നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • SBI എടിഎമ്മിൽ നിന്ന് പണം എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    SBI എടിഎമ്മിൽ നിന്ന് പണം എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലാത്തപ്പോൾ പണം പിൻവലിക്കാൻ ശ്രമിച്ചാൽ കീശ കാലിയാകും...

    News18 Malayalam

    News18 Malayalam

    • Share this:
      ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) ഉപഭോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് ഓട്ടോമേറ്റഡ് ടെല്ലർ മെഷീനുകളിൽ (എ ടി എം) നിന്ന് പണം പിൻവലിക്കാനുള്ള നിയമങ്ങൾ പരിഷ്കരിച്ചു. എസ്‌ബി‌ഐ ഔദ്യോഗിക വെബ്‌സൈറ്റിലെ പുതിയ നിയമങ്ങൾ‌ അനുസരിച്ച്, അപര്യാപ്തമായ ബാലൻസ് കാരണം ഒരു ഇടപാട് പരാജയപ്പെടുമ്പോഴെല്ലാം ബാങ്ക് ഉപഭോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കുന്നുണ്ട്. പരാജയപ്പെട്ട ഇടപാടിന് ഉപഭോക്താക്കളിൽ നിന്ന് 20 രൂപയും ജി എസ് ടിയുമാണ് എസ് ബി ഐ ഈടാക്കുന്നത്.

      സാമ്പത്തികേതര ഇടപാടുകൾക്കായി ഉപഭോക്താക്കളിൽ നിന്ന് ലെവി ചാർജ് ഈടാക്കുമെന്നും എസ് ബി ഐ പുതിയ നിയമങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. എസ് ബി ഐ വെബ്സൈറ്റിലെ നിർദേശ പ്രകാരം, ഉപഭോക്താക്കൾക്ക് "നിശ്ചിത പരിധിക്കപ്പുറമുള്ള ഏതെങ്കിലും അധിക സാമ്പത്തിക ഇടപാടുകൾക്ക്" 10 രൂപ മുതൽ 20 രൂപയും ജി എസ് ടിയും ഈടാക്കും.

      You May Also Like- SBI | എ ടി എമ്മിൽനിന്ന് പണം പിൻവലിക്കാൻ ഒടിപി; പുതിയ മാർഗനിർദേശവുമായി എസ്ബിഐ

      മെട്രോ നഗരങ്ങളിൽ ഒരു മാസത്തിനുള്ളിൽ എസ് ബി ഐ ഉപഭോക്താക്കൾക്ക് എ ടി എമ്മുകളിൽ നിന്ന് എട്ട് തവണ (5 എസ്‌ബി‌ഐ എടിഎമ്മുകളും മറ്റ് ബാങ്കുകളിൽ നിന്ന് 3 എടിഎമ്മുകളും) സൗജന്യമായി പണം പിൻവലിക്കാം. ഇതിൽ കൂടുതലാകുമ്പോഴാണ് നിരക്ക് ഈടാക്കുന്നത്.

      നിങ്ങളുടെ എസ് ബി ഐ അക്കൌണ്ട് ബാലൻസ് എങ്ങനെ പരിശോധിക്കാം?

      നിങ്ങളുടെ എസ്‌ബി‌ഐ അക്കൌണ്ട് ബാലൻസ് പരിശോധിക്കുന്നതിന്, രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 9223766666 ലേക്ക് ഒരു SMS BALANCE എന്നു ടൈപ്പു ചെയ്തു അയയ്ക്കാം. അതുമല്ലെങ്കിൽ ടോൾ ഫ്രീ ബാലൻസ് അന്വേഷണത്തിന് 9223766666 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ നൽകി നിങ്ങളുടെ അക്കൗണ്ട് ബാലൻസ് പരിശോധിക്കാനും കഴിയും.

      എസ് ബി ഐ എ‌ടി‌എമ്മുകളിൽ നിന്ന് പണം പിൻവലിക്കാനുള്ള നിയമങ്ങളെക്കുറിച്ച്?

      എസ് ബി ഐ അക്കൌണ്ട് ഉടമകൾക്ക് എടിഎമ്മുകളിൽ നിന്ന് 10,000 രൂപയിൽ കൂടുതൽ പണം പിൻവലിക്കാൻ കഴിയുമെന്ന് ഓർമ്മിക്കേണ്ടതുണ്ട്, പക്ഷേ അതിന് ഒറ്റത്തവണ പാസ്‌വേഡ് (ഒ ടി പി) ആവശ്യമാണ്. ഓരോ തവണയും എസ് ബി ഐ എ‌ടി‌എമ്മുകളിൽ നിന്ന് 10,000 രൂപയിൽ കൂടുതൽ പണം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒ ടി പി അയയ്ക്കും.

      അതേസമയം, എസ് ബി ഐയുടെ ഏകീകൃത വരുമാനം വ്യാഴാഴ്ച 4.20 ശതമാനം ഇടിഞ്ഞ് 6,257.55 കോടി രൂപയായി. മുൻ‌വർഷം ഇത് 4,500 കോടി രൂപയുടെ ഒറ്റത്തവണ വരുമാനത്തിൽ നിന്ന് നേട്ടമുണ്ടാക്കി. എസ്‌ബി‌ഐയുടെ അറ്റാദായം 5,196.22 കോടി രൂപയാണ്. മുൻ‌വർഷം ഇത് 5,583.36 കോടി രൂപയായിരുന്നു. കഴിഞ്ഞ പാദത്തിൽ ഇത് 4,574.16 കോടി രൂപയായിരുന്നു.
      Published by:Anuraj GR
      First published:
      )}