• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് സാമ്പത്തികവുമായി ബന്ധമെന്ത് ?


Updated: December 12, 2018, 11:31 AM IST
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് സാമ്പത്തികവുമായി ബന്ധമെന്ത് ?

Updated: December 12, 2018, 11:31 AM IST
മുംബൈ: ഉര്‍ജിത് പട്ടേലിന്റെ രാജിക്കു പിന്നാലെ റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിതനായത് ധനകാര്യകമ്മിഷന്‍ അംഗവും മുന്‍ ധനസെക്രട്ടറിയും പ്രധാനമന്ത്രിയുടെ വിശ്വസ്തനുമായ ശക്തികാന്തദാസ്. നോട്ടു നിരോധനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യ ഉദ്യോഗസ്ഥനും അന്നത്തെ ധനകാര്യ സെക്രട്ടറിയായിരുന്ന ശക്തികാന്ത ദാസായിരുന്നു.

അതേസമയം ചരിത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും മുള്ള ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ ശക്തികാന്ത ദാസിന് സാമ്പത്തിക മേഖലയുമായി എന്ത് ബന്ധമെന്ന ചോദ്യമാണ് ഉയരുന്നത്. എന്നാല്‍ ബിരുദാനന്തര പഠനത്തിനു ശേഷം ബംഗലുരു, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് മനേജ്‌മെന്റ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് എന്റര്‍പ്രൈസസ് എന്നിവിടങ്ങളില്‍ നിന്നും സാന്വത്തിക- ബാങ്കിംഗ് മേഖലകളില്‍ പരിശീലനം നേടിയിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്ന ശക്തികാന്ത ദാസിനെ ധകാര്യ കമ്മീഷനിലും ധനവകുപ്പിലുമൊക്കെ നിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ നിലപാടുകളും നയങ്ങളും രൂപപ്പെടുത്തുന്ന ഇന്ത്യയുടെ 'ഷെര്‍പ' ആയും ശക്തികാന്തദാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Also Read പാന്‍ കാര്‍ഡ് നിയമങ്ങളിലെ പുതിയ മാറ്റങ്ങൾ ഇങ്ങനെയാണ്

ബാങ്കിംഗ്, സാമ്പത്തിക, നയരൂപീകരണ മേഖലകളിലുള്ള ഈ പരിചയം തന്നെയാണ് ദാസിനെ ഉര്‍ജിത് പട്ടേലിന്റെ പകരക്കാരനാക്കിയതും.

1980-ല്‍ തമിഴ്നാട് കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായാണ് ശക്തികാന്തദാസ് ഔദ്യോഗിക ജീവിതമാരംഭിക്കുന്നത്.
തമിഴ്നാട്ടിലും കേന്ദ്രത്തിലും ഉന്നതപദവികള്‍ വഹിച്ച ശക്തികാന്തദാസ് കഴിഞ്ഞ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിച്ചു. ഇതിനു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ ധനകമ്മിഷന്‍ അംഗമായി നിയമിച്ചത്.
Loading...

രാജ്യത്തിന്റെ സാമ്പത്തിക നില ശക്തമാക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്താമാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറെന്ന നിലയില്‍ ശക്തികാന്ത ദാസിനു മുന്നിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ധനമന്ത്രി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെയും വിശ്വസ്തനായതും ഊര്‍ജിത് പട്ടേലിന് പകരക്കാരനാകാന്‍ ശക്തികാന്ത ദാസിനു സഹായകമായി.

തമിഴ്‌നാട് സര്‍ക്കാരിനു കീഴിലും പിന്നീട് കേന്ദ്രത്തിലും നിരവധി പദവികളാണ് ശക്തികാന്ത് ദാസ് വഹിച്ചിരുന്നത്. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, റവന്യൂ സ്‌പെഷല്‍ കമ്മീഷണര്‍, റവന്യൂ സെക്രട്ടറി, നികുതി സെക്രട്ടറി, തമിഴ്‌നാട് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി സെക്രട്ടറി, ജില്ലാ കളക്ടര്‍, കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി, കേന്ദ്ര റവന്യൂ സെക്രട്ടറി, സാമ്പത്തികകാര്യ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി, ധനവിനിയോഗ വകുപ്പ് ജോയിന്റ് സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

First published: December 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...