വില്പനയില് റെക്കോര്‍ഡിട്ട് റോയല്‍ എന്‍ഫീല്‍ഡ്
2018 ജനുവരിയില്‍ 77,878 യൂണിറ്റ് ഇരുചക്രവാഹനങ്ങളാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയില്‍ വിറ്റഴിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്തത്
news18
Updated: February 10, 2018, 4:07 PM IST
news18
Updated: February 10, 2018, 4:07 PM IST
ഇന്ത്യയിലെ ഇരുചക്രവാഹനവിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ കുതിപ്പ് തുടരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ 77,878 യൂണിറ്റ് ഇരുചക്രവാഹനങ്ങളാണ് റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയില്‍ വിറ്റഴിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്തത്. 2017 ജനുവരിയില്‍ ഇത് 58.133 യൂണിറ്റുകള്‍ മാത്രമായിരുന്നു. വില്പനയില് 31 ശതമാനം വളര്‍ച്ചയാണ് റോയല്‍ എന്‍ഫീല്‍ഡ് കൈവരിച്ചത്. ക്ലാസിക് 350, തണ്ടര്‍ബേഡ്, കോണ്ടിനെന്റല് ജിടി, ഹിമാലയന്‍ എന്നീ മോഡലുകളാണ് ഇപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡിനെ കൂടുതല്‍ ജനപ്രിയമാക്കിയിരിക്കുന്നത്. ഇന്റര്‍സെപ്റ്റര്‍ 750. കോണ്ടിനെന്റല് ജിടി 750 എന്നീ രണ്ടു പുതിയ മോഡലുകള്‍ കൂടി ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്.
Loading...