നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Asian Paints Royale Play #NayiShuruat| ആദ്യത്തെ കൺമണിയെ വരവേൽക്കാൻ പുതിയ തുടക്കം കുറിച്ച് രോഹിത് റെഡ്ഡി

    Asian Paints Royale Play #NayiShuruat| ആദ്യത്തെ കൺമണിയെ വരവേൽക്കാൻ പുതിയ തുടക്കം കുറിച്ച് രോഹിത് റെഡ്ഡി

    ആരവിനെ വീട്ടിലേക്ക് സ്വീകരിക്കാന്‍ മനോഹരമായ ഒരു മുറി സൃഷ്ടിച്ച് കൊണ്ട് ഓരോ അച്ഛനും എങ്ങനെയാണ് #MoreThanAFather, തന്റെ കുഞ്ഞിനെ സ്വാഗതം ചെയ്യുന്നതെന്ന് Asian Paints Royale Play-യുടെ വീഡിയോയില്‍ പറയുന്നു.

    • Share this:
      പുതിയ തുടക്കങ്ങള്‍ എപ്പോഴും നല്ല ഓര്‍മ്മകള്‍ നല്‍കുന്നു. അതൊരു അച്ഛനെന്ന നിലയിലാണെങ്കില്‍, പുതിയ കുഞ്ഞിനെ കുറിച്ചുള്ളതാണെങ്കില്‍ ഓര്‍മ്മകള്‍ക്ക് സന്തോഷവും സൗന്ദര്യവും കൂടും. ഇക്കാര്യം നന്നായി അറിയുന്നത് കൊണ്ടാണ് Asian Paints Royale Play, Nayi Shuruwat കാമ്പെയ്ന്‍ അവതരിപ്പിക്കുന്നത്. ദമ്പതികള്‍ പുതിയ തുടക്കത്തില്‍ വിശ്വാസമര്‍പ്പിക്കുമ്പോള്‍, Royale Play-യുടെ വിശാലമായ സാധ്യതകള്‍ ഉപയോഗിച്ച് അതിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്താന്‍ Asian Paints ഇവിടെയുണ്ട്.

      പക്ഷേ അതിനായി ഞങ്ങളുടെ വാക്ക് മാത്രം എടുക്കരുത്. പകരം പ്രശസ്ത ദമ്പതികളായ രോഹിത് റെഡ്ഡിയുടേയും അനിത ഹസാനന്ദാനിയുടെയും ജീവിതത്തിലേക്ക് ഒന്ന് നോക്കാം. ഈ വര്‍ഷം ആദ്യമാണ് ആരവ് എന്ന ആണ്‍കുഞ്ഞിനാല്‍ ഇവര്‍ അനുഗ്രഹീതരായത്. തങ്ങളുടെ സന്തോഷത്തെ കുറിച്ച് അവര്‍ തന്നെ നിങ്ങളോട് പറയട്ടെ. റെഡ്ഡിയെ സംബന്ധിച്ചിടത്തോളം ആദ്യമായി അച്ഛനായത് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാര്യമാണ്. ബാക്കിയുള്ള കാര്യങ്ങള്‍ ഹൃദയസ്പര്‍ശിയായ ഈ വീഡിയോ തന്നെ പറയും.

      ആരവിനെ വീട്ടിലേക്ക് സ്വീകരിക്കാന്‍ മനോഹരമായ ഒരു മുറി സൃഷ്ടിച്ച് കൊണ്ട് ഓരോ അച്ഛനും എങ്ങനെയാണ് #MoreThanAFather, തന്റെ കുഞ്ഞിനെ സ്വാഗതം ചെയ്യുന്നതെന്ന് Asian Paints Royale Play-യുടെ വീഡിയോയില്‍ പറയുന്നു. ദമ്പതികളുടെ മുറിയില്‍ ഒരു പുതിയൊരു ടെക്‌സ്ചര്‍ ചേര്‍ക്കുകയും, വിവാഹം മുതല്‍ ഹസാനന്ദാനിയുടെ ബേബി ബംപ് വരെയുള്ളതടക്കമുള്ള ചിത്രങ്ങള്‍ കൊണ്ട് അലങ്കരിക്കുകയും ചെയ്തിരിക്കുന്നു. പുതിയ ടെക്‌സ്ചറിന്റെ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളും ആരവിനെ സ്വീകരിക്കാനായി മനോഹരമായ മുറിയൊരുക്കിയ അച്ഛന്റെ സന്തോഷവും ഹസാനന്ദിനിയെ വികാരാധീനയാക്കുന്നു.

      ഈ വാത്സല്യ പ്രദര്‍ശനത്തില്‍ അവള്‍ അമ്പരന്നിരിക്കുമ്പോഴും, ഏതൊരു അച്ഛനെയും പോലെ റെഡ്ഡി കാര്യങ്ങള്‍ പറയുന്നു. തന്നെ ഒരു അച്ഛനായി മാറ്റിയ ഭാര്യക്ക് ചിലത് തിരികെ നല്‍കാനുള്ള അവസരമായാണ് ഇതിനെ അദ്ദേഹം കണക്കാക്കുന്നത്. മനോഹരമായി ടെക്‌സ്ചര്‍ ചെയ്ത ചുമരുകളും, പ്രീമിയം ഫിനിഷിംഗും ദമ്പതികള്‍ക്കിടയിലെ ഈ മനോഹരമായ നിമിഷത്തിന് മാറ്റുകൂട്ടുന്നു. അവരുടെ ജീവിതത്തിലെ ഒരു പുതിയ തുടക്കം.

      Asian Paints Royale Play-യുടെ വര്‍ണ്ണാഭമായതും സൗന്ദര്യാത്മകവുമായ ടെക്‌സ്ചറുകള്‍ക്ക് ഏത് മോശം ചുമരിനെയും രസകരവും ക്രിയാത്മകവുമായ പശ്ചാത്തലമാക്കി മാറ്റാനുള്ള കഴിവുണ്ട്. മുറി ഉപയോഗിക്കുന്നവരുടെ താല്‍പര്യങ്ങളും ഇഷ്ടങ്ങളുമായി അത് കൃത്യമായി പൊരുത്തപ്പെടുന്നു.

      രൂപീകരണത്തിലെ മികവും ദമ്പതികളുടെ ബന്ധത്തെ ഉയര്‍ത്തിക്കാട്ടുന്ന ചുമരിലെ ഫോട്ടോകളും മുറിയെ മനോഹരമാക്കുന്നുണ്ടെങ്കിലും അര്‍ദ്ധ സുതാര്യ പെയിന്റായ Royale Play ഉപയോഗിച്ചുള്ള ടെക്‌സ്ചറുകള്‍ അധിക ഭംഗി നല്‍കുന്നു. ഇത് ടെക്‌സ്ചറുകള്‍ക്ക് ഇരട്ട-ടോണ്‍ ഇഫക്ട് നല്‍കുന്നു. വീട്ടിലേക്ക് ശുഭകാര്യങ്ങള്‍ കൊണ്ടുവരുമെന്ന് റെഡ്ഡി വീഡിയോയില്‍ പറയുന്ന മുളയുടെ ഇഫക്ട് നിങ്ങള്‍ക്കും തിരഞ്ഞെടുക്കാം. നിങ്ങളുടെ ചുമരുകളുടെ പശ്ചാത്തലമായി കലാപരവും സര്‍ഗ്ഗാത്മകവുമായ എന്തെങ്കിലുമാണ് അന്വേഷിക്കുന്നതെങ്കില്‍ ബ്രഷ്‌സ്‌ട്രോക്ക്‌സ് ഫിനിഷ് ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നു.

      കൂട്ടായ ജ്യാമിതീയ പാറ്റേണ്‍ ഉള്ള ഇന്‍ഫിനിറ്റെക്‌സ് ഗ്രിഡ് അവിസ്മരണീയമായ ഒരു തിരഞ്ഞെടുപ്പാണ്, ലിവിംഗ് റൂമിനെ അത് ജീവസ്സുറ്റതാക്കുന്നു. നിങ്ങളുടെ വ്യക്തിത്വമനുസരിച്ചും Asian Paints Royale Play-യുടെ വിവിധ ഫിനിഷുകള്‍ ഉപയോഗിച്ചും നിങ്ങളുടെ ചുമരുകള്‍ ചിത്രീകരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മറ്റ് നിരവധി ഫിനിഷുകള്‍ ലഭ്യമാണ്.

      കാറ്റലോഗ് കാണാന്‍, ഇവിടെ ക്ലിക്ക് ചെയ്യുക

      ഈ വര്‍ഷത്തെ ഫാദേഴ്‌സ് ഡേയില്‍ Asian Paints-ന്റെ ടാഗ്ലൈന്‍ #MoreThanAFather എന്നതാണെന്നതില്‍ അതിശയിക്കാനില്ല. അച്ഛന്‍മാര്‍ നിസ്വാര്‍ത്ഥരാണെന്നും സ്വന്തം കുടുംബത്തെ സംരക്ഷിക്കാന്‍ ഏതറ്റം വരെ പോകുമെന്നുമാണ് പൊതുവെ പറയപ്പെടുന്നത്. ഹൃദയസ്പര്‍ശിയായ ഈ വീഡിയോ അത് എടുത്തു കാണിക്കുന്നതിനൊപ്പം ഫാദേഴ്‌സ് ഡേയ്ക്ക് അപ്പുറത്തേക്ക് പ്രിയപ്പെട്ടവരുമായി അവര്‍ പുലര്‍ത്തുന്ന ബന്ധവും സ്‌നേഹവും പറയുന്നു. എല്ലാത്തിലുമുപരി, സ്‌നേഹനിധിയായ അച്ഛനെന്ന നിലയിലും കരുതലുള്ള ഭര്‍ത്താവെന്ന നിലയിലും അല്ലെങ്കില്‍ രണ്ട് പേരും എന്ന നിലയിലും അവസരങ്ങള്‍ക്കനുസരിച്ച് ഒരു അച്ഛന്‍ ആവശ്യമുള്ള ഏത് റോളും വഹിക്കും.

      ഈയിടെ മാതാപിതാക്കളായി മാറിയ യഥാര്‍ത്ഥ ദമ്പതികളെ ലഭിച്ചത് മികച്ച കാര്യമാണ്. കാരണം അവര്‍ക്കുള്ള വികാരങ്ങള്‍ നിങ്ങള്‍ക്ക് ആസ്വദിക്കാനും അനുഭവിക്കാനും കഴിയും. കൂടാതെ ഒരു അച്ഛനെന്ന നിലയില്‍ റെഡ്ഡിയുടെ സ്‌നേഹവും കരുതലും ഉത്തരവാദിത്തവും വീഡിയോയില്‍ ധാരാളമായി കാണിച്ചിട്ടുണ്ട്. Asian Paints Royale എന്ന കടപ്പാടോടെ സ്വന്തം വീട്ടില്‍ മനോഹരമായി ടെക്‌സ്ചര്‍ ചെയ്ത ചുമരുകളുമായി ജീവിതത്തിന്റെ Nayi Shuruwat ആരംഭിക്കുമ്പോള്‍ ദമ്പതികളുടെ ബന്ധം അടുത്ത തലത്തിലേക്ക് എത്തുകയാണ്.

      #MoreThanAFather കാമ്പെയ്ന്‍ ഇവിടെ (ലിങ്ക് ചേര്‍ക്കുക) കാണുക, കൂടാതെ ജൂണ്‍ 20 ഞായറാഴ്ച നിങ്ങളുടെ സ്വന്തം അച്ഛനെ ആശംസിക്കാന്‍ മറക്കരുത്. എല്ലാത്തിലുമുപരി, ഓരോ അച്ഛനും #MoreThanAFather ആണ്, അത് നിങ്ങളേക്കാള്‍ നന്നായി ആര്‍ക്കും അറിയില്ല.

      This article is created on behalf of Asian Paints by the Studio18 team.
      Published by:Naseeba TC
      First published:
      )}