ഒടിപി വഴി SBI എടിഎമ്മുകളിൽ നിന്ന് ഇനി 24 മണിക്കൂറും പണം പിൻവലിക്കാം; വെള്ളിയാഴ്ച മുതൽ നടപ്പാകും

ഈ സേവനം ഉപയോഗിക്കുന്നതിന് എല്ലാ ഇടപാടുകാരോടും മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനും രജിസ്റ്റർ ചെയ്യാനും ബാങ്ക് ആവശ്യപ്പെട്ടു.

News18 Malayalam | news18-malayalam
Updated: September 16, 2020, 7:28 AM IST
ഒടിപി വഴി SBI എടിഎമ്മുകളിൽ നിന്ന് ഇനി 24 മണിക്കൂറും പണം പിൻവലിക്കാം; വെള്ളിയാഴ്ച മുതൽ നടപ്പാകും
പ്രതീകാത്മക ചിത്രം
  • Share this:
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) യുടെ എടിഎമ്മുകളിൽനിന്ന്‌ ഒറ്റത്തവണ പിൻ (ഒടിപി) ഉപയോഗിച്ച് ഇനി 24 മണിക്കൂറും പണം പിൻവലിക്കാം. 10,000 രൂപയോ അതിനു മുകളിലോ ഉള്ള തുകയാണ് ഇത്തരത്തിൽ പിൻവലിക്കാനാകുക.
സെപ്റ്റംബർ 18 മുതൽ എല്ലാ എസ്ബിഐ എടിഎമ്മുകളിലും ഈ സൗകര്യം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നതിന് എല്ലാ ഇടപാടുകാരോടും മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനും രജിസ്റ്റർ ചെയ്യാനും ബാങ്ക് ആവശ്യപ്പെട്ടു. ഉപഭോക്താക്കളുടെ പണഇടപാടുകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിർദേശം.

Also Read- ഉള്ളി വില മൂന്നിരട്ടിയായി; കയറ്റുമതി നിരോധിച്ച് കേന്ദ്രം

ജനുവരി ഒന്നുമുതലാണ് ഒടിപി അധിഷ്ഠിത പണം പിൻവലിക്കൽ സേവനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പാക്കിയത്. ആദ്യം രാത്രി എട്ടു മണി മുതൽ രാവിലെ എട്ടു വരെയാണ് ഇത്തരത്തിൽ പണം പിൻവലിക്കുന്നതിന് സൗകര്യമുണ്ടായിരുന്നത്.

ഒടിപി സേവനം പ്രവർത്തിക്കുന്നത് എങ്ങനെ?

ബാങ്ക് ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഒടിപി അധിഷ്ഠിതമായ എടിഎം ഇടപാട് സേവനം എസ്ബിഐ നടപ്പാക്കിയത്. ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒറ്റത്തവണ പിൻ വരികയാണ് ചെയ്യുന്നത്. അനധികൃത ഇടപാടുകളിൽ നിന്നും തട്ടിപ്പുകളിൽ നിന്നും ഉപഭോക്താക്കളെ ഈ സംവിധാനം സംരക്ഷിക്കുന്നു.

ഈ സേവനം എവിടെ ലഭിക്കും?

എസ്ബിഐ ഉപഭോക്താവിന് മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന് ഈ സേവനം ലഭിക്കില്ല. ഇന്റർ ബാങ്കിങ് എടിഎം ശൃംഖല കൈകാര്യം ചെയ്യുന്ന നാഷണൽ ഫിനാൻഷ്യൽ സ്വിച്ച് (NSS) ഈ സംവിധാനം നടപ്പാക്കത്തതിനാലാണിത്. എസ്ബിഐ എടിഎമ്മുകളിൽ ഈ സേവനം ഉപയോഗിക്കാനാകും.എടിഎമ്മുകളിൽ നിന്ന് ഒടിപി ഉപയോഗിച്ച് പണം പിൻവലിക്കുന്നത് എങ്ങനെ?

എടിഎം സ്ക്രീനിൽ പിൻവലിക്കേണ്ട തുക അടിച്ചുകഴിഞ്ഞാൽ സ്ക്രീനിൽ ഒടിപി വിൻഡോ ലഭ്യമാകും. അവിടെ ഉപഭോക്താവിന്റെ മൊബൈൽ നമ്പരിലേക്ക് വരുന്ന ഒടിപി നൽകണം. ഇതോടെ പണം പിൻവലിക്കാനാകും.
Published by: Rajesh V
First published: September 16, 2020, 7:28 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading