• HOME
  • »
  • NEWS
  • »
  • money
  • »
  • Rupee at Record Low | രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്; ഡോളറുമായുള്ള വിനിമയ നിരക്ക് ആദ്യമായി 80 കടന്നു

Rupee at Record Low | രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്; ഡോളറുമായുള്ള വിനിമയ നിരക്ക് ആദ്യമായി 80 കടന്നു

ഡോളർ ശക്തിപ്പെടുക, ക്രൂഡ് ഓയിൽ വില ഉയരുക, വ്യാപാരക്കമ്മി വർധിക്കുകയും വിദേശ നിക്ഷേപകരുടെ തുടർച്ചയായ ഒഴുക്ക് എന്നിവയും രൂപയെ കുറച്ചുകാലമായി സമ്മർദ്ദത്തിലാക്കുന്നു

Rupee

Rupee

  • Last Updated :
  • Share this:
    അമേരിക്കൻ ഡോളറിനെതിരായ വിനിമയത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി 80 കടന്നു. കഴിഞ്ഞ ദിവസം 79.97 എന്ന നിലയിൽ നിന്ന് ഒരു ഡോളറിന് 79.98 എന്ന നിലയിലാണ് പ്രാദേശിക കറൻസി വ്യാപാരം ആരംഭിച്ചത്. തുടർന്ന്, അത് ഉടൻ തന്നെ ആദ്യ വ്യാപാരത്തിൽ 80.0175 എന്ന റെക്കോർഡ് താഴ്ന്ന നിലയിലേക്ക് എത്തുകയായിരുന്നു. ഡോളർ ശക്തിപ്പെടുക, ക്രൂഡ് ഓയിൽ വില ഉയരുക, വ്യാപാരക്കമ്മി വർധിക്കുകയും വിദേശ നിക്ഷേപകരുടെ തുടർച്ചയായ ഒഴുക്ക് എന്നിവയും രൂപയെ കുറച്ചുകാലമായി സമ്മർദ്ദത്തിലാക്കുന്നു. ഈ വർഷം യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഏകദേശം ഏഴ് ശതമാനത്തോലമാണ് ഇടിഞ്ഞത്.

    2014 ഡിസംബർ 31 മുതൽ ഇന്ത്യൻ രൂപയുടെ മൂല്യം ഏകദേശം 25 ശതമാനം ഇടിഞ്ഞതായി ധനമന്ത്രി നിർമ്മല സീതാരാമൻ ജൂലൈ 18ന് ലോക്‌സഭയിൽ പറഞ്ഞു. റഷ്യ-ഉക്രെയ്ൻ സംഘർഷം, ക്രൂഡ് ഓയിൽ വില കുതിച്ചുയരൽ, ആഗോള സാമ്പത്തിക സാഹചര്യങ്ങൾ കർശനമാക്കൽ തുടങ്ങിയ ആഗോള ഘടകങ്ങൾ ഒന്നിച്ചു ചേർന്നതോടെയാണ് രൂപയുടെ മൂല്യത്തകർച്ചയ്ക്ക് പിന്നിലെ പ്രധാനകാരണമെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.

    വിദേശ നിക്ഷേപകർ 2022-23ൽ ഇന്ത്യൻ ഇക്വിറ്റി വിപണിയിൽ നിന്ന് ഇതുവരെ 14 ബില്യൺ ഡോളർ പിൻവലിച്ചതായി സീതാരാമൻ പറഞ്ഞു. ഇവിടെ നിക്ഷേപിച്ചിരുന്ന വിദേശ മൂലധനം പുറത്തേക്ക് ഒഴുകുന്നതാണ് ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയാനുള്ള പ്രധാന കാരണമെന്നും അവർ കൂട്ടിച്ചേർത്തു.

    Also Read- Gold Price | സ്വർണവിലയിൽ നേരിയ വർധന; പവന് 37000 രൂപ കടന്നു

    ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി ജൂണിൽ 26.18 ബില്യൺ ഡോളർ എന്ന റെക്കോർർഡ് നിലയിലേക്ക് ഉയർന്നു. മേയിൽ വ്യാപാരക്കമ്മി 24.3 ബില്യൺ ഡോളറായിരുന്നു. റെക്കോഡ് വ്യാപാരക്കമ്മിയും ആഭ്യന്തര വിപണിയെ സമ്മർദ്ദത്തിലാക്കി.

    “79.95-ന് മുകളിൽ പിന്നോട്ട് വലിക്കുന്നത് കരടി നീക്കത്തെ നിരാകരിച്ചു, മൊത്തത്തിലുള്ള പ്രവണതയെ നിഷ്പക്ഷമാക്കി, ദിശാസൂചനയുള്ള ഒരു കുതിപ്പിന് കാത്തിരിക്കുന്നു. 79.95 മേഖല പ്രധാനമായി തുടരും, 79.85-80.15, ഇന്ന് ഡോളർ-രൂപ വിനിമയ മൂല്യം പ്രതീക്ഷിക്കുന്നത് ഇടുങ്ങിയ ബാൻഡ് ആണ്," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് മാർക്കറ്റ് സ്ട്രാറ്റജിസ്റ്റ് ആനന്ദ് ജെയിംസ് പറഞ്ഞു.
    Published by:Anuraj GR
    First published: