നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • എസ്ബിഐയിൽ അക്കൗണ്ടുള്ളവർ ശ്രദ്ധിക്കുക; ഫോം 15 G / ഫോം 15 H ഓൺലൈനിൽ സമർപ്പിക്കണം 

    എസ്ബിഐയിൽ അക്കൗണ്ടുള്ളവർ ശ്രദ്ധിക്കുക; ഫോം 15 G / ഫോം 15 H ഓൺലൈനിൽ സമർപ്പിക്കണം 

    Form 15G, Form 15H | സ്വന്തം വരുമാനം ഈ സാമ്പത്തികവർഷത്തിൽ ആദായ നികുതി പരിധിക്ക് താഴെയാണെന്ന് വ്യക്തമാക്കുന്നതാണ് ഫോം 15 G / ഫോം 15 H.

    News18

    News18

    • Share this:
      വരുമാനം നികുതി പരിധിക്ക് താഴെയാണെന്ന് വ്യക്തമാക്കുന്ന ഫോം 15 G / ഫോം 15 H എന്നിവ ഓൺലൈൻ വഴി സമർപ്പിക്കാമെന്ന് അക്കൌണ്ട് ഉടമകളോട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിർദേശിച്ചു.

      കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഫോം 15 G / ഫോം 15 H എന്നിവ സമർപ്പിക്കാൻ ജൂൺ 30 വരെ സാവകാശം അനുവദിക്കാൻ  സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിടി) തീരുമാനിച്ചിരുന്നു. ഏപ്രിൽ മൂന്നിന് ഇറങ്ങിയ ഉത്തരവിലാണ് ഇക്കാര്യമുള്ളത്. ഇതിന് അനുസൃതമായാണ് എസ്ബിഐയുടെ നിർദേശം. സാധാരണഗതിയിൽ ഏപ്രിൽ മാസത്തിലാണ് ഫോം 15 G / ഫോം 15 H എന്നിവ സമർപ്പിക്കുന്നത്. എന്നാൽ ലോക്ക്ഡൌൺ കാരണമാണ് സമയപരിധി ജൂൺ 30 വരെ നീട്ടിയത്.
      BEST PERFORMING STORIES:COVID 19 തീവ്രബാധിത മേഖലയായി കണ്ണൂർ; കേരളത്തിലെ രോഗ ബാധിതരിൽ പകുതിയോളവും ജില്ലയിൽ [NEWS]'സാമൂഹിക അകലം കൃത്യമായി പാലിച്ചാൽ മദ്യശാലകള്‍ക്ക് വിലക്കുണ്ടാകില്ല' : മഹാരാഷ്ട്ര ആരോഗ്യമന്ത്രി [NEWS]അമേരിക്കൻ വിപണിയില്‍ എണ്ണവില നെഗറ്റീവിൽ; ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച [NEWS]
      സ്വന്തം വരുമാനം ഈ സാമ്പത്തികവർഷത്തിൽ ആദായ നികുതി പരിധിക്ക് താഴെയാണെന്ന് വ്യക്തമാക്കുന്നതാണ് ഫോം 15 G / ഫോം 15 H. ഇതിൽ ഫോം 15 H മുതിർന്ന പൌരൻമാർക്കുവേണ്ടിയുള്ളതാണ്. അക്കൌണ്ടിൽനിന്ന് ടിഡിഎസ്(ടാക്സ് ഡിഡക്ഷൻ അറ്റ് സോഴ്സ്) ഈടാക്കാതിരിക്കാനാണ് ഫോം 15 G / ഫോം 15 H സമർപ്പിക്കുന്നത്.

      ഫോം 15 G / ഫോം 15 H എന്നിവ ഓൺലൈൻ ബാങ്കിങ് അക്കൌണ്ട് വഴിയാണ് സമർപ്പിക്കേണ്ടതെന്നും എസ്ബിഐ അറിയിച്ചു.

      ഫോം 15 G / ഫോം 15 H എന്നിവ ഓൺലൈനിൽ സമർപ്പിക്കുന്നവിധം

      • എസ്‌ബി‌ഐ ഓൺലൈൻ ബാങ്കിങ് ലോഗിൻ ചെയ്ത് ഇ-സർവീസ് എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

      • ഇതിൽ 15 ജി / എച്ച് 'ഓപ്ഷൻ തിരഞ്ഞെടുക്കുക.

      • ഇപ്പോൾ, ഫോം 15 ജി അല്ലെങ്കിൽ ഫോം 15 എച്ച് തിരഞ്ഞെടുക്കുക. ഫോം 15 എച്ച് മുതിർന്ന പൌരൻമാർക്കുവേണ്ടിയുള്ളതാണ്.

      • കസ്റ്റമർ ഇൻഫർമേഷൻ ഫയൽ (സിഐഎഫ്) നമ്പർ തിരഞ്ഞെടുത്ത് സമർപ്പിക്കുക

      • 'Submit' ബട്ടൺ ക്ലിക്കുചെയ്യുമ്പോൾ ചില വിവരങ്ങളുള്ള ഒരു പേജ് വരും. ഇവിടെ ശേഷിക്കുന്ന വിവരങ്ങൾ പൂരിപ്പിക്കുക.

      • ഒടുവിൽ Confirm നൽകുക


      Published by:Anuraj GR
      First published:
      )}