• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

ഒഡീഷ കൺവെൻഷനിൽ മുകേഷ് അംബാനി പങ്കെടുക്കും


Updated: November 12, 2018, 11:44 AM IST
ഒഡീഷ കൺവെൻഷനിൽ മുകേഷ് അംബാനി പങ്കെടുക്കും

Updated: November 12, 2018, 11:44 AM IST
മുംബൈ: ഒഡീഷയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന മെയ്ക്ക് ഒഡീഷ കൺവെൻഷനിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി സംസാരിക്കും. ഭുവനേശ്വറിൽ നടക്കുന്ന കൺവെൻഷനിൽ രാവിലെ 11 മണി മുതൽ 12 മണി വരെ നടക്കുന്ന സെഷനിലാണ് അംബാനി സംസാരിക്കുക. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്ക് സന്നിഹിതനായിരിക്കും. സംസ്ഥാനത്തെ വ്യാവസായിക വികസനത്തിന് ഒരു പുതിയ പാതയ്ക്ക് ഈ പരിപാടി വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

'മകന് നീതി ലഭിക്കണം':സര്‍ക്കാരിനെതിരെ മധുവിന്റെ അമ്മ

മുംബൈയിലെത്തിയ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് മുകേഷ് അംബാനിയെ നേരിട്ട് ക്ഷണിക്കുകയായിരുന്നു. ഈ വർഷത്തെ കൺവെൻഷനിൽ മുകേഷ് അംബാനിയെ കൂടാതെ ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാരമംഗലം ബിർള, നടരാജൻ ചന്ദ്രശേഖരൻ (ടാറ്റ സൺസ്), വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ തുടങ്ങിയവരും കൺവെൻഷനില്‍ പങ്കെടുക്കുന്നുണ്ട്.
Loading...

ചരിത്രം ആവർത്തിക്കുന്നു; ദേവസ്വത്തിനുവേണ്ടി ഹാജരാകുന്നത് സി.പിയുടെ കൊച്ചുമകൻ

ഒഡീഷ ഉച്ചക്കോടി വിജയകരമായി നടത്തുന്നതിന് കഴിഞ്ഞ ഒരു വർഷമായി സംസ്ഥാന സർക്കാർ തയാറെടുപ്പുകൾ നടത്തിവരികയായിരുന്നു. രാജ്യത്തിനകത്തും പുറത്തുംനിന്നുമായി 800ഓളം വ്യവസായികൾ കൺവെൻഷനിൽ പങ്കെടുക്കും. ഒരു എൻജിനീയറിംഗ് ഹബാക്കി മാറ്റാൻ എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്ന് പട്നായിക് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ലക്ഷം കോടിയുടെ നിക്ഷേപമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്തിന്റെ വികസനത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി കൂടുതൽ ശക്തി പകരുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി മുകേഷ് അംബാനിയെ ഫോബ്സ് മാസിക പ്രഖ്യാപിച്ചിട്ടുണ്ട്.

നവംബർ 11 മുതൽ 15 വരെയാണ് ഒഡീഷ കൺവെൻഷൻ നടക്കുന്നത്. വ്യവസായികളുടെ റോഡ് ഷോയും സംഘടിപ്പിക്കും. ജപ്പാനും ഫ്രാൻസും നിക്ഷേപംനടത്താൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുവരെ 250 കമ്പനികൾ സ്റ്റാർട്ടപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ധാതുസമ്പത്തിനാൽ‌ സമ്പന്നമായ സംസ്ഥാനമാണ് ഒഡീഷ.
First published: November 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍