നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Salary Hike | ശമ്പള വർദ്ധനവ്; കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം ഉടൻ വർദ്ധിപ്പിക്കാൻ സാധ്യത

    Salary Hike | ശമ്പള വർദ്ധനവ്; കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം ഉടൻ വർദ്ധിപ്പിക്കാൻ സാധ്യത

    പുതുവർഷത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ.

    • Share this:
      പുതുവർഷത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ. ജീവനക്കാർക്ക് ക്ഷാമബത്ത, എച്ച്ആർഎ, ടിഎ എന്നിവ വർധിപ്പിച്ച് ദീപാവലി സമ്മാനം നൽകിയ ശേഷം, പുതുവർഷത്തിൽ മറ്റൊരു ബംമ്പർ ഇൻക്രിമെന്റിനെക്കുറിച്ച് കേന്ദ്ര സർക്കാർ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഏഴാം ശമ്പള കമ്മീഷൻ ശുപാർശ പ്രകാരം കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഫിറ്റ്‌മെന്റ് ഫാക്‌ടർ, മിനിമം വേതനം അല്ലെങ്കിൽ അടിസ്ഥാന ശമ്പളം എന്നിവയിൽ വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സീ ബിസിനസ് റിപ്പോർട്ട് ചെയ്യുന്നു. ഫിറ്റ്‌മെന്റ് ഫാക്ടർ 2.57 ശതമാനത്തിൽ നിന്ന് 3.68 ശതമാനമായി വർധിപ്പിക്കണമെന്ന് ജീവനക്കാർ ആവശ്യമുന്നയിച്ചിരുന്നു. വിഷയത്തിൽ അന്തിമ തീരുമാനം 2022 ലെ കേന്ദ്ര ബജറ്റ് അവതരണത്തിന് മുമ്പ് എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

      കേന്ദ്രമന്ത്രിസഭയിൽ നിന്ന് ഗ്രീൻ സിഗ്നൽ ലഭിച്ചതിന് ശേഷം വരുന്ന ബജറ്റിന്റെ ചെലവിൽ ഇൻക്രിമെന്റ് ഉൾപ്പെടുത്തും. ഫിറ്റ്‌മെന്റ് ഫാക്‌ടറിലെ വർദ്ധനവ് കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കുക മാത്രമല്ല, കേന്ദ്ര സർക്കാർ ജീവനക്കാരുടെ മിനിമം വേതനത്തിൽ വർദ്ധനവുണ്ടാക്കുകയും ചെയ്യും. നിലവിൽ, 2.57 ശതമാനം ഫിറ്റ്‌മെന്റ് ഫാക്ടറിലാണ് ശമ്പളം കണക്കാക്കുന്നത്. ഇത് അടിസ്ഥാന ശമ്പളം അനുസരിച്ച് 18,000 രൂപയാണ്. എന്നാൽ നിർദിഷ്ട 3.68 ശതമാനമായി ഫിറ്റ്‌മെന്റ് ഘടകം സർക്കാർ അംഗീകരിക്കുകയാണെങ്കിൽ, അടിസ്ഥാന ശമ്പളം 8000 രൂപ ഉയർന്ന് 26,000 രൂപ നിലവാരത്തിലെത്തും.

      കേന്ദ്ര സർക്കാർ ജീവനക്കാരും സർക്കാർ പ്രതിനിധികളും തമ്മിൽ നേരത്തെ നടത്തിയ ചർച്ചയിൽ ഫിറ്റ്‌മെന്റ് ഫാക്ടർ വർധിപ്പിക്കുമെന്ന് കാബിനറ്റ് സെക്രട്ടറി ഉറപ്പ് നൽകിയിരുന്നു. ലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വലിയ ആശ്വാസമാണ് ഫിറ്റ്‌മെന്റ് ഫാക്ടർ വർധിപ്പിക്കുന്നത്. ജീവനക്കാർക്ക് നേരിട്ട് ഇതിൻ്റെ ഗുണം ലഭിക്കും.

      അതിനിടെ, ഡിഎ ഇൻക്രിമെന്റിലെ കുടിശ്ശിക വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാൻ സർക്കാർ ജീവനക്കാരുടെ പ്രതിനിധി സംഘടനകളുമായി ചർച്ച നടത്തിയേക്കും. ഈ വർഷം ജൂലൈയിൽ സർക്കാർ ജീവനക്കാരുടെ ഡിഎ വർധിപ്പിച്ചെങ്കിലും 2020 ജനുവരി 1 മുതൽ പുതുക്കിയ ഡിഎ ബാധകമാക്കണമെന്ന് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

      COVID-19 മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം 2020ൽ സർക്കാർ ഡിഎ അടയ്ക്കുന്നത് തടഞ്ഞിരുന്നു. ഈ വർഷം ജൂലൈയിൽ ഡിഎ പേയ്‌മെന്റ് ഇൻക്രിമെന്റോടെ തിരിച്ചെത്തിയപ്പോൾ, മുമ്പ് നിർദ്ദേശിച്ച തീയതികൾ അനുസരിച്ച് പുതുക്കിയ നിരക്ക് ബാധകമാക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടിരുന്നു. ജീവനക്കാരുടെ ആശങ്കകൾ സംബന്ധിച്ച് സർക്കാർ അവരുമായി ചർച്ച നടത്തുന്നുണ്ടെങ്കിലും അന്തിമ തീരുമനം എടുത്തിട്ടില്ല. ഡിഎ കുടിശ്ശിക നൽകാൻ സർക്കാർ തീരുമാനിച്ചാൽ ആയിരക്കണക്കിന് ജീവനക്കാർക്കും പെൻഷൻകാർക്കും അത് വലിയ ആശ്വാസമാകും.

      കോവിഡ് മഹാമാരിയെ തുടർന്നുള്ള പ്രതിസന്ധികൾക്കിടയിൽ കഴിഞ്ഞ വർഷം പല ഐടി കമ്പനികളും ശമ്പള വർദ്ധനവ് മാറ്റിവച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷത്തിന്റെ രണ്ടാം പകുതിയിൽ ബിസിനസ്സ് വീണ്ടും ആരംഭിച്ചതിനാൽ, മിക്ക ഐടി കമ്പനികളും കഴിഞ്ഞ കലണ്ടർ വർഷത്തിന്റെ അവസാനത്തിലും ഈ വർഷത്തിന്റെ തുടക്കത്തിലും ശമ്പള വർദ്ധനവ് നൽകിയിരുന്നു.
      Published by:Sarath Mohanan
      First published:
      )}