• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
Football World Cup 2018

800 കോടിക്ക് എൻഫീൽഡിന്റ ടൂവീലർ ഡവലപ്മെന്റ് സാങ്കേതികവിദ്യാ കേന്ദ്രം

news18
Updated: April 4, 2018, 4:58 PM IST
800 കോടിക്ക്  എൻഫീൽഡിന്റ ടൂവീലർ ഡവലപ്മെന്റ് സാങ്കേതികവിദ്യാ കേന്ദ്രം
news18
Updated: April 4, 2018, 4:58 PM IST
ചെന്നൈ: റോയൽ എൻഫീൽഡ് അന്താരാഷ്ട്ര വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നു. ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 800 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്. 2018-19ൽ വർഷത്തിൽ ടൂവീലർ ഡവലപ്മെന്റ് സാങ്കേതികവിദ്യാ കേന്ദ്രം സ്ഥാപിക്കുകയാണ് ലക്ഷ്യം.

എല്ലാ വിപണികളിൽനിന്നും ശക്തമായ വളർച്ച തുടരുന്നതിനാൽ ഡിമാൻഡ് വർദ്ധിക്കുകയാണെന്നും അതിനാൽ ഉത്പാദന ശേഷി വിപുലപ്പെടുത്തുന്നതിന്റെ രണ്ടാം ഘട്ടമായാണ് ഈ വർഷം ചെന്നൈയിലെ വള്ളം വാഡഗൽ പ്ലാന്റിനു പദ്ധതിയിട്ടിരിക്കുന്നതെന്നും ഐച്ചർ മോട്ടോർസ് സി ഇ ഒ സിദ്ധാർഥ് ലാൽ പറഞ്ഞു.

റോയൽ എൻഫീൽഡിന്റ അർജന്റീന വിപണിയിലേക്കുള്ള പ്രവേശനവും ഉടനെ തന്നെ ഉണ്ടാവും. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ മോട്ടോർ സൈക്കിൾ വിപണിയാണ് അർജന്റീന. 2017-18ൽ റോയൽ എൻഫീൽഡ് 8,20,492 യൂണിറ്റുകൾ വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 6,66,490 യൂണിറ്റായിരുന്നു.23 ശതമാനം വളർച്ചയാണ് കമ്പനി നേടിയത്.

2018-19 ഓടെ വള്ളം വാഡഗൽ ഫാക്ടറിയുടെ ആദ്യഘട്ടം പൂർത്തിയാകും. പ്ലാന്റിൽ ഉൽപ്പാദനം ഉൽപാദനക്ഷമതയും വർധിപ്പിക്കും. റോയൽ എൻഫീൽഡ് വാർഷിക ഉത്പാദന ശേഷി 9.5 ലക്ഷംമായി ഉയരുമെന്നാണ് കണക്കാക്കുന്നു. 2018-ൽ ഇന്തോനേഷ്യയിലും തായ്ലൻഡിലും പൂർണ്ണമായി കമ്പനി ഉടമസ്ഥതയിലുള്ള സബ്സിഡിയറികൾ സ്ഥാപിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര വിപണി വിപുലീകരുക്കുന്നതിന്റ ഭാഗമായി പുതിയ മോഡലുകളായ തണ്ടർബേഡ് എക്സ്, ക്ലാസിക്ക് ഗ്രേ, സ്റ്റീൽത്ത് ബ്ലാക്ക്, റെഡ്ഡിച്ച് സീരീസ് ഇവ കൂടാതെ പുതിയ മോഡലുകളും ഉടൻ വിപണിയിലെത്തുമെന്നും ആഗോളതലത്തിൽ ഐച്ചർ മോട്ടോർസ് സി ഇ ഒ സിദ്ധാർഥ് ലാൽ കൂട്ടിച്ചേർത്തു.
First published: April 4, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍