HOME /NEWS /Money / Loan Apps | അനധികൃത വായ്പാ ആപ്പുകൾക്ക് പിടി വീഴും; നിയമപരമായി പ്രവർത്തിക്കുന്നവയുടെ ലിസ്റ്റ് തയ്യാറാക്കാനൊരുങ്ങി RBI

Loan Apps | അനധികൃത വായ്പാ ആപ്പുകൾക്ക് പിടി വീഴും; നിയമപരമായി പ്രവർത്തിക്കുന്നവയുടെ ലിസ്റ്റ് തയ്യാറാക്കാനൊരുങ്ങി RBI

ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി ധനമന്ത്രി നിർമല സീതാരാമനും ഉന്നത ഉദ്യോഗസ്ഥരും വെള്ളിയാഴ്ച യോഗം ചേർന്നിരുന്നു.

ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി ധനമന്ത്രി നിർമല സീതാരാമനും ഉന്നത ഉദ്യോഗസ്ഥരും വെള്ളിയാഴ്ച യോഗം ചേർന്നിരുന്നു.

ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി ധനമന്ത്രി നിർമല സീതാരാമനും ഉന്നത ഉദ്യോഗസ്ഥരും വെള്ളിയാഴ്ച യോഗം ചേർന്നിരുന്നു.

 • Share this:

  ന്യൂഡൽഹി:  നിയമപരമായി പ്രവർത്തിക്കുന്ന വായ്പാ ആപ്പുകളുടെ (Loan Apps) ലിസ്റ്റ് തയ്യാറാക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI ). നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ആപ്പുകൾ ആപ്പ് സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്യും. അനധികൃത വായ്പാ ആപ്പുകളുടെ തട്ടിപ്പുകൾക്ക് ഇരകളാകുന്നവരുടെ എണ്ണം വർദ്ധിച്ച പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി ധനമന്ത്രി നിർമല സീതാരാമനും ( Nirmala sitaraman) ഉന്നത ഉദ്യോഗസ്ഥരും വെള്ളിയാഴ്ച യോഗം ചേർന്നിരുന്നു. ആർബിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആപ്പുകൾക്ക് മാത്രമേ ഇനി മുതൽ അനുമതി ലഭിക്കുകയുള്ളൂ.

  ആർബിഐ ലിസ്റ്റ് തയ്യാറാക്കിക്കഴിഞ്ഞാൽ, ഈ ആപ്പുകൾ മാത്രമേ ഗൂഗിൾ പ്ലേ സ്റ്റോറിലും (Google Play Store) ആപ്പിൾ സ്റ്റോറിലും (Apple Store) ലഭ്യമാകൂ എന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി (MEITY) മന്ത്രാലയം ഉറപ്പു വരുത്തും. കള്ളപ്പണം വെളുപ്പിക്കൽ, സ്വകാര്യ വിവരങ്ങളുടെ ദുരുപയോഗം തുടങ്ങി അനധികൃത വായ്പാ ആപ്പുകളുടെ മറവിൽ നടക്കുന്ന എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിരീക്ഷിക്കും.

  Also Read- യുപിഐ, നെറ്റ് ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കാറുണ്ടോ? നിങ്ങള്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍

  ഓൺലൈൻ ലോൺ ആപ്പുകളുടെ രജിസ്ട്രേഷൻ ഒരു സമയപരിധിക്കുള്ളിൽ പൂർത്തിയാക്കണമെന്നും അതിനുശേഷം രജിസ്റ്റർ ചെയ്യാത്ത ഒരു ആപ്പിനും പ്രവർത്തന അനുമതി നൽകരുത് എന്നും കേന്ദ്രസർക്കാർ ആർബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കൾ, ബാങ്ക് ജീവനക്കാർ, നിയമ നിർവ്വഹണ ഏജൻസികൾ, മറ്റ് പങ്കാളികൾ എന്നിവർക്ക് സൈബർ ബോധവൽക്കരണം നൽകാൻ നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം നിയമവിരുദ്ധമായ വായ്പാ ആപ്പുകളുടെ പ്രവർത്തനങ്ങൾ തടയാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ എല്ലാ മന്ത്രാലയങ്ങളോടും ഏജൻസികളോടും ആവശ്യപ്പെട്ടു.

  ധനകാര്യ സെക്രട്ടറി, സാമ്പത്തിക കാര്യ സെക്രട്ടറി, റവന്യൂ സെക്രട്ടറി, ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം സെക്രട്ടറി, ആർബിഐ ഡെപ്യൂട്ടി ഗവർണർ എന്നിവരും വെള്ളിയാഴ്ച നടന്ന യോഗത്തിൽ പങ്കെടുത്തു.

  ഇന്ത്യയിൽ പ്രവർത്തിക്കുന്ന 1000ത്തോളം അനധികൃത കമ്പനികൾ ഉൾപ്പെടുന്ന ചൈനീസ് ലോൺ ആപ്പ് അഴിമതിയിൽ പാവപ്പെട്ടവരും നിരപരാധികളുമായ നിരവധി പേർ കടക്കെണിയിലായതായി ന്യൂസ് 18 കണ്ടെത്തിയിരുന്നു. മുൻപ് വ്യാജ ഇടപാടുകളുമായി ബന്ധപ്പെട്ട് പ്ലേ സ്റ്റോറില്‍ നിന്ന് 2000 വ്യാജ ആപ്പുകളെ ഗൂഗിള്‍ നിരോധിച്ചിരുന്നു. ബംഗളുരു, ഹൈദരാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിൽ റെയ്ഡുകളും ആരംഭിച്ചിട്ടുണ്ട്. വ്യാജ ഡയറക്ടർമാരെ ഉപയോഗിച്ച് ഇന്ത്യയിൽ ചൈനീസ് സ്ഥാപനങ്ങൾ തുറക്കാൻ സഹായിച്ച കമ്പനികളിൽ റെയ്ഡ് നടത്തിയതായി ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ അറിയിച്ചു.

  Also Read- Fuel supply in India| വരുമോ മൊബൈൽ പെട്രോൾ പമ്പുകൾ? ഇന്ധനവിൽപനയിലെ പുത്തൻ സാധ്യത

  വ്യാജ ചൈനീസ് ലോൺ ആപ്ലിക്കേഷനുകളെക്കുറിച്ച് ആളുകളെ ബോധവൽക്കരിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം ഉടൻ ഒരു ക്യാമ്പയിൻ ആരംഭിക്കുമെന്നും അവയ്‌ക്കെതിരെ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

  First published:

  Tags: Digital loan apps, Nirmala Sitaraman, Rbi, Reserve bank, Reserve Bank of India