മുംബൈ: കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിൽ ആഗോള കമ്പനികളുടെ കാഴ്ചപ്പാടുകൾക്ക് അനുസൃതമായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) 2035 ഓടെ നെറ്റ് കാർബൺ ഫ്രീ ആക്കി മാറ്റുമെന്ന് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചു. കമ്പനിയുടെ 43-ാം വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസംസ്കൃത എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ഉപയോക്താവായി ആർഐഎൽ തുടരുമെങ്കിലും, പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡ് ഉപയോഗപ്രദമായ ഉൽപന്നങ്ങളായും രാസവസ്തുക്കളായും മാറ്റുന്നതിന് പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കാൻ റിലയൻസ് പ്രതിജ്ഞാബദ്ധമാണെന്ന് അംബാനി പറഞ്ഞു.
“പുറന്തള്ളുന്ന മാലിന്യമായി കണക്കാക്കുന്നതിനുപകരം കാർബൺഡൈ ഓക്സൈഡ് പുനരുപയോഗം ചെയ്യാവുന്ന ഒരു വിഭവമാക്കി മാറ്റും. ജാംനഗറിലെ നമ്മുടെ പ്ലാന്റിൽവെച്ച് കാർബൺഡൈ ഓക്സൈഡ് ഉയർന്ന മൂല്യമുള്ള പ്രോട്ടീനുകൾ, ന്യൂട്രാസ്യൂട്ടിക്കൽസ്, നൂതന വസ്തുക്കൾ, ഇന്ധനങ്ങൾ എന്നിവയാക്കി മാറ്റുന്നതിനുള്ള പരീക്ഷണങ്ങളിൽ ഇതിനകം ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്, ”അംബാനി പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം നിക്ഷേപകർക്ക് ഒരു പ്രധാന പ്രശ്നമായി മാറിയ സമയത്താണ് മുകേഷ് അംബാനിയുടെ പ്രസ്താവന. ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ ബ്ലാക്ക് റോക്ക് ചൊവ്വാഴ്ച 244 കമ്പനികളെ കാലാവസ്ഥാ പ്രശ്നങ്ങളിൽ അപര്യാപ്തമായ നടപടികൾക്കായി വാച്ച് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.
അടുത്ത തലുറ കാർബൺ ക്യാപ്ചർ, സ്റ്റോറേജ് സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും റിലയൻസ് പദ്ധതിയിടുന്നു. CO2 ഒരു മൂല്യവത്തായ വിഭവമായി ഉപയോഗിക്കുന്നതിന് പുതിയ കാറ്റലറ്റിക്, ഇലക്ട്രോകെമിക്കൽ രീതിയിലേക്ക് മാറ്റുന്നതിനുള്ള പരീക്ഷണങ്ങളും നടന്നുവരുന്നു.
ഗതാഗത ഇന്ധനങ്ങളെ വിലയേറിയ പെട്രോകെമിക്കൽ, മെറ്റീരിയൽ ബിൽഡിംഗ് ബ്ലോക്കുകളാക്കി മാറ്റാൻ റിലയൻസിന് സാങ്കേതികവിദ്യയുണ്ടെന്ന് പറഞ്ഞ അംബാനി, ഗതാഗത ഇന്ധനങ്ങൾക്ക് പകരം വൈദ്യുതിയും ഹൈഡ്രജനും ഉപയോഗിക്കുന്നത് പ്രോൽസാഹിപ്പിക്കുമെന്ന് അംബാനി പറഞ്ഞു. ഡിജിറ്റൽ, ഊർജ, ഇലക്ട്രോണിക്സ്, അഡ്വാൻസ്ഡ് മെറ്റീരിയലുകൾ, ഇലക്ട്രോകെമിസ്ട്രി എന്നിവയിലെ റിലയൻസിന്റെ കൈവശമുള്ള സാങ്കേതികവിദ്യകൾ സംയോജിപ്പിച്ച് ഇന്ത്യയിൽ ഫുൾ-സ്റ്റാക്ക് ഇലക്ട്രോലൈസർ, ഇന്ധന സെൽ എന്നിവ നിർമ്മിക്കും.
TRENDING:'നന്നായി ഇംഗ്ലീഷ് സംസാരിച്ചിട്ടോ സുന്ദരനായിട്ടോ കാര്യമില്ല'; സച്ചിൻ പൈലറ്റിനെ പരിഹസിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് [NEWS]Kerala Blasters|യുവ പ്രതിഭകളുമായി ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നു; റിത്വിക് ദാസ് കേരള ബ്ലാസ്റ്റേഴ്സിൽ [NEWS]നിർമ്മാതാക്കളുടെ ഭീഷണിക്ക് വഴങ്ങാതെ അമ്മ; പ്രതിഫലം കുറയ്ക്കാനുള്ള നിർദേശം നൽകാനാവില്ലെന്ന് താരസംഘടന [NEWS]
“ഹൈഡ്രജൻ, കാറ്റ്, സൗരോർജ്ജം, ഇന്ധന സെല്ലുകൾ, ബാറ്ററി എന്നിവ ഉപയോഗിച്ച് വിശ്വസനീയവും വൃത്തിയുള്ളതും താങ്ങാനാവുന്നതുമായ ഊർജ്ജം ഞങ്ങൾ നിർമ്മിക്കും,” അംബാനി പറഞ്ഞു, ഈ തന്ത്രം വിജയകരമായി നടപ്പിലാക്കുന്നതിലൂടെ 2035 ഓടെ നെറ്റ് കാർബൺ ഫ്രീയായി മാറാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ലോകത്തെ പ്രമുഖ പുതിയ ഊർജ്ജ, പുതിയ മെറ്റീരിയൽ കമ്പനികളിലൊന്നാകാൻ 15 വർഷത്തെ പദ്ധതി ആർഐഎല്ലിനുണ്ടെന്ന് അംബാനി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.