റിലയൻസ് ഇൻഡസ്ട്രീസിന്റെ (RIL) ഉടമസ്ഥതയിലുള്ള റിലയൻസ് ന്യൂ എനർജി സോളാർ (RNESL) ജർമ്മൻ കമ്പനിയായ നെക്സ്വഫെയിൽ (NexWafe GmbH) 25 മില്യൺ യൂറോ നിക്ഷേപം നടത്തി. ഇതോടെ ആർഎംഇഎസ്എൽ ജർമ്മൻ കമ്പനിയുടെ മുൻനിര നിക്ഷേപകരായി മാറും. ആർഐഎൽ നെക്സ്വഫെയുമായി കരാർ ഒപ്പിട്ടു. ഉയർന്ന പ്രവർത്തനക്ഷമതയുള്ള മോണോ ക്രിസ്റ്റലിൻ സിലിക്കൺ വേഫറുകൾ ഉൽപാദിപ്പിക്കുന്ന കമ്പനിയാണ് നെക്സ് വഫെ.
ഫോട്ടോവോൾട്ടായിക് (പിവി) സെൽസ് ഉത്പാദിപ്പിക്കുന്നതിനുള്ള ചെലവ് കുറഞ്ഞ സാങ്കേതികവിദ്യ നെക്സ് വഫേയിലുണ്ട്. ഈ സാങ്കേതികവിദ്യയിലൂടെ "സൗരോർജ്ജ ഫോട്ടോവോൾട്ടിക്കുകളെ പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജത്തിന്റെ ഏറ്റവും ചെലവ് കുറഞ്ഞ രൂപമാക്കി മാറ്റാൻ" കഴിയുമെന്ന് കമ്പനി ഒരു പ്രസ്താവനയിൽ വ്യക്തമാക്കി. വിലകുറഞ്ഞ അസംസ്കൃത വസ്തുക്കളിൽ നിന്ന് നേരിട്ട് മോണോക്രിസ്റ്റലിൻ സിലിക്കൺ വേഫറുകൾ വികസിപ്പിക്കുകയും ഉൽപ്പാദിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ സാങ്കേതികവിദ്യ. ചെലവേറിയതും കൂടുതൽ ഊർജ്ജം ആവശ്യമുള്ളതുമായ ഇന്റർമീഡിയറ്റ് ഘട്ടങ്ങളില്ലാതെ, ഗ്യാസ് ഘട്ടത്തിൽ നിന്ന് നേരിട്ട് നിർമ്മാണം പൂർത്തിയായ വേഫറുകളാക്കി മാറ്റുന്ന സാങ്കേതികവിദ്യയാണ് കമ്പനി ഉപയോഗിക്കുന്നത്.
ഇന്ത്യയിൽ ജിഗാ സ്കെയിൽ വേഫർ നിർമ്മാണ പദ്ധതികൾ ആരംഭിക്കുന്നതിനായി നെക്സ് വഫേ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയാണ് നിക്ഷേപത്തിലൂടെ റിലയൻസിന്റെ ലക്ഷ്യം. റിലയൻസ്, നെക്സ് വഫേ സംയുക്ത സംരംഭത്തിലൂടെ ഉയർന്ന കാര്യക്ഷമതയുള്ള, മോണോക്രിസ്റ്റലിൻ "ഗ്രീൻ സോളാർ വഫേഴ്സ്" ഉത്പാദിപ്പിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്.
Also Read-
Reliance Stiesdal | ഹരിത ഹൈഡ്രജൻ ലക്ഷ്യത്തിലേക്ക് നിർണായക ചുവടുവെയ്പ്പുമായി റിലയൻസ്; ഡെൻമാർക്കിലെ സ്റ്റീസ്ഡാലുമായി കരാർ2030 ഓടെ 100GW പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജം (renewable energy) ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ആർഐഎല്ലിന്റെ മറ്റൊരു ചുവടുവെപ്പാണ് ഇത്. ഇത് ദേശീയ ലക്ഷ്യത്തിന്റെ 22 ശതമാനം വരും. ഗുജറാത്തിലെ ജാംനഗറിൽ ധീരുഭായ് അംബാനി ഗ്രീൻ എനർജി ജിഗ കോംപ്ലക്സ് എന്ന പേരിൽ 5,000 ഏക്കറിൽ ഒരു സംരംഭം ആരംഭിക്കാനും പുനരുപയോഗ ഊർജ്ജത്തിനായി അടുത്ത മൂന്നു വർഷത്തിനുള്ളിൽ 75,000 കോടി രൂപ (10 ബില്യൺ ഡോളർ) നിക്ഷേപിക്കാനും റിലയൻസ് പദ്ധതിയിട്ടിട്ടുണ്ട്.
Also Read-
Tesla| ടെസ്ലയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് നിധിൻ ഗഡ്കരി; ഇലക്ട്രിക് കാർ നിർമിക്കാൻ പിന്തുണഈ കേന്ദ്രത്തിൽ സൗരോർജ്ജ ഉൽപാദനത്തിനായി ഒരു സംയോജിത സോളാർ ഫോട്ടോവോൾട്ടെയ്ക്ക് മൊഡ്യൂൾ ഫാക്ടറി, ഊർജ്ജ സംഭരണത്തിനായി നൂതന ഊർജ്ജ സംഭരണ ബാറ്ററി ഫാക്ടറി, ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ ഇലക്ട്രോലൈസർ ഫാക്ടറി, ഹൈഡ്രജൻ ഉത്പാദനം ലക്ഷ്യം വച്ച് ഒരു ഇന്ധന-സെൽ ഫാക്ടറി എന്നിവയും ആരംഭിക്കും.
റിലയൻസ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് കമ്പനിയുടെ ഊർജ ബിനിനസുകളിലാണ്. ജൂണിൽ നടന്ന കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ, കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ (സിഎംഡി) മുകേഷ് അംബാനി പുതിയ ഊർജ്ജ ബിസിനസിനായുള്ള ചില പദ്ധതികളെക്കുറിച്ച് വിശദീകരിച്ചിരുന്നു. ഈ ലക്ഷ്യത്തിലേയ്ക്കുള്ള ചുവടുവയ്പ്പുകളുടെ ഭാഗമാണ് നെക്സ് വഫേയിലെ പുതിയ നിക്ഷേപം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.