നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ഇന്ത്യയ്ക്ക് നാല് മില്യൺ ബാരൽ അധികം ക്രൂഡ് ഓയിലുമായി സൗദി അറേബ്യ

  ഇന്ത്യയ്ക്ക് നാല് മില്യൺ ബാരൽ അധികം ക്രൂഡ് ഓയിലുമായി സൗദി അറേബ്യ

  A oil pump is seen at sunset outside Scheibenhard, near Strasbourg, France, October 6, 2017 .  REUTERS/Christian Hartmann/Files

  A oil pump is seen at sunset outside Scheibenhard, near Strasbourg, France, October 6, 2017 . REUTERS/Christian Hartmann/Files

  • Share this:
   ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ഇന്ധനവിതരണ രാജ്യമായ സൗദി അറേബ്യ ഇന്ത്യയ്ക്ക് കൂടുതൽ എണ്ണ നൽകുന്നു. ഇന്ത്യൻ കമ്പനികൾക്ക് അധികമായി നാല് മില്യൺ ബാരൽ ക്രൂഡ് ഓയിൽ ആണ് നവംബറിൽ നൽകുക. ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ബുധനാഴ്ച ഇക്കാര്യം വെളിപ്പെടുത്തിയത്.

   ഇറാന് മേൽ അമേരിക്ക സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് സൗദി അറേബ്യ ഇന്ത്യയ്ക്ക് അധികമായി നാല് ബാരൽ ക്രൂഡ് ഓയിൽ കൂടി നൽകുന്നത്. നവംബർ നാല് മുതലാണ് ഓർഗനൈസേഷൻ ഓഫ് ദ പെട്രോളിയം എക്സ്പോർട്ടിങ് കൺട്രീസ് (ഒപെക്) ലെ ഏറ്റവും കൂടുതൽ ഇന്ധനം ഉല്പാദിപ്പിക്കുന്ന ലോകത്തിലെ മൂന്നാമത്തെ രാജ്യമായ ഇറാന് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്.

   മുസ്ലിം സ്ത്രീകളെ പള്ളിയിൽ പ്രവേശിപ്പിക്കണം; ഹിന്ദു മഹാസഭ ഹൈക്കോടതിയിൽ

   ചൈന കഴിഞ്ഞാൽ ഇന്ത്യയാണ് ഇറാനിൽ നിന്ന് ഏറ്റവും കൂടുതൽ ഇന്ധനം ഇറക്കുമതി ചെയ്യുന്ന രാജ്യം. എന്നാൽ, വിലക്കുകൾ ഉള്ളതിനാൽ ഇറാനിൽ നിന്ന് ഇന്ധനം എടുക്കുന്നത് ചില രാജ്യങ്ങൾ നിർത്തിയിട്ടുണ്ട്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം, മാംഗ്ലൂർ റിഫൈനറി പെട്രോകെമിക്കൽസ് ലിമിറ്റഡ് എന്നിവർക്കാണ് നവംബറിൽ സൗദിയിൽ നിന്ന് അധികമായി ഓരോ മില്യൺ ബാരൽ ക്രൂഡ് ഓയിൽ കൂടി ലഭിക്കുക.

   മീടു കാമ്പയിന് പിന്തുണയുമായി നടൻ മുകേഷിന്‍റെ ഭാര്യ

   എന്നാൽ, സൗദിയുടെ നടപടിയോട് ഇതുവരെ ആരും പ്രതികരിച്ചിട്ടില്ല. അതേസമയം, ഇറാന് മേൽ അമേരിക്ക ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം ഇന്ത്യ തള്ളിയിരുന്നു. നവംബറിൽ ഇറാനിൽ നിന്ന് 9 മില്യൺ രൽ എണ്ണ കൂടി ഇറക്കുമതി ചെയ്യാൻ ഇന്ത്യ തയ്യാറെടുക്കുന്നെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഒക്ടോബറിൽ പത്തു മില്യൺ ബാരൽ ക്രൂഡോയിലാണ് ഇന്ത്യ ഇറാനിൽ നിന്നും ഇറക്കുമതി ചെയ്യുന്നത്. ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അമേരിക്ക പിന്തുടരുന്നതു പോലെ പൂർണമായും നിയന്ത്രണം ഏർപ്പെടുത്തില്ലെന്നാണ് റിപ്പോർട്ടുകൾ.

   First published: