ഇന്റർഫേസ് /വാർത്ത /Money / SBI |എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; കെ‌വൈ‌സി പുതുക്കാത്ത അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തോ? ഇനി ചെയ്യേണ്ടത് എന്ത്?

SBI |എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; കെ‌വൈ‌സി പുതുക്കാത്ത അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തോ? ഇനി ചെയ്യേണ്ടത് എന്ത്?

ആർ‌ബി‌ഐ ഉത്തരവ് പ്രകാരം ഉപഭോക്താക്കൾ അവരുടെ കെ‌വൈ‌സി വിവരങ്ങൾ കാലാനുസൃതമായി പുതുക്കേണ്ടതാണ്.

ആർ‌ബി‌ഐ ഉത്തരവ് പ്രകാരം ഉപഭോക്താക്കൾ അവരുടെ കെ‌വൈ‌സി വിവരങ്ങൾ കാലാനുസൃതമായി പുതുക്കേണ്ടതാണ്.

ആർ‌ബി‌ഐ ഉത്തരവ് പ്രകാരം ഉപഭോക്താക്കൾ അവരുടെ കെ‌വൈ‌സി വിവരങ്ങൾ കാലാനുസൃതമായി പുതുക്കേണ്ടതാണ്.

  • Share this:

കെവൈസി (KYC-know your customer) മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ പേരിൽ നിരവധി അക്കൗണ്ടുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India) ബ്ലോക്ക് ചെയ്തു. ജൂലൈ1 മുതൽ ആണ് കെവൈസി വിശദാംശങ്ങൾ പുതുക്കാത്ത ഉപഭോക്താക്കളുടെ (customers) അക്കൗണ്ടുകൾ എസ്ബിഐ മരവിപ്പിച്ചത്. തൽഫലമായി, വിദേശത്ത് താമസിക്കുന്നവർ ഉൾപ്പടെ പല ഉപഭോക്താക്കൾക്കും അവരുടെ എസ്ബിഐ അക്കൗണ്ടുകൾ ഉപയോഗിച്ച് നിലവിൽ ഒരു ഇടപാടും നടത്താൻ സാധിക്കില്ല. നിരവധി ഉപഭോക്താക്കൾ ഇത് സംബന്ധിച്ച് പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. എസ്ബിഐയുടെ ഔദ്യോ​ഗിക പേജ് ടാഗ് ചെയ്തുകൊണ്ട് ട്വിറ്റർ വഴിയും നിരവധി ഉപഭോക്താക്കൾ പരാതി ഉന്നയിച്ചിട്ടുണ്ട്. അതേസമയം ഉപഭോക്താക്കളുടെ പരാതിയ്ക്ക് ബാങ്ക് വ്യക്തമായ മറുപടിയും നൽകുന്നുണ്ട്.

" കൃത്യമായ ഇടവേളകളിൽ നടത്തുന്ന ഒരു പതിവ് നടപടിയാണ് കെവൈസി വിശാദാംശങ്ങൾ പുതുക്കുക എന്നത്. നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട കെ‌വൈ‌സി വിവരങ്ങൾ ഇതുവരെ പുതുക്കിയിട്ടില്ല. അതിനാൽ ഇത് സംബന്ധിച്ച് സന്ദേശം നിങ്ങൾക്ക് കൈമാറിയിരുന്നു. അക്കൗണ്ടിന്റെ സുഗമമായ പ്രവർത്തനത്തിന് ദയവായി ബ്രാഞ്ച് സന്ദർശിച്ച് അത് പൂർത്തിയാക്കുക," അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ട ഉപഭോക്താവിന്റെ പരാതിക്കുള്ള മറുപടിയായി ബാങ്ക് ട്വീറ്റിലൂടെ അറിയിച്ചു.

“ഞാൻ അടുത്തുള്ള എസ്ബിഐ ബ്രാഞ്ച് സന്ദർശിച്ച് രേഖകൾ സമർപ്പിച്ചു, നടപടികൾ പൂർത്തിയാകാൻ പത്ത് ദിവസമെടുക്കുമെന്നാണ് അവർ പറഞ്ഞത്. ഈ അക്കൗണ്ട് എനിക്ക് ഇപ്പോൾ ഉപയോഗിക്കാൻ കഴിയുന്നില്ല അതിനാൽ എത്രയും വേഗം ഇത് ശരിയാക്കി തരിക," മറ്റൊരു എസ്ബിഐ ഉപഭോക്താവായ അജിത് വാലെ പറയുന്നു. വിദേശത്ത് താമസിക്കുന്ന ഇദ്ദേഹത്തിന്റെ എസ്ബിഐ അക്കൗണ്ട് കെവൈസി രേഖകൾ പുതുക്കാത്തതിനാൽ ബാങ്ക് മരവിപ്പിച്ചിരിക്കുകയാണ്.

കെവൈസി പുതുക്കാത്തതിന്റെ പേരിൽ മുൻകൂട്ടി ഒരു അറിയിപ്പും നൽകാതെ തങ്ങളുടെ അക്കൗണ്ട് സേവനങ്ങൾ ബാങ്ക് ബ്ലോക്ക് ചെയ്തതായും ചില ഉപഭോക്താക്കൾ ആരോപിക്കുന്നുണ്ട്.

" കെവൈസി കാലഹരണപ്പെട്ടതിനാൽ എന്റെ അക്കൗണ്ടിന്റെ പ്രവർത്തനം നിർത്തിയിരിക്കുകയാണ്. ആരും എന്നോട് ഇതുവരെ കെ‌വൈ‌സി അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ല. പിന്നെ എന്തിനാണ് എന്റെ അക്കൗണ്ട് മരവിപ്പിച്ചത്," മറ്റൊരു ഉപഭോക്താവായ ഗൗരവ് അഗർവാൾ ചോദിക്കുന്നു.

“ആർ‌ബി‌ഐ ഉത്തരവ് പ്രകാരം ഉപഭോക്താക്കൾ അവരുടെ കെ‌വൈ‌സി വിവരങ്ങൾ കാലാനുസൃതമായി പുതുക്കേണ്ടതാണ്. അതിനാൽ, ഇത് സംബന്ധിച്ച് ഉപഭോക്താക്കൾക്ക് വിവിധ മാർ​ഗങ്ങളിലൂടെ അറിയിപ്പ് നൽകാറുണ്ട്, ഇതിൽ പ്രധാനം എസ്എംഎസ് വഴിയാണ് " ബാങ്ക് വ്യക്തമാക്കി.

"ഈ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഉപഭോക്താവിന് അവരുടെ കെ‌വൈ‌സി വിശദാംശങ്ങൾ പുതുക്കുന്നതിന് ബാങ്കിന്റെ ഏതെങ്കിലും ശാഖകൾ സന്ദർശിക്കാം അല്ലെങ്കിൽ ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത മെയിൽ ഐഡി (കെ‌വൈ‌സി വിശദാംശങ്ങളിൽ മാറ്റമില്ലെങ്കിൽ) വഴി കെ‌വൈ‌സി രേഖകളുടെ ഒരു പകർപ്പ് അവരുടെ ബാങ്ക് ശാഖയുടെ ഇമെയിൽ ഐഡിയിലേക്ക് അയക്കാം" എസ്ബിഐ വിശദമാക്കി.

അറിയിപ്പു കൂടാതെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതാണ് കെവൈസി വിശദാംശങ്ങൾ പുതുക്കാത്ത ഉപഭോക്താക്കളെ പലരെയും നിലവിൽ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. എന്നാൽ, കെ‌വൈ‌സി പുതുക്കുന്നതിന് വേണ്ടി പല മാർഗങ്ങളിലൂടെയും ഉപഭോക്താക്കൾക്ക് അറിയിപ്പ് നൽകിയിരുന്നതയാണ് എസ്ബിഐ അവകാശപ്പെടുന്നത്.

കെവൈസി എങ്ങനെ പുതുക്കാം?

എസ്ബിഐ അക്കൗണ്ടുമായി ബന്ധപ്പെട്ട കെവൈസി വിശദാംശങ്ങൾ വളരെ എളുപ്പത്തിൽ പുതുക്കാൻ കഴിയും. ഉപഭോക്താക്കൾ മുമ്പ് ബാങ്കിൽ നൽകിയിട്ടുള്ള കെവൈസി വിവരങ്ങളിൽ മാറ്റമില്ലെങ്കിൽ കൃത്യമായി പൂരിപ്പിച്ചതും ഒപ്പിട്ടതുമായ നിർദ്ദിഷ്ട ഫോർമാറ്റ് മാത്രം സമർപ്പിച്ചാൽ മതിയാകും. ഉപഭോക്താവിന് ഈ ഫോർമാറ്റ് ബാങ്കിന്റെ ശാഖ നേരിട്ട് സന്ദർശിച്ച് സമർപ്പിക്കാം. അതല്ലെങ്കിൽ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡി വഴിയോ തപാൽ വഴിയോ സമർപ്പിക്കാം. ബ്രാഞ്ചിന്റെ ഇമെയിൽ ഐഡിയിൽ ഒരു അഭ്യർത്ഥന അയച്ചാൽ ഇത് ബ്രാഞ്ചിൽ നിന്ന് ലഭിക്കും.

ഉപഭോക്താക്കൾ മുമ്പ് സമർപ്പിച്ച രേഖകളിൽ നിന്നും അവരുടെ നിലവിലെ കെവൈസി രേഖകളിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ അതല്ല മറ്റേതെങ്കിലും കാരണത്താൽ ബാങ്കിന് കൂടുതൽ വിവരങ്ങൾ/രേഖകൾ ആവശ്യമുണ്ടെങ്കിൽ, അക്കൗണ്ടിലെ ഏറ്റവും പുതിയ കെ‌വൈ‌സി വിവരങ്ങൾ പുതുക്കുന്നതിന്, ഉപഭോക്താക്കൾ അവരുടെ യഥാർത്ഥ കെവൈസി രേഖകളും ഒപ്പം ഒരു ഫോട്ടോയും സഹിതം ബ്രാഞ്ച് സന്ദർശിക്കണം എന്നാണ് എസ്ബിഐ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

First published:

Tags: Bank account, KYC, Rbi, SBI