• HOME
  • »
  • NEWS
  • »
  • money
  • »
  • SBI സ്ഥിരനിക്ഷേപ പലിശ നിരക്ക് വര്‍ധിപ്പിച്ചു; വിവിധ കാലയളവിലെ പുതുക്കിയ നിരക്കുകള്‍ അറിയാം

SBI സ്ഥിരനിക്ഷേപ പലിശ നിരക്ക് വര്‍ധിപ്പിച്ചു; വിവിധ കാലയളവിലെ പുതുക്കിയ നിരക്കുകള്‍ അറിയാം

പുതിയ എസ്ബിഐ എഫ്ഡി പലിശ നിരക്ക് ജൂലൈ 15 വെള്ളിയാഴ്ച മുതലാണ് പ്രാബല്യത്തില്‍ വന്നത്

sbi

sbi

  • Last Updated :
  • Share this:
    രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് (SBI) ഇന്ത്യ, ചില കാലാവധികളിലുള്ള സ്ഥിരനിക്ഷേപങ്ങളുടെ (fixed deposits) പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു. പുതിയ എസ്ബിഐ എഫ്ഡി നിരക്കുകള്‍ കഴിഞ്ഞ ആഴ്ച മുതല്‍ നിലവില്‍ വന്നിരുന്നു. 2 കോടി രൂപയോ അതിനു മുകളിലോ ഉള്ള ആഭ്യന്തര ടേം നിക്ഷേപങ്ങള്‍ക്കാണ് ഈ പലിശ നിരക്കുകള്‍ (interest rates) ബാധകമാകുന്നത്. റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകള്‍ 50 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചതിനു പിന്നാലെയാണ് ഈ മാറ്റം.

    പുതിയ എസ്ബിഐ എഫ്ഡി പലിശ നിരക്ക് ജൂലൈ 15 വെള്ളിയാഴ്ച മുതലാണ് പ്രാബല്യത്തില്‍ വന്നത്. ഒരു വര്‍ഷത്തിനും രണ്ട് വര്‍ഷത്തിനും ഇടയില്‍ കാലാവധിയുള്ള നിക്ഷേപങ്ങളുടെ എഫ്ഡി നിരക്കുകള്‍ ബാങ്ക് 50 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 4.75 ശതമാനത്തില്‍ നിന്ന് 5.25 ശതമാനമായി വര്‍ധിപ്പിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്ക്, അതേ കാലയളവിനുള്ള എസ്ബിഐ എഫ്ഡി പലിശ നിരക്ക് 5.75 ശതമാനമായി വര്‍ധിപ്പിച്ചു. മറ്റ് കാലയളവിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തിയിട്ടുണ്ട്.

    'പുതിയ നിക്ഷേപങ്ങള്‍ക്കും കാലാവധി പൂര്‍ത്തിയായ പുതുക്കിയ നിക്ഷേപങ്ങള്‍ക്കും പുതുക്കിയ പലിശ നിരക്കുകള്‍ ബാധകമാക്കും. NRO ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്കുകള്‍ ആഭ്യന്തര ടേം ഡെപ്പോസിറ്റുകളുടെ നിരക്കുകള്‍ക്കനുസരിച്ചാകും. സഹകരണ ബാങ്കുകളിലെ ആഭ്യന്തര ടേം നിക്ഷേപങ്ങള്‍ക്കും ഈ പലിശ നിരക്കുകള്‍ ബാധകമാകും'' എസ്ബിഐ വെബ്സൈറ്റില്‍ പറഞ്ഞു.

    Also Read- കാണാതായ ആഫ്രിക്കൻ തത്തയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 50000 രൂപ പാരിതോഷികം; യുവാവ് നൽകിയ പരസ്യം വൈറൽ

    2022 ജൂലൈ 15 മുതല്‍ 2 കോടി രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങളുടെ എസ്ബിഐ സ്ഥിര നിക്ഷേപ പലിശ നിരക്ക് താഴെ പറയുന്ന രീതിയിലാണ്.

    7 ദിവസം മുതല്‍ 45 ദിവസം വരെ: സാധാരണ നിക്ഷേപകർക്ക്- 3.50%; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 4.00%

    46 ദിവസം മുതല്‍ 179 ദിവസം വരെ: സാധാരണ നിക്ഷേപകർക്ക് - 4.00 %; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 4.50 %

    180 ദിവസം മുതല്‍ 210 ദിവസം വരെ: സാധാരണ നിക്ഷേപകർക്ക് - 4.25 %; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 4.75 %

    211 ദിവസം മുതല്‍ 1 വര്‍ഷത്തില്‍ താഴെ വരെ: സാധാരണ നിക്ഷേപകർക്ക് - 4.50 %; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 5.00 %

    1 വര്‍ഷം മുതല്‍ 2 വര്‍ഷത്തില്‍ താഴെ വരെ: സാധാരണ നിക്ഷേപകർക്ക് - 5.25 %; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 5.75 %

    2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെ വരെ: സാധാരണ നിക്ഷേപകർക്ക് - 4.25 %; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 4.75 %

    3 വര്‍ഷം മുതല്‍ 5 വര്‍ഷത്തില്‍ താഴെ വരെ: സാധാരണ നിക്ഷേപകർക്ക് - 4.50 %; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 5.00%

    5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ: സാധാരണ നിക്ഷേപകർക്ക് - 4.50 %; മുതിര്‍ന്ന പൗരന്മാര്‍ക്ക് - 5.00 %
    Published by:Anuraj GR
    First published: