PLEASE NOTE: ഈ ബാങ്കിന്‍റെ ATM കളിൽ നിന്ന് ഇനി 2000ത്തിന്‍റെ നോട്ട് ലഭിക്കില്ല

ഇന്ത്യൻ ബാങ്കിന്‍റെ എ ടി എമ്മുകളിൽ മാത്രമായിരിക്കും ഈ തീരുമാനം നടപ്പിൽ വരുത്തുകയെന്നത് പ്രത്യേകം ഓർക്കുക.

News18 Malayalam | news18
Updated: February 24, 2020, 11:20 AM IST
PLEASE NOTE: ഈ ബാങ്കിന്‍റെ ATM കളിൽ നിന്ന് ഇനി 2000ത്തിന്‍റെ നോട്ട് ലഭിക്കില്ല
CASH
  • News18
  • Last Updated: February 24, 2020, 11:20 AM IST
  • Share this:
ന്യൂഡൽഹി: ഉപഭോക്താക്കളുടെ സൗകര്യത്തിനായി വലിയ തീരുമാനവുമായി ഇന്ത്യൻ ബാങ്ക്. 2020 മാർച്ച് ഒന്നുമുതൽ ഇന്ത്യൻ ബാങ്കിന്‍റെ എ ടി എമ്മുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് 2000ത്തിന്‍റെ നോട്ട് ലഭിക്കില്ല. ബാങ്കിന്‍റെ എ ടി എമ്മുകളിൽ 2000ത്തിന്‍റെ നോട്ട് നിക്ഷേപിക്കില്ലെന്നാണ് തീരുമാനം. ഇത് സംബന്ധിച്ച് എല്ലാ ബ്രാഞ്ചുകൾക്കും ബാങ്ക് അറിയിപ്പ് നൽകി കഴിഞ്ഞു.

2020 ഫെബ്രുവരി 17നാണ് ഇത് സംബന്ധിച്ച സർക്കുലർ ബാങ്ക് പുറത്തിറക്കിയത്. എ ടി എമ്മിൽ നിന്ന് 2000ത്തിന്‍റെ നോട്ട് പിൻവലിക്കുന്ന ഉപഭോക്താക്കൾ പിന്നീട് അത് ചില്ലറയാക്കുന്നതിനു വേണ്ടി പലയിടത്തും കയറിയിറങ്ങേണ്ടി വരുന്നു. ബാങ്കിന്‍റെ സർക്കുലർ അനുസരിച്ച് 2020 മാർച്ച് ഒന്നു മുതൽ ഇന്ത്യൻ ബാങ്ക് എ ടി എമ്മുകളിൽ 2000ത്തിന്‍റെ നോട്ട് ലഭിക്കില്ല.

അതേസമയം, ഉപഭോക്താക്കൾക്കായി 200 രൂപ നോട്ടുകൾ എ ടി എം മെഷീനുകളിൽ വർദ്ധിപ്പിക്കും. അതേസമയം, ബാങ്ക് ബ്രാഞ്ചുകളിൽ 2000 രൂപ നോട്ട് ലഭ്യമായിരിക്കും. ബാങ്കിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഉപഭോക്താക്കൾക്ക് 2000ത്തിന്‍റെ നോട്ടുകൾ ആയിരിക്കും ലഭിക്കുക.

'ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ അടിച്ചേൽപിക്കപ്പെട്ട ആശയങ്ങളുമായി പ്രവർത്തിക്കാൻ കഴിയില്ല': RSS തലവൻ മോഹൻ ഭാഗവത്

ഇന്ത്യൻ ബാങ്കിന്‍റെ എ ടി എമ്മുകളിൽ മാത്രമായിരിക്കും ഈ തീരുമാനം നടപ്പിൽ വരുത്തുകയെന്നത് പ്രത്യേകം ഓർക്കുക. ഇന്ത്യൻ ബാങ്ക് അല്ലാതെ സർക്കാരോ സ്വകാര്യ ബാങ്കുകളോ 2000 രൂപ നോട്ട് എ ടി എമ്മുകളിൽ ലഭിക്കുന്നത് നിർത്തുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല.

അതേസമയം, ഇത് സംബന്ധിച്ച് തനിക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് രാജ്യത്തെ ബാങ്കുകളുടെ എ ടി എം സർവീസുകൾ മാനേജ് ചെയ്യുന്ന ഫിനാൻഷ്യൽ സോഫ്റ്റ് വേർ ആൻഡ് സിസ്റ്റംസ് കമ്പനി പ്രസിഡന്‍റ് വി ബാലസുബ്രഹ്മണ്യൻ പറഞ്ഞു. ഉപഭോക്താക്കളുടെ ആവശ്യം മാത്രം പരിഗണിച്ചാണ് ഇന്ത്യൻ ബാങ്കിന്‍റെ തീരുമാനം.

2000ത്തിന്‍റെ നോട്ടുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പിൻവലിക്കുകയാണെന്ന്  സാമൂഹ്യ മാധ്യമങ്ങളിലും യുട്യൂബിലും സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ, ഇതിനെയെല്ലാം തള്ളിക്കൊണ്ട് ആർ ബി ഐ പ്രസ്താവന ഇറക്കിയിരുന്നു.
First published: February 24, 2020, 11:20 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading