• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ശൈത്യകാല ഒളിംപിക്സ് വിജയിപ്പിക്കാന്‍ റോബോട്ടുകള്‍!


Updated: February 15, 2018, 6:04 PM IST
ശൈത്യകാല ഒളിംപിക്സ് വിജയിപ്പിക്കാന്‍ റോബോട്ടുകള്‍!

Updated: February 15, 2018, 6:04 PM IST
ശീതകാല ഒളിംപിക്സ് വേദി കൈയ്യടക്കിയ റോബൊട്ടുകളെ ക്കുറിച്ചാണ് ഇനി. കൊറിയൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബൊട്ടുകൾ ശീതകാല ഒളിംപിക്സ് വിജയിപ്പിക്കാനായി രാപകൽ സജീവമാണ്. ഇതിനിടെ ഒരു മൽസരത്തിലും റോബോട്ടുകൾ പങ്കാളിയായി.

കൊറിയൻ സാങ്കേതികവിദ്യയിൽ 80 ഓളം റോബോട്ടുകളാണ് വിവിധ വേദികളിലുള്ളത്. ശുചീകരണ പ്രവർത്തികൾ, മൽസരാർഥികൾക്കുള്ള മാർഗനിർദേശങ്ങൾ നൽകുക തുടങ്ങി നിരവധി കാര്യങ്ങളാണ് റോബോട്ടുകൾ ചെയ്യുന്നത്. രാപകലാണ് റോബോട്ടുകളുടെ ജോലി. ഇവയെ നിയന്ത്രിക്കാൻ പ്രത്യേക സംഘങ്ങളുമുണ്ട്. ജോലിത്തിരക്കിനിടയിൽ കഴിഞ്ഞ ദിവസം ഒരു മൽസരത്തിലും റോബോട്ടുകൾ പങ്കെടുത്തു.

80 മീറ്റർ അൽപെയ്ന്‍ സ്കീയിങ്ങിലായിരുന്നു റോബോട്ടുകളുടെ പോരാട്ടം. തണുത്തുറഞ്ഞ മഞ്ഞിലായിരുന്നു മൽസരം. സ്കൈ റോബോട്ട് ചലഞ്ച് എന്നതായിരുന്നു പേര്.

മൽസരത്തിനിടെ മഞ്ഞിൽ തെന്നി വീണ് റോബട്ടുകളിൽ മിക്കതിനും കാര്യമായി പരിക്കേറ്റു.

50 സെന്റി മീറ്റർ മുതൽ 75 സെന്റി മീറ്റർ ഉയരത്തിലുള്ളവയായിരുന്നു റോബോട്ടുകളെല്ലാം.
ആവേശത്തോടെയാണ് എല്ലാവരും മൽസരത്തിൽ പങ്കെടുത്തത്. റോബോട്ടുകളെ പിന്തുണയ്ക്കാൻ മൽസരാർഥികളടക്കം നിരവധി പേരാണ് സ്കീയിങ്ങ് വേദിക്ക് പുറത്തെത്തിയത്.
First published: February 15, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍