• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇടിഞ്ഞ് താണ് രൂപ; സാധാരണക്കാരന്റെ ബജറ്റ് താളംതെറ്റും

news18india
Updated: June 28, 2018, 6:47 PM IST
ഇടിഞ്ഞ് താണ് രൂപ; സാധാരണക്കാരന്റെ ബജറ്റ് താളംതെറ്റും
news18india
Updated: June 28, 2018, 6:47 PM IST
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞ് താഴുകയാണ്. എക്കാലത്തെയും ഏറ്റവും താഴ്ന്ന നിലയിലാണ് രൂപയുടെ മൂല്യം. ഡോളറിനെതിരെ 69 ആണ് രൂപയുടെ ഇപ്പോഴത്തെ മൂല്യം. രൂപയുടെ ഈ തകർച്ച സാധാരണക്കാരന്റെ ബജറ്റിനെ ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

അസംസ്കൃത എണ്ണവില കുതിക്കുന്നതാണ് രൂപയുടെ മൂല്യത്തകർച്ചയ്ക്ക് പ്രധാന കാരണം. രൂപയുടെ മൂല്യം ഇടിയുന്നതോടെ അസംസ്കൃത എണ്ണ, വളം, മരുന്നുകൾ, ഇരുമ്പൈര് തുടങ്ങി ഇന്ത്യ മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പ്പന്നങ്ങൾക്ക് വില കൂടും. ഇത് കുടുംബ ബജറ്റിനെ തന്നെ താളം തെറ്റിക്കും.

രാജ്യത്ത് ഉപയോഗിക്കുന്ന അസംസ്കൃത എണ്ണയുടെ 70 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നതാണ്. രൂപയുടെ മൂല്യം ഇടിയുന്നത് പെട്രോൾ, ഡീസൽ വില വർധിക്കാൻ കാരണമാകും. അസംസ്കൃത എണ്ണയുടെ വിലയിലുണ്ടാകുന്ന വർധന ഭക്ഷ്യ എണ്ണയുടെ വിലയെയും ബാധിക്കും. ഇത് സോപ്പ്, ഡിറ്റർജെന്റ്, ഷാംപൂ തുടങ്ങിയവയുടെ വില വർധനയ്ക്കും കാരണമാകും.

ഇതിന് പുറമെ നിത്യോപയോഗ സാധനങ്ങൾ, പച്ചക്കറി എന്നിവയുടെ വിലയും വർധിക്കും. ഇറക്കുമതി ചെയ്യുന്ന ക്പപ്യൂട്ടർ,സ്മാർട്ട് ഫോൺ, കാറ് തുടങ്ങിയവയുടെ വില കൂടാനിടവരും ഇറക്കുമതിയെ ആശ്രയിച്ച് കഴിയുന്ന വ്യവസായങ്ങളെയും രൂപയുടെ മൂല്യമിടിയുന്നത് കാര്യമായി ബാധിക്കും. ഇതിനുപുറമെ വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ പഠനച്ചെലവും കൂടും.
First published: June 28, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍