• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

എയര്‍ ഇന്ത്യയ്ക്ക് സൗദിക്ക് മുകളിലൂടെ ഇസ്രയേലിലേക്ക് പറക്കാം

news18
Updated: February 10, 2018, 3:44 PM IST
എയര്‍ ഇന്ത്യയ്ക്ക് സൗദിക്ക് മുകളിലൂടെ ഇസ്രയേലിലേക്ക് പറക്കാം
File photo of an Air India aircraft. (AFP)
news18
Updated: February 10, 2018, 3:44 PM IST
റിയാദ്: ഇസ്രയേലിലേക്ക് പോകാന്‍ എയര്‍ ഇന്ത്യയ്ക്ക്  സൗദി വ്യോമപാത തുറന്നു നല്‍കുന്നതായി റിപ്പോര്‍ട്ട്. ഇതോടെ ഏറെക്കാലമായുള്ള എയര്‍ഇന്ത്യയുടെ കാത്തിരിപ്പിനാണ് വിരാമമായിരിക്കുന്നത്. ഇസ്രയേല്‍ ദിനപത്രമായ ഹാരെറ്റ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം ഈ വാര്‍ത്ത ഇന്ത്യന്‍ വ്യോമമന്ത്രാലയമോ എയര്‍ഇന്ത്യയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെ ഭൂരിഭാഗം അറബ് രാജ്യങ്ങളും ഇസ്രയേലിനെ അംഗീകരിക്കാത്തതിനാല്‍ ഇസ്രായേലിലേക്കുള്ള വ്യോമപാത അടച്ചിട്ടിരിക്കുകയായിരുന്നു. സൌദി അറേബ്യയ്ക്ക് മുകളിലൂടെ പറക്കാന്‍ അനുമതി ലഭിച്ചാല്‍ ഡല്‍ഹി-ടെല്‍ അവീവ് യാത്രയ്ക്ക് മണിക്കൂറുകളുടെ സമയലാഭം ലഭിക്കും. നിലവില്‍ മുംബൈയില്‍നിന്ന് ഏഴു മണിക്കൂര്‍ സമയമെടുത്ത് ചെങ്കടലിലൂടെയാണ് എയര്‍ഇന്ത്യ വിമാനം ഇസ്രയേലിലേക്ക് പോകുന്നത്. ഇസ്രയേലിലേക്ക് വിമാന സര്‍വ്വീസ് നടത്തുന്നതിന് അവിടുത്തെ ടൂറിസം മന്ത്രാലയം എയര്‍ഇന്ത്യയ്ക്കായി 7.50 ലക്ഷം യൂറോയുടെ ഗ്രാന്‍ഡ് അനുവദിച്ചിട്ടുണ്ട്.

 
First published: February 8, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍