണ്‍ ആപ്പുകളെ നിയന്ത്രിക്കുന്നതിനായി ശക്തമായ സംവിധാനത്തിന്റെ ആവശ്യകത ശുപാര്‍ശ ചെയ്തു. ഡിജിറ്റല്‍ ലെന്‍ഡിംഗ് ആപ്പുകള്‍ (DLAs - Digital Lending Apps) ഒരു നോഡല്‍ ഏജന്‍സിയുടെ വെരിഫിക്കേഷന്‍ പ്രോസസിന് വിധേയമാക്കുന്നത് മുതല്‍ നിയമവിരുദ്ധമായ ഡിജിറ്റല്‍ വായ്പാ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക നിയമനിര്‍മ്മാണം വരെയുള്ള കാര്യങ്ങളാണ് ശുപാര്‍ശകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

   ഇന്ത്യന്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി എണ്‍പതിലധികം ആപ്ലിക്കേഷന്‍ സ്റ്റോറുകളിലായി ഏകദേശം 1,100 വായ്പാ ആപ്പുകള്‍ ലഭ്യമാണെന്നും അതില്‍ 600 എണ്ണം നിയമവിരുദ്ധമാണെന്നും വര്‍ക്കിംഗ് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ടിൽ പറയുന്നു. വായ്പ തുക തിരികെ വാങ്ങുന്നതിനുള്ള നടപടികളുടെ ഭാഗമായി ലോണ്‍ ആപ്പുകളുടെ നിയന്ത്രണാതീതമായ ഉപദ്രവവും അന്യായമായ പെരുമാറ്റങ്ങളും സംബന്ധിച്ച് വ്യാപകമായ പരാതികളെ തുടര്‍ന്നാണ് ആർബിഐ പ്രത്യേക സമിതി രൂപീകരിച്ചത്.

   ക്രെഡിറ്റ് സംവിധാനങ്ങളുടെ വളര്‍ച്ചയില്‍ സാങ്കേതിക മുന്നേറ്റങ്ങളുടെ പ്രാധാന്യവും പങ്കും അംഗീകരിച്ചുകൊണ്ട് ആര്‍ബിഐ ഇ.ഡി ജയന്ത് കുമാര്‍ ദാഷിന്റെ നേതൃത്വത്തിലുള്ള പാനലിന്റെ റിപ്പോര്‍ട്ടില്‍ ലോണ്‍ ആപ്പുകളിലെ സമീപകാല സംഭവവികാസങ്ങളില്‍ നിന്ന് ഉണ്ടാകുന്ന അപകടങ്ങളെ എടുത്തുകാണിച്ചിട്ടുണ്ട്. ''...തെറ്റിദ്ധരിപ്പിച്ച് ഇടപാടുകള്‍ നടത്തുന്ന മൂന്നാം കക്ഷി വായ്പാ സേവന ദാതാക്കളെ ഉപഭോക്താക്കള്‍ കൂടുതല്‍ ആശ്രയിക്കുന്നത് മൂലം അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. ഡാറ്റാ സ്വകാര്യത ലംഘനം, അധാര്‍മ്മികമായ ബിസിനസ്സ് പെരുമാറ്റ രീതി, നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ആശങ്കയ്ക്ക് കാരണമാകുന്നുവെന്ന്'' റിപ്പോര്‍ട്ടിൽ പറയുന്നു.

   Also read- RBI Ombudsman Scheme | പുതിയ ഓംബുഡ്സ്മാൻ സ്കീമിന് തുടക്കംകുറിച്ച് ആർബിഐ: ഓൺലൈനായി എങ്ങനെ പരാതി നൽകാം?

   സമിതിയുടെ ഒന്നാമത്തെ ശുപാശ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ വായ്പ നല്‍കുന്നവരുടെയും വായ്പ നല്‍കുന്ന സേവന ദാതാക്കളുടെയും സാങ്കേതിക യോഗ്യതകളും (Technological credentials) മറ്റും പ്രാഥമികമായി പരിശോധിക്കാന്‍ ഒരു നോഡല്‍ ഏജന്‍സി രൂപീകരിക്കുക എന്നതാണ്. ഈ ഏജന്‍സി പരിശോധിച്ച ലോണ്‍ ആപ്പുകളുടെ ഒരു പൊതു രജിസ്റ്ററും പരിപാലിക്കണം. ഡിജിറ്റല്‍ ഇന്ത്യ ട്രസ്റ്റ് ഏജന്‍സി (DIGITA - Digital India Trust Agency) എന്ന രീതിയില്‍ രൂപപ്പെടുത്തിയിരിക്കേണ്ട ഈ സ്ഥാപനത്തില്‍ - റെഗുലേറ്റര്‍മാര്‍, വ്യവസായ പങ്കാളികള്‍, പ്രതിനിധി സംഘടനകള്‍, സര്‍ക്കാര്‍ എന്നിവരെയുള്‍പ്പെടുത്തി വിദഗ്ദ്ധാഭിപ്രായങ്ങള്‍ ആരായണമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

   ലോണ്‍ ആപ്പുകളെയും വായ്പ നല്‍കുന്ന സേവന ദാതാക്കളുടെയും ഉള്‍ക്കൊള്ളുന്ന ഒരു സെല്‍ഫ് റെഗുലേറ്ററി ഓര്‍ഗനൈസേഷന്‍ (എസ്ആര്‍ഒ) രൂപീകരിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ആര്‍ബിഐയുടെ നിയന്ത്രിത സ്ഥാപനങ്ങളല്ലാത്ത സ്ഥാപനങ്ങള്‍ നടത്തുന്ന ഡിജിറ്റല്‍ വായ്പാ ബിസിനസുകള്‍ക്ക് എതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് തീരുമാനമെടുക്കാം.
   Published by:Anuraj GR
   First published:
   )}