HOME /NEWS /Money / SBI | എസ്‍ബിഐ ഉപഭോക്താക്കളാണോ? വിവിധ ഇടപാടുകൾക്കുള്ള സേവന നിരക്കുകൾ അറിയാം

SBI | എസ്‍ബിഐ ഉപഭോക്താക്കളാണോ? വിവിധ ഇടപാടുകൾക്കുള്ള സേവന നിരക്കുകൾ അറിയാം

ബ്രാഞ്ച് സ്ഥിതി ചെയ്യുന്ന സ്ഥലം, അക്കൗണ്ടിലെ ബാലൻസ് തുടങ്ങി വിവിധ ഘടങ്ങൾ കണക്കിലെടുത്താണ് എസ്ബിഐ സേവന നിരക്കുകൾ ഈടാക്കുന്നത്. വിവിധ ഇടപാടുകൾക്കായി എസ്ബിഐ ഈടാക്കുന്ന സേവന നിരക്കുകളെക്കുറിച്ച് കൂടുതലറിയാം

  • Share this:

    എടിഎമ്മിൽ (ATM) നിന്നും പണം പിൻവലിക്കൽ, ശാഖകളിലെ പണമിടപാടുകൾ, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവയുൾപ്പെടെയുള്ള വിവിധ സേവനങ്ങൾക്ക് സ്വകാര്യ ബാങ്കുകളും പൊതുമേഖലാ ബാങ്കുകളും ഉപഭോക്താക്കളിൽ നിന്ന് സേവന നിരക്കുകൾ (Service Charge) ഈടാക്കാറുണ്ട്. അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിലും ചില ബാങ്കുകൾ പിഴയിനത്തിൽ നിശ്ചിത തുക ഈടാക്കാറുണ്ട്. എസ്‌ബി‌ഐയും (SBI) ഇക്കാര്യത്തിൽ വ്യത്യസ്‌തമല്ല. എന്നാൽ 2020 മുതൽ അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്തതിന് ഈടാക്കുന്ന പിഴ എസ്ബിഐ ഒഴിവാക്കിയിരുന്നു.

    ബ്രാഞ്ച് സ്ഥിതി ചെയ്യുന്ന സ്ഥലം, അക്കൗണ്ടിലെ ബാലൻസ് തുടങ്ങി വിവിധ ഘടങ്ങൾ കണക്കിലെടുത്താണ് എസ്ബിഐ സേവന നിരക്കുകൾ ഈടാക്കുന്നത്. വിവിധ ഇടപാടുകൾക്കായി എസ്ബിഐ ഈടാക്കുന്ന സേവന നിരക്കുകളെക്കുറിച്ച് കൂടുതലറിയാം

    1. മിനിമം ബാലൻസ് ഇല്ലെങ്കിൽ

    സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്താത്തതിനുള്ള പിഴ 2020 മാർച്ച് മുതൽ ഒഴിവാക്കിയതായി എസ്ബിഐ അറിയിച്ചിരുന്നു. എസ്ബിഐ ശാഖ സ്ഥിതി ചെയ്യുന്ന സ്ഥലം കണക്കിലെടുത്ത് നേരത്തേ, 5 രൂപ മുതൽ 15 രൂപ വരെയാണ് പിഴ ഈടാക്കിയിരുന്നത്. മെട്രോ ന​ഗരങ്ങളിലും അർദ്ധ ന​ഗര മേഖലളിലും ഗ്രാമീണ മേഖലകളിലും മിനിമം ബാലൻസ് ഇല്ലാത്ത അക്കൗണ്ട് ഉടമകൾക്ക് വ്യത്യസ്ത തുകയാണ് ഈടാക്കിയിരുന്നത്.

    2. എടിഎം ഇടപാടുകൾക്കുള്ള ഫീസ്

    അക്കൗണ്ടുകളിൽ ശരാശരി ഒരു ലക്ഷം രൂപ വരെ പ്രതിമാസ ബാലൻസ് നിലനിർത്തുന്ന എസ്ബിഐ ഉപഭോക്താക്കൾക്ക് എസ്ബിഐ എടിഎമ്മുകളിൽ അഞ്ച് ഇടപാടുകൾ സൗജന്യമായി നടത്താം. ഇവർ മറ്റു ബാങ്കുകളുടെ എടിഎം ആണ് ഉപയോ​ഗിക്കുന്നതെങ്കിൽ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവയുൾപ്പെടെ ആറ് മെട്രോ നഗരങ്ങളിൽ മൂന്ന് സൗജന്യ ഇടപാടുകൾ നടത്താം. മറ്റ് സ്ഥലങ്ങളിൽ ഈ സൗജന്യ ഇടപാട് പരിധി അഞ്ചാണ്. ഇതിനപ്പുറമുള്ള എടിഎം ഇടപാടുകൾക്ക് എസ്ബിഐ 20 രൂപ സേവന നിരക്കായി ഈടാക്കുന്നുണ്ട്. ശരാശരി ഒരു ലക്ഷം രൂപയിൽ കൂടുതൽ പ്രതിമാസ ബാലൻസ് നിലനിർത്തുന്ന എസ്ബിഐ ഉപഭോക്താക്കൾക്ക് പരിധിയില്ലാതെ സൗജന്യ ഇടപാടുകൾ നടത്താം.

    3. എടിഎമ്മിൽ നിന്നും പണം പിൻവലിക്കുമ്പോൾ ഉള്ള നിരക്ക്

    എസ്ബിഐ എടിഎമ്മുകളിൽ നിന്ന് സൗജന്യ പരിധിക്കപ്പുറമുള്ള ഓരോ പണം പിൻവലിക്കലിനും എസ്ബിഐ 10 രൂപയാണ് ഈടാക്കുന്നത്. മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിലെ ഓരോ അധിക പിൻവലിക്കലിനും ഉപഭോക്താവിൽ നിന്ന് 20 രൂപ അധികമായി ഈടാക്കുന്നു. ഇതിനൊപ്പം ജിഎസ്ടിയും ഈടാക്കും. മതിയായ ബാലൻസ് ഇല്ലാതെ പണം പിൻവലിച്ചാൽ ഓരോ ഇടപാടിനും എസ്ബിഐ സേവന നിരക്കായി 20 രൂപയും ജിഎസ്ടിയും ഈടാക്കും.

    4. ബാങ്കിൽ നിന്നും പണം പിൻവലിക്കുമ്പോളുള്ള സേവന നിരക്ക്

    എസ്ബിഐ ബാങ്ക് ശാഖകളിൽ നാല് സൗജന്യ ഇടപാടുകളാണ് ഉണ്ടാകുക. അതിനു ശേഷമുള്ള ഇടപാടുകൾക്ക് 15 രൂപയും ജിഎസ്ടിയും ഈടാക്കും.

    First published:

    Tags: Banking in Kerala, SBI ATM, SBI Banking