• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്; എണ്ണവില ഉയർന്നത് തിരിച്ചടിയായി


Updated: May 7, 2018, 5:01 PM IST
രൂപയുടെ മൂല്യത്തിൽ വൻ ഇടിവ്; എണ്ണവില ഉയർന്നത് തിരിച്ചടിയായി
An India Rupee note is seen in this illustration photo June 1, 2017. REUTERS/Thomas White/Illustration/File Photo

Updated: May 7, 2018, 5:01 PM IST
മുംബൈ: രൂപയുടെ മൂല്യം ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തി. 67 രൂപ ഏഴ് പൈസ എന്ന നിലയിലാണ് രൂപ ഇപ്പോള്‍. 2017 ഫെബ്രുവരിക്കു ശേഷം ഏറ്റവും താഴ്ന്ന മൂല്യമാണ് ഇത്. രാജ്യാന്തര എണ്ണവില ഉയരുന്നതാണ് രൂപയ്ക്കു തിരിച്ചടിയായത്. എണ്ണ ഇറക്കുമതിക്കായി കമ്പനികള്‍ കൂടുതല്‍ ഡോളര്‍ വാങ്ങിയതോടെ രൂപയുടെ മൂല്യം കുത്തനെ ഇടിയുകയായിരുന്നു. ഇന്നു വ്യാപാരം തുടങ്ങി ആദ്യ മിനിറ്റുകളില്‍ തന്നെ 20 പൈസയുടെ ഇടിവ് രേഖപ്പെടുത്തി.
First published: May 7, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍