• HOME
  • »
  • NEWS
  • »
  • money
  • »
  • SBI സ്ഥിര നിക്ഷേപ പലിശ നിരക്ക് വീണ്ടും ഉയർത്തി; ഏറ്റവും പുതിയ FD നിരക്കുകൾ അറിയാം

SBI സ്ഥിര നിക്ഷേപ പലിശ നിരക്ക് വീണ്ടും ഉയർത്തി; ഏറ്റവും പുതിയ FD നിരക്കുകൾ അറിയാം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ പലിശ നിരക്ക് പരിഷ്കരണം ബാങ്കിന്റെ വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്

  • Share this:
    സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India) ഫിക്സഡ് ഡിപ്പോസിറ്റ് (FD) അഥവാ സ്ഥിരനിക്ഷേപ പലിശ നിരക്കുകൾ (Interest Rate) വീണ്ടും ഉയർത്തി. ഹ്രസ്വകാല കാലാവധിയുള്ള ഫിക്സഡ് ഡിപ്പോസിറ്റ് (Fixed Deposit) നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് വെറും ഒരാഴ്ച്ചയ്ക്ക് ശേഷമാണ് വീണ്ടും ബാങ്ക് പലിശ നിരക്ക് ഉയർത്തിയിരിക്കുന്നത്. ഇത്തവണ 10 വർഷം വരെ കാലാവധിയുള്ള എഫ്ഡി നിരക്കുകൾ വർധിപ്പിച്ചതായി ബാങ്ക് അറിയിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ബാങ്കുകൾ സ്ഥിര നിക്ഷേപ പലിശ നിരക്ക് വർധിപ്പിക്കുന്നത്.

    ഇതിനിടയിലാണ് പൊതുമേഖല ബാങ്കായ എസ്ബിഐയും (SBI) പലിശ നിരക്ക് ഉയർത്തിയിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ പലിശ നിരക്ക് പരിഷ്കരണം ബാങ്കിന്റെ വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

    എസ്ബിഐ എഫ്ഡി പലിശ നിരക്ക് വർദ്ധനവ്

    രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ എഫ്ഡി പലിശ നിരക്ക് 2 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ബാധകമാകുമെന്നാണ് വെബ്‌സൈറ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. ഏഴ് ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഇത് ബാധകമാണ്. നിരക്കുകൾ 10 ബേസിസ് പോയിന്റ് അഥവാ 0.10 ശതമാനം വർധിപ്പിച്ചതായി ബാങ്ക് അറിയിച്ചു. ബാങ്കിന്റെ വെബ്‌സൈറ്റ് പ്രകാരം ജനുവരി 22 ശനിയാഴ്ച മുതൽ പുതിയ പലിശ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.

    എസ്ബിഐ എഫ്ഡി പലിശ നിരക്ക് വർദ്ധനവിനെ തുടർന്ന് സാധാരണ നിക്ഷേപകർക്ക് 2 കോടി രൂപയിൽ താഴെയുള്ള സ്ഥിരനിക്ഷേപത്തിന് 5 ശതമാനത്തിൽ നിന്ന് 5.10 ശതമാനം റിട്ടേൺ ലഭിക്കും. എന്നാൽ മുതിർന്ന പൗരന്മാർക്ക് 5.6 ശതമാനം വരെ പലിശ ലഭിക്കും. നേരത്തെ ഇത് 5.5 ശതമാനമായിരുന്നു. ഈ മാസം ഇത് രണ്ടാമത്തെ നിരക്ക് വർദ്ധനവാണ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് മുമ്പ് കഴിഞ്ഞ വർഷം ജനുവരി 8 നാണ് അവസാനമായി പലിശ നിരക്ക് പരിഷ്കരിച്ചതെന്ന് ബാങ്ക് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

    2022 ജനുവരി 20 മുതൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 2 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്കുകൾ ഇതാ:

    പൊതുജനങ്ങൾക്ക് ബാധകമായ നിക്ഷേപ കാലാവധിയും പലിശ നിരക്കും

    7 ദിവസം മുതൽ 45 ദിവസം വരെ: 2.90 ശതമാനം
    46 ദിവസം മുതൽ 179 ദിവസം വരെ: 3.90 ശതമാനം
    180 ദിവസം മുതൽ 210 ദിവസം വരെ: 4.40 ശതമാനം
    211 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ: 4.40 ശതമാനം
    1 വർഷം മുതൽ 2 വർഷത്തിൽ താഴെ: 5.10 ശതമാനം
    2 വർഷം മുതൽ 3 വർഷത്തിൽ താഴെ: 5.10 ശതമാനം
    3 വർഷം മുതൽ 5 വർഷത്തിൽ താഴെ: 5.30 ശതമാനം
    5 വർഷം മുതൽ 10 വർഷം വരെ: 5.40 ശതമാനം

    മുതിർന്ന പൗരന്മാർക്ക് ബാധകമായ നിക്ഷേപ കാലാവധിയും പലിശ നിരക്കും

    7 ദിവസം മുതൽ 45 ദിവസം വരെ: 3.40 ശതമാനം
    46 ദിവസം മുതൽ 179 ദിവസം വരെ: 4.40 ശതമാനം
    180 ദിവസം മുതൽ 210 ദിവസം വരെ: 4.90 ശതമാനം
    211 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ: 4.90 ശതമാനം
    1 വർഷം മുതൽ 2 വർഷത്തിൽ താഴെ: 5.60 ശതമാനം
    2 വർഷം മുതൽ 3 വർഷത്തിൽ താഴെ: 5.60 ശതമാനം
    3 വർഷം മുതൽ 5 വർഷത്തിൽ താഴെ: 5.80 ശതമാനം
    5 വർഷം മുതൽ 10 വർഷം വരെ: 6.20 ശതമാനം

    വരും മാസങ്ങളിൽ പലിശ നിരക്കുകളിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്ന് വിശകലന വിദഗ്ധർ പറയുന്നു. കുറച്ച് കൂടി വർധനവ് കാണാൻ സാധ്യതയുണ്ട്.

    എച്ച്‌ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, കാനറ എന്നിവയും എസ്‌ബി‌ഐയ്ക്ക് പിന്നാലെ എഫ്‌ഡി പലിശ നിരക്കുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയർത്തുന്ന പ്രവണതയിലേക്ക് ബാങ്കുകൾ നീങ്ങുന്നതിന്റെ സൂചനകളാണ് ഇത് നൽകുന്നത്.

    Also Read- iPhone Offer| വെറും 17,599 രൂപയ്ക്ക് ഐഫോൺ സ്വന്തമാക്കാം; ആമസോണിലെ ഓഫർ അറിയാം

    സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഐഎംപിഎസ്, എന്‍ഇഎഫ്ടി (NEFT), ആര്‍ടിജിഎസ് (RTGS) എന്നിവയുള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ സംബന്ധിച്ച പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ഐഎംപിഎസ് ഇടപാടുകളുടെ (IMPS Transactions) പരിധി വര്‍ദ്ധിപ്പിച്ചു. ഇത് പ്രകാരം എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ഇടപാടുകള്‍ നടത്താമെന്ന് ഈ മാസം ആദ്യം പുറത്തിറക്കിയ വിജ്ഞാപനത്തിൽ ബാങ്ക് അറിയിച്ചു.

    Budget 2022 | നികുതിരഹിത വർക്ക് ഫ്രം ഹോം അലവൻസ്; കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള നിക്ഷേപത്തിൽ നികുതിയിളവ്; ബജറ്റിൽ ശമ്പളക്കാർ പ്രതീക്ഷിക്കുന്നത്

    ആദ്യം 2 ലക്ഷം രൂപയായിരുന്നു ഐഎംപിഎസ് ഇടപാടുകളുടെ പരിധി. ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, യോനോ (YONO) എന്നിവ മുഖേന ഡിജിറ്റലായി നടത്തുന്ന, 5 ലക്ഷം രൂപ വരെയുള്ള ഐഎംപിഎസ് ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജുകളൊന്നും ഈടാക്കില്ലെന്നും ബാങ്ക് അടുത്തിടെ ഒരു പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. അതിനിടെ, എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള സേവനനിരക്ക് എസ്ബിഐ വർധിപ്പിച്ചിരുന്നു. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് സ്വന്തം ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാനുള്ള പരിധി കഴിഞ്ഞതിന് ശേഷം നടത്തുന്ന ഇടപാടുകൾക്കാണ് അധിക തുക നൽകേണ്ടി വരിക.
    Published by:Jayashankar Av
    First published: