കേരള സംസ്ഥാന ലോട്ടറിയുടെ വിൻ-വിൻ W- 699 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. WZ 967784 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. ക്രിസ്മസിന് പിന്നാലെയെത്തിയ സമ്മാനം അടൂരിലെ ഭാഗ്യശാലിക്കാണ് ലഭിക്കുക. WR 492461 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.
വിൻ-വിൻ ലോട്ടറിക്ക് അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.
Also read: Gold Price Today| സ്വർണവില വീണ്ടും നാൽപതിനായിരത്തിന് അടുത്ത്; ഇന്നത്തെ നിരക്കുകൾ അറിയാം
ഒന്നാം സമ്മാനം- (75 ലക്ഷം രൂപ)
WZ 967784
സമാശ്വാസ സമ്മാനം- (8000 രൂപ വീതം)
5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി വിൽപനശാലയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.
ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.
Summary: The Kerala Win-Win W-699 lottery results have been released. The first prize winning ticket was purchased in Adoor. In the Gorky Bhavan, Thiruvananthapuram, winners for additional spots are also revealed in a lucky lot. Results are posted on the lottery department’s official websites where people can access the details
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.