• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നിറംമാറി ബുള്ളറ്റുകള്‍; പുതുമകള്‍ ഏറെ


Updated: March 1, 2018, 9:22 PM IST
നിറംമാറി ബുള്ളറ്റുകള്‍; പുതുമകള്‍ ഏറെ

Updated: March 1, 2018, 9:22 PM IST
വാഹനപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ടവയാണ് ബുള്ളറ്റുകള്‍. ഇന്ത്യയിലെ ബുള്ളറ്റ് പ്രേമികള്‍ക്കായി പുതിയ മോഡലുകള്‍ അവതരിപ്പിക്കുകയാണ്  റോയൽ എൻഫീല്‍ഡ്. തണ്ടർബേർഡ് 350എക്സ്, എൻഫീൽഡ് തണ്ടർബേർഡ് 500എക്സ് എന്നിവയാണ് പുതിയ സീരീസുകൾ. എൻഫീൽഡ് സീരിസിലെ തന്നെ ഏറ്റവും പ്രചാരം ലഭിച്ച മോഡലാണ് 2002ൽ വിപണിയിൽ എത്തിയ തണ്ടർബേർഡ്. യുവാക്കളെ ആകർഷിക്കാനുള്ള ഒട്ടേറെ പ്രത്യേകതകളുമായാണ് പുതിയ മോഡലുകള്‍ വരുന്നത്.

തണ്ടർബേർഡ് 350എക്സിന് 1,56,849 രൂപയും തണ്ടർബേർഡ് 500എക്സിന് 1,98,878 രൂപയുമാണ് ഇന്ത്യയിലെ വില. ഇതുവരെയില്ലാത്ത പുതിയ നിറങ്ങളുമായാണ് തണ്ടര്‍ബേഡ് വരുന്നത്. ടാങ്കിന് തെളിച്ചമുള്ള നിറം നല്‍കിയിരിക്കുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. തണ്ടർബേഡ് എക്സ് സീരീസിന് അലോയ് വീലുകളും ട്യൂബ് ഇല്ലാത്ത ടയറുകളുമാണ് ഉള്ളത്. പുതുതായി നൽകിയിരിക്കുന്ന ഫ്ലാറ്റ് ഹാൻഡിൽബാർ മൊത്തത്തിലുള്ള മാറ്റം പ്രകടമാക്കുന്നു. മുൻവശത്തെ ഫോർക്കിനും സൈഡ് കവറുകൾക്കും ഇന്‍ഡിക്കേറ്ററുകൾക്കും എല്ലാം കടുംനിറങ്ങൾ നൽകിയതും പുതിയ തണ്ടർബേഡിന്റെ പ്രത്യേകതകളാണ്.
First published: March 1, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍