• HOME
  • »
  • NEWS
  • »
  • money
  • »
  • India-Russia | ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായി മാറി റഷ്യ; സൗദി പിന്നിൽ

India-Russia | ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായി മാറി റഷ്യ; സൗദി പിന്നിൽ

മെയ് മാസത്തിൽ 25 ദശലക്ഷം ബാരൽ എണ്ണയാണ് റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായി (oil supplier) മാറി റഷ്യ (Russia). മെയ് മാസത്തിൽ 25 ദശലക്ഷം ബാരൽ എണ്ണയാണ് റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. ഇറാഖിൽ (Iraq) നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത്. സൗദി അറേബ്യ (Saudi Arabia) ആണ് മൂന്നാം സ്ഥാനത്ത്. മെയ് മാസത്തിൽ ഇന്ത്യയിലെ എണ്ണ ഇറക്കുമതിയുടെ 16 ശതമാനവും റഷ്യൻ ക്രൂഡ് ഓയിൽ ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

    യുക്രെയ്ൻ അധിനിവേശത്തിനു ശേഷം യൂറോപ്യൻ കമ്മീഷൻ റഷ്യൻ ക്രൂഡ് ഓയിലിന് ഉപരോധം ഏർപ്പെടുത്തിയിരുന്നു. എണ്ണ കയറ്റുമതിയെ വൻതോതിൽ ആശ്രയിക്കുന്ന റഷ്യൻ സമ്പദ്‌വ്യവസ്ഥയിൽ സമ്മർദ്ദം ചെലുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു നടപടി. എന്നാൽ ഈ പ്രതിസന്ധിയെ നേരിടാൻ റഷ്യ വൻ ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ച് രം​ഗത്തെത്തി.

    റഷ്യൻ എണ്ണയുടെ ഡിമാൻഡ് ഇടിഞ്ഞതും രാജ്യത്തിന് തിരിച്ചടിയായി. ഈ സാഹചര്യം മുതലെടുത്ത് ബാരലിന് 30 ഡോളർ വരെ വിലക്കുറവിൽ ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങി. ഉയർന്ന ചരക്കു ചെലവു കാരണം മുമ്പ് റഷ്യൻ എണ്ണ വളരെ കുറഞ്ഞ അളവിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നുന്നത്. ഏപ്രിലിൽ റഷ്യയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത് 2,77,000 ബാരൽ എണ്ണയാണ്. ഒരു മാസത്തിനുശേഷം അത് 8,19,000 ബാരലായി വർധിച്ചു.

    ലോകത്ത് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്ത് ആവശ്യമായ എണ്ണയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. 2022 ഏപ്രിലിനും മെയ് മാസത്തിനും ഇടയിൽ രാജ്യത്തെ എണ്ണ ഇറക്കുമതിയിൽ റഷ്യയുടെ വിഹിതം 5 ശതമാനത്തിൽ നിന്ന് 16 ശതമാനമായി ഉയർന്നു.

    പല രാജ്യങ്ങളും ഉപരോധം ഏർപ്പെടുത്തിയപ്പോഴും റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള തീരുമാനത്തെ ഇന്ത്യൻ സർക്കാർ ആവർത്തിച്ച് ന്യായീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇന്ത്യയുടെ മൊത്തം എണ്ണ ഉപയോ​ഗവുമായി താരതമ്യപ്പെടുത്തുമ്പോൾ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വളരെ കുറവാണെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.

    2021ൽ റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങിയത് വെറും 12 ദശലക്ഷം ബാരൽ എണ്ണയാണ്. ഇത് മൊത്തം ഇറക്കുമതിയുടെ 2 ശതമാനം മാത്രമായിരുന്നു. എന്നാൽ യുക്രെയ്ൻ അധിനിവേശത്തിനു ശേഷം റഷ്യൻ എണ്ണക്ക് രാജ്യാന്തര തലത്തിൽ ഡിമാൻഡ് കുറഞ്ഞതിനാൽ വളരെ കുറഞ്ഞ വിലയിൽ എണ്ണ കിട്ടുന്നത് ഇന്ത്യൻ എണ്ണക്കമ്പനികളെ അങ്ങോട്ടേക്ക് കൂടുതൽ ആകർഷിച്ചിരുന്നു. റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഇരട്ടിയാക്കാനാണ് എണ്ണ കമ്പനികളോട് കേന്ദ്രം ആശ്യപ്പെട്ടിരിക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എണ്ണ വില ഉയരുമ്പോൾ, രാജ്യങ്ങൾ നല്ല ഡീലുകൾ തേടുന്നത് സ്വാഭാവികമാണെന്നും ഇന്ത്യ ഒരുമാസം വാങ്ങുന്ന എണ്ണ യൂറോപ്പ് അരദിവസം വാങ്ങുന്നത്രയും വരില്ലെന്നും റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിനെതിരെ ഉയർന്ന വിമർശനങ്ങളോടു പ്രതികരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മുൻപ് ചൂണ്ടിക്കാട്ടിയിരുന്നു.
    Published by:user_57
    First published: