• HOME
  • »
  • NEWS
  • »
  • money
  • »
  • SBI | സേവനങ്ങൾ വിരൽത്തുമ്പിൽ; പുതിയ രണ്ട് ടോൾ ഫ്രീ നമ്പറുകളുമായി എസ്ബിഐ; കൂടുതലറിയാം

SBI | സേവനങ്ങൾ വിരൽത്തുമ്പിൽ; പുതിയ രണ്ട് ടോൾ ഫ്രീ നമ്പറുകളുമായി എസ്ബിഐ; കൂടുതലറിയാം

പൊതുമേഖല ബാങ്കായ എസ്ബിഐ പുതിയ രണ്ട് ടോൾ ഫ്രീ നമ്പറുകൾ (toll free numbers) അവതരിപ്പിച്ചു. 24 മണിക്കൂറും ലഭ്യമാകുന്ന നമ്പറുകളാണ് ഇവ. ഞായറാഴ്ചകളിലും മറ്റു അവധി ദിവസങ്ങളിലും ഈ സേവനം ലഭ്യമാണെന്നും എസ്ബിഐ അറിയിച്ചു.

  • Last Updated :
  • Share this:
    ഉപഭോക്താക്കൾക്ക് ബാങ്കിങ്ങ് സേവനങ്ങൾ (Banking Services) എളുപ്പമാക്കുന്നതിന് പുതിയ രണ്ട് ടോൾ‍ ഫ്രീ നമ്പറുകൾ (toll free numbers) അവതരിപ്പിച്ച് പൊതുമേഖല ബാങ്കായ എസ്ബിഐ (SBI). 24 മണിക്കൂറും ലഭ്യമാകുന്ന നമ്പറുകളാണ് ഇവ. ഞായറാഴ്ചകളിലും മറ്റു അവധി ദിവസങ്ങളിലും ഈ സേവനം ലഭ്യമാണെന്നും എസ്ബിഐ അറിയിച്ചു.

    പുതിയ ടോൺ ഫ്രീ നമ്പറുകൾ ഏതെല്ലാം?

    1800 1234, 1800 2100 എന്നീ ടോൾ ഫ്രീ നമ്പറുകളാണ് എസ്ബിഐ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. ഈ നമ്പറുകളിലേക്ക് വിളിച്ച് ഏതു സേവനവും ആവശ്യപ്പെടാമെന്നും എസ്ബിഐ അറിയിച്ചു. എടിഎം കാര്‍ഡ് ബ്ലോക്കിംഗ്, പുതിയ എടിഎം കാര്‍ഡിന് അപേക്ഷിക്കല്‍, പുതിയ കാർഡിന്റെ ഡിസ്പാച്ച് സ്റ്റാറ്റസ് പരിശോധിക്കൽ, അക്കൗണ്ട് ബാലന്‍സ് പരിശോധിക്കല്‍ തുടങ്ങിയ വിവിധ സേവനങ്ങള്‍ ഈ ടോൾ ഫ്രീ നമ്പറുകളിൽ വിളിച്ചാൽ ലഭ്യമാകും. നിക്ഷേപങ്ങൾ, വായ്പകൾ തുടങ്ങിയ സേവനങ്ങളെക്കുറിച്ചുള്ള കാര്യങ്ങളും അറിയാനാകും.

    പുതിയ സേവനങ്ങൾ ആർക്കൊക്കെ ലഭ്യമാകും?

    സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ പറയുന്നത് അനുസരിച്ച്, രാജ്യത്തുടനീളമുള്ള ലാൻഡ് ഫോണുകളിൽ നിന്നും മൊബൈൽ ഫോണുകളിൽ നിന്നും ഈ ടോൺ ഫ്രീ നമ്പറുകളിലേക്ക് വിളിക്കാവുന്നതാണ്. കൂടാതെ, എസ്ബിഐ ഉപഭോക്താക്കൾക്ക് ഏത് സ്ഥലത്തുനിന്നും എപ്പോൾ വേണമെങ്കിലും ഈ നമ്പറുകളിലേക്ക് വിളിക്കാം. വിവിധ സേവനങ്ങൾക്കായി ബാങ്കിലേക്കു പോകുന്നതിനുള്ള സമയവും ബുദ്ധിമുട്ടും ഇത് ഇല്ലാതാക്കും. വെബ്‌സൈറ്റോ ആപ്പ് വഴിയുള്ള ബാങ്കിങ്ങ് സേവനങ്ങൾ ഉപയോഗിക്കാൻ അറിയാത്തവർക്കും ഈ ടോൾ ഫ്രീ നമ്പറുകൾ ഏറെ ഉപകാരപ്രദമാകും.

    അതേസമയം, ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്കെതിരെ എസ്ബിഐ അടുത്തിടെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പു‌ നൽകിയിരുന്നു. KYC അപ്ഡേറ്റ്സ് എന്ന പേരിൽ വരുന്ന വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നായിരുന്നു മുന്നറിയിപ്പ്. അസമിലെ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് പ്രധാനമായും ഈ നമ്പറുകളില്‍ നിന്നാണ് കോളുകള്‍ ലഭിക്കുന്നത്. എന്നിരുന്നാലും, മറ്റ് സംസ്ഥാനങ്ങളിലെ ഉപയോക്താക്കളും അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകളെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്നും എസ്ബിഐ അറിയിച്ചിരുന്നു. +91-8294710946, +91-7362951973 എന്നീ രണ്ട് നമ്പറുകളില്‍ നിന്നാണ് എസ്ബിഐ ഉപഭോക്താക്കള്‍ക്ക് കോളുകള്‍ ലഭിക്കുന്നതെന്നും കെവൈസി അപ്ഡേറ്റിനായി ഒരു വ്യാജ ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ അവര്‍ ആവശ്യപ്പെടുന്നുണ്ടെന്നുമാണ് ട്വീറ്റിൽ പറഞ്ഞിരുന്നത്. ഇത്തരം കോളുകൾ എടുക്കുകയോ, ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ചെയ്താൽ പണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും എസ്ബിഐ സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ ഇമെയിൽ സന്ദേശങ്ങൾ ലഭിച്ചാൽ ഉടൻ തന്നെ ബാങ്കിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും എസ്ബിഐ അറിയിച്ചിരുന്നു.

    വ്യാജ സന്ദേശങ്ങളിലൂടെ എസ്ബിഐ ഉപഭോക്താക്കളുടെ അക്കൗണ്ടിലെ പണവും വ്യക്തിഗത വിവരങ്ങളും തട്ടിപ്പുകാര്‍ ചോര്‍ത്തിയെടുക്കാന്‍ ശ്രമം നടക്കുന്നുണ്ടന്നും പിഐബി എന്ന ഏജൻസിയും അടുത്തിടെ അറിയിച്ചിരുന്നു. തങ്ങളുടെ എസ്ബിഐ അക്കൗണ്ട് ബ്ലോക്ക് ചെയ്തതായി അറിയിക്കുന്ന സന്ദേശം ശ്രദ്ധിക്കണമെന്നും എസ്ബിഐ ഉപയോക്താക്കളോട് പിഐബി പറഞ്ഞിരുന്നു.
    Published by:Amal Surendran
    First published: