• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ചൈന മൊബൈലിന്റെ അമേരിക്കയിലേക്കുള്ള വരവ് തടഞ്ഞ് ട്രംപ്

news18
Updated: July 3, 2018, 7:32 PM IST
ചൈന മൊബൈലിന്റെ അമേരിക്കയിലേക്കുള്ള വരവ് തടഞ്ഞ് ട്രംപ്
news18
Updated: July 3, 2018, 7:32 PM IST
വാഷിംഗ്ടൺ: അമേരിക്കൻ ടെലി കമ്യൂണിക്കേഷൻ മാർക്കറ്റിലേക്കുള്ള ചൈന മൊബൈൽ ലിമിറ്റഡിന്റെ വരവിനെ അമേരിക്കൻ സർക്കാർ തടഞ്ഞു. ദേശീയ സുരക്ഷ വിലയിരുത്തിയാണ് ഈ നീക്കം. യുഎസിലും മറ്റ് രാജ്യങ്ങളിലും ടെലി കമ്മ്യൂണിക്കേഷൻ സേവനങ്ങൾ നൽകാനുള്ള ചൈന മൊബൈൽസിന്റെ 2011ലെ ആപ്ലിക്കേഷൻ ദി ഫെഡറൽ കമ്യൂണിക്കേഷൻ കമ്മീഷൻ നിരസിച്ചതായി നാഷണൽ ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.

ലോകത്തെ ഏറ്റവും വലിയ ടെലികോം കാരിയറാണ് ചൈന മൊബൈൽസ്. 899 മില്യൺ സബ്സ്ക്രൈബർമാരാണ് ചൈന മൊബൈലിനുള്ളത്. ചൈന മൊബൈലിനോടുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തിന് ശക്തികൂട്ടുമെന്നാണ് വിലയിരുത്തുന്നത്.

അമേരിക്കൻ സാങ്കേതിക വിദ്യയും ഇന്റലെക്ച്വൽ ഘടകങ്ങളും ടെലികമ്മ്യൂണിക്കേഷൻ മാർഗത്തിലൂടെ സ്വന്തമാക്കാൻ ചൈന ശ്രമിക്കുമെന്ന് അമേരിക്കൻ സെനറ്റർമാരും ചാരന്മാരും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
First published: July 3, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍