• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

മൂന്നാമതും സൽമാൻ; FORBES സെലിബ്രിറ്റി പട്ടികയിൽ മമ്മൂട്ടിയും


Updated: December 5, 2018, 2:38 PM IST
മൂന്നാമതും സൽമാൻ; FORBES സെലിബ്രിറ്റി പട്ടികയിൽ മമ്മൂട്ടിയും

Updated: December 5, 2018, 2:38 PM IST
മുംബൈ: ഇന്ത്യയിലെ ഏറ്റവും ധനികരായ 100 സെലിബ്രിറ്റികളുടെ പട്ടിക FORBES ഇന്ത്യ പുറത്തുവിട്ടു. 253.25 കോടി രൂപയുടെ വരുമാനമുണ്ടാക്കിയ സൽമാൻഖാനാണ് പട്ടികയിൽ ഒന്നാമത്. ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 2017 ഒക്ടോബർ ഒന്നു മുതൽ 2018 സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ ഉണ്ടാക്കിയ വരുമാനം പരിഗണിച്ചാണ് ധനികരായ സെലിബ്രിറ്റികളുടെ പട്ടിക FORBES പുറത്തുവിട്ടത്. മലയാളികളായ മമ്മൂട്ടി, നയൻതാര എന്നിവരും പട്ടികയിലുണ്ട്.

തുടർച്ചയായാ മൂന്നാം തവണയാണ് സൽമാൻ ഖാൻ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തുന്നത്. ടൈഗർ സിന്ദാ ഹൈ, റേസ്-3 എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് പുറമെ ടെലിവിഷൻ അവതാരകൻ, വിവിധ ബ്രാൻഡുകളുടെ അംബാസഡർ എന്നീ ഘടകങ്ങളാണ് 52കാരനായ സൽമാനെ മുന്നിലെത്തിച്ചത്. 253.25 കോടി രൂപയാണ് ഇക്കാലയളവിൽ സൽമാന്‍റെ വരുമാനം. പട്ടികയിൽ ഇടംനേടിയ 100 സെലിബ്രിറ്റികളുടെ വരുമാനത്തിന്‍റെ 8.06 ശതമാനമാണിത്.

അഞ്ചരക്കോടിയുടെ ആഡംബര കാറുമായി സുരാജ് വെഞ്ഞാറമൂട്

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 116.53 കോടി രൂപ വർദ്ധിച്ചതോടെയാണ് വിരാട് കോഹ്ലി പട്ടികയിൽ രണ്ടാമെത്തിയത്. 228.09 കോടി രൂപയാണ് ഇക്കാലയളവിൽ കോഹ്ലിയുടെ വരുമാനം. 185 കോടി രൂപ വരുമാനമുണ്ടാക്കിയ ബോളിവുഡ് താരം അക്ഷയ് കുമാറാണ് മൂന്നാമത്.

FORBES സെലിബ്രിറ്റി പട്ടിക 2018

കഴിഞ്ഞ വർഷം ഒരു സിനിമ പോലും പുറത്തിറങ്ങാതിരുന്ന ഷാരൂഖ് ഖാൻ ആദ്യ പത്തിൽനിന്ന് പുറത്തായതാണ് ഇത്തവണത്തെ മറ്റൊരു സവിശേഷത. 2017ൽ രണ്ടാം സ്ഥാനത്തായിരുന്നു ഷാരൂഖ്. അദ്ദേഹത്തിന്‍റെ വരുമാനത്തിൽ 33 ശതമാനം ഇടിവുണ്ടായതായി ഫോർബ്സ് റിപ്പോർട്ട് പറയുന്നു. 56 കോടി രൂപ മാത്രം വരുമാനമുള്ള ഷാരൂഖ് 17-ാം സ്ഥാനത്താണ്.

112.8 കോടി വരുമാനമുള്ള ദീപിക പദുകോൺ നാലാം സ്ഥാനത്തെത്തിയതാണ് മറ്റൊരു പ്രത്യേകത. FORBES സെലിബ്രിറ്റി പട്ടികയിൽ ആദ്യ അഞ്ചിൽ ഇടംനേടുന്ന ആദ്യ വനിതയെന്ന നേട്ടവും അവർ കൈവരിച്ചു. പത്മാവതിന്‍റെ വിജയമാണ് ഈ നേട്ടത്തിന് അവരെ സഹായിച്ചത്.
Loading...

ശ്രദ്ധിച്ചില്ലെങ്കിൽ SBIയുടെ 4 സേവനങ്ങൾ നഷ്ടമാകും

ദക്ഷിണേന്ത്യൻ സിനിമാ മേഖലയിൽനിന്ന് കൂടുതൽ പേർ ഇടം പിടിച്ചതാണ് മറ്റൊരു പ്രത്യേകത. 17 പേരാണ് ദക്ഷിണേന്ത്യയിൽനിന്ന് ഇടംനേടിയത്. കഴിഞ്ഞ വർഷം ഇത് 13 ആയിരുന്നു. മമ്മൂട്ടി 49-ാം സ്ഥാനത്തും നയൻതാര 69-ാം സ്ഥാനത്തുമാണ്. മമ്മൂട്ടിയുടെ വരുമാനം 18 കോടിയും നയൻതാരയുടേത് 15.17 കോടി രൂപയുമാണ്. അതേസമയം ബോളിവുഡ് താരങ്ങളുടെ എണ്ണം 33ൽനിന്ന് 31 ആയി കുറയുകയും ചെയ്തു.

ഒടിയനിൽ മമ്മൂട്ടിയും

ഇത്തവണത്തെ പട്ടികയിൽ വലിയ നേട്ടമുണ്ടാക്കിയത് ഇന്ത്യൻ ഓൾറൌണ്ടർ ഹർദ്ദിക് പാണ്ഡ്യയാണ്. 28.46 കോടി വരുമാനമുണ്ടാക്കിയ പാണ്ഡ്യ ഏറ്റവുമധികം നേട്ടമുണ്ടാക്കിയവരുടെ ശതമാനകണക്കിൽ ഒന്നാമതാണ്. പാണ്ഡ്യയുടെ വരുമാനവർദ്ധനവ് 836.19 ശതമാനമാണ്. ഇക്കാര്യത്തിൽ വലിയ തിരിച്ചടി നേരിട്ടത് പ്രിയങ്ക ചോപ്രയ്ക്കാണ്. പ്രിയങ്കയുടെ വരുമാനത്തിൽ 73.53 ശതമാനം ഇടിവുണ്ടായി.
First published: December 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...