• HOME
  • »
  • NEWS
  • »
  • money
  • »
  • ​RIL AGM 2022 | എഫ്എംസിജി മേഖലയിലും ചുവടുറപ്പിക്കാൻ റിലയൻസ്; പ്രഖ്യാപനവുമായി ഇഷ അംബാനി

​RIL AGM 2022 | എഫ്എംസിജി മേഖലയിലും ചുവടുറപ്പിക്കാൻ റിലയൻസ്; പ്രഖ്യാപനവുമായി ഇഷ അംബാനി

പുതിയ സംരംഭം തുടങ്ങുന്നതിലൂടെ ഹിന്ദുസ്ഥാൻ യൂണിലിവർ, നെസ്‌ലെ, ബ്രിട്ടാനിയ തുടങ്ങിയ എഫ്എംസിജി ഭീമന്മാരുമായി മത്സരിക്കാൻ തന്നെയാണ് റിലയൻസ് റീട്ടെയിലിൻെറ ലക്ഷ്യം

  • Last Updated :
  • Share this:
    റിലയൻസ് (Reliance) ഇൻഡസ്ട്രീസിന്റെ റീട്ടെയിൽ വിഭാഗമായ റിലയൻസ് റീട്ടെയിൽ പുതിയ മേഖലകളിലേക്കും ചുവടുറപ്പിക്കുന്നു. ഉപഭോക്തൃ ഉൽപ്പന്ന നിർമാണ മേഖലയായ എഫ്എംസിജി (FMCG) വിപണിയിലേക്കാണ് റിലയൻസ് എത്തുന്നത്. റിലയൻസിൻെറ 45-ാമത് വാർഷിക പൊതുയോഗത്തിൽ കമ്പനിയുടെ ഡയറക്ടർ ഇഷ അംബാനിയാണ് (Isha Ambani) ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

    “ഈ വർഷം മുതൽ റിലയൻസ് റീട്ടെയിലിന് കീഴിൽ ഉപഭോക്തൃ ഉൽപ്പന്ന ബിസിനസ് ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഏറെ ആവേശമുണ്ട്. രാജ്യത്തെ ഓരോ വീടുകളിലും ദൈനംദിന ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി ഉയർന്ന നിലവാരമുള്ളതും എന്നാൽ സാമ്പത്തികമായി താങ്ങാൻ പറ്റുന്നതുമായ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക എന്നതാണ് ഈ ബിസിനസ്സിന്റെ ലക്ഷ്യം,” ഇഷ അംബാനി പറഞ്ഞു.

    പുതിയ സംരംഭം തുടങ്ങുന്നതിലൂടെ ഹിന്ദുസ്ഥാൻ യൂണിലിവർ, നെസ്‌ലെ, ബ്രിട്ടാനിയ തുടങ്ങിയ എഫ്എംസിജി ഭീമന്മാരുമായി മത്സരിക്കാൻ തന്നെയാണ് റിലയൻസ് റീട്ടെയിലിൻെറ ലക്ഷ്യം. ഇത് കൂടാതെ ഇന്ത്യയിലെ ആദിവാസി മേഖലയിലുള്ളവരും മറ്റ് പാർശ്വവത്കൃത വിഭാഗത്തിലുള്ളവരും നിർമ്മിക്കുന്ന ഗുണമേൻമയുള്ളതും വ്യത്യസ്തവുമായ ഉൽപ്പന്നങ്ങൾ വിപണിയിൽ വിറ്റഴിക്കുന്നത് ലക്ഷ്യം വെച്ച് മറ്റൊരു കമ്പനി തുടങ്ങുമെന്നും ഇഷ അംബാനി അറിയിച്ചു.

    Also Read-RIL AGM 2022 | ഇന്ത്യ വളർച്ചയുടെയും സ്ഥിരതയുടെയും പാതയിൽ; 2047 ലേക്കുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെക്കുറിച്ച് മുകേഷ് അംബാനി

    “പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് തൊഴിലും ജീവിതോപാധിയും നൽകുകയെന്നത് മാത്രമല്ല ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ പരമ്പരാഗത കരകൌശല വസ്തുക്കൾക്ക് മികച്ച വിപണിയൊരുക്കി അവയെ സംരക്ഷിക്കുകയും ചെയ്യും. കരകൌശല മേഖലയിലെ വിദഗ്ദരായ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രത്യേക പരിഗണനയും നൽകും,” അവർ കൂട്ടിച്ചേർത്തു.

    അതേസമയം, ജിയോ 5ജി സേവനം ദീപാവലി മുതൽ രാജ്യത്തെ നാല് നഗരങ്ങളിൽ ലഭ്യമായി തുടങ്ങുമെന്നും മുകേഷ് അംബാനി വാർഷിക പൊതുയോഗത്തിൽ പ്രഖ്യാപിച്ചു. മെട്രോ നഗരങ്ങളായ ന്യൂ ഡൽഹി, കൊൽക്കത്ത, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലാണ് ജിയോ 5ജി സേവനം ആദ്യം ലഭ്യമായി തുടങ്ങുകയെന്ന് അദ്ദേഹം വ്യക്തമാക്കി. നാല് മെട്രോ നഗരങ്ങളിൽ സേവനം ലഭ്യമാക്കിയതിന് ശേഷം ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. വരുന്ന വർഷത്തോടെ രാജ്യത്ത് എല്ലായിടത്തും 5ജി സേവനം എത്തിക്കാനുള്ള ശ്രമത്തിലാണ് റിലയൻസ് ജിയോ.

    Also Read-RIL AGM 2022 | ജിയോ 5ജി ആദ്യമെത്തുക ഇന്ത്യയിലെ ഈ നാല് നഗരങ്ങളിൽ; പ്രഖ്യാപനവുമായി മുകേഷ് അംബാനി

    ജിയോ 5G ഉപയോഗിച്ച്, റിലയൻസ് എല്ലാവരേയും എല്ലായിടത്തും ഉയർന്ന നിലവാരമുള്ളതും താങ്ങാനാവുന്നതുമായ ഡാറ്റയുമായി ബന്ധിപ്പിക്കുമെന്ന് അംബാനി പ്രഖ്യാപിച്ചു. ഇന്ത്യയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം, ആഗോള വിപണിയിൽ ഡിജിറ്റൽ ആയിട്ടുള്ള എല്ലാ കാര്യങ്ങളിലും ഒരു പരിഹാരം ഇത് മുന്നോട്ടുവെക്കുമെന്ന് തങ്ങൾക്ക് ആത്മവിശ്വാസമുണ്ടെന്നും മുകേഷ് അംബാനി പറഞ്ഞു.

    കൂടാതെ അതിവേഗ 5ജി ബ്രോഡ്ബാൻഡ് സേവനം ആകാശ് അംബാനി പ്രഖ്യാപിച്ചു. ജിയോ എയർഫൈബർ എന്നാണ് ഇത് അറിയപ്പെടുക. റിലയൻസ് വാർഷിക പൊതുയോഗത്തിലാണ് ആകാശ് അംബാനി ജിയോ എയർഫൈബർ പ്രഖ്യാപിച്ചത്. ജിയോ 5G ഏറ്റവും ആവേശകരമായ സാധ്യത അൾട്രാ-ഹൈ-സ്പീഡ് ഫിക്സഡ്-ബ്രോഡ്ബാൻഡ് ആണെന്ന് ആകാശ് അംബാനി പറഞ്ഞു. വയറുകളില്ലാതെ വായുവിൽനിന്ന് ഫൈബർ വേഗതയിൽ ഡാറ്റ ലഭ്യമാകുന്നതിനാലാണ് തങ്ങൾ ഇതിനെ ജിയോ എയർഫൈബർ എന്ന് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
    Published by:Jayesh Krishnan
    First published: