• HOME
  • »
  • NEWS
  • »
  • money
  • »
  • ആദായ നഷ്ടത്തില്‍നിന്ന് മുതിര്‍ന്ന പൗരന്മാർക്ക് സംരക്ഷണം; പുതിയ നിക്ഷേപ പദ്ധതിയുമായി SBI

ആദായ നഷ്ടത്തില്‍നിന്ന് മുതിര്‍ന്ന പൗരന്മാർക്ക് സംരക്ഷണം; പുതിയ നിക്ഷേപ പദ്ധതിയുമായി SBI

പലിശ കുറയുന്ന സാഹചര്യത്തില്‍ ആദായ നഷ്ടത്തില്‍നിന്ന് മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെഎസ്ബിഐ വികെയര്‍-എന്ന പദ്ധതിയാണ് അവതരിപ്പിച്ചിരിക്കുന്നത്

News18

News18

  • Last Updated :
  • Share this:
    ന്യൂഡൽഹി: മുതിര്‍ന്ന പൗരന്മാർക്കു വേണ്ടി പുതിയ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക് ഓപ് ഇന്ത്യ. കൂടുതല്‍ പലിശ നല്‍കുന്ന സ്ഥിര നിക്ഷേപ പദ്ധതിയാണ് എസ്ബിഐ പ്രഖ്യാപിച്ചിരിക്കുന്നത്.
    You may also like:BREAKING: റെയിൽവേ ട്രാക്കിൽ ഉറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ ട്രെയിൻ കയറി മരിച്ചു [NEWS]നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾ ക്വാറന്റീനിൽ; 8 പേരെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി [NEWS]Breaking | നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍ പ്ലാന്റില്‍ പൊട്ടിത്തെറി: എട്ടുപേര്‍ക്ക് പരിക്ക് [NEWS]
    പലിശ കുറയുന്ന സാഹചര്യത്തില്‍ ആദായ നഷ്ടത്തില്‍നിന്ന് മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെഎസ്ബിഐ വികെയര്‍-എന്ന പദ്ധതിയാണ് അവതരിപ്പിച്ചിരിക്കുന്നത്.

    ഇതനുസരിച്ച് 30 ബേസിസ് പോയന്റിന്റെ അധിക പലിശ നിക്ഷേപകര്‍ക്ക് ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് അധികമായി ലഭിക്കുന്ന അരശതമാനം പലിശയ്ക്കുപുറമെയാണിത്. 2020 സെപ്റ്റംബര്‍ 30വരെയാണ് പദ്ധതിയുടെ കാലാവധി.

    അഞ്ചുവര്‍ഷമോ അതില്‍കൂടുതലോ കാലാവധിയ്ക്കുള്ള നിക്ഷേപത്തിനാണ് പദ്ധതി പ്രകാരം കൂടുതല്‍ പലിശ ലഭിക്കുക. പദ്ധതിയനുസരിച്ച് മൊത്തം 0.80ശതമാനം പലിശയാണ് മുതിർന്ന പൗരൻമാർക്ക് കൂടുതലായി ലഭിക്കുക. കാലാവധി പൂർത്തിയാകും മുൻപ് നിക്ഷേപം പിന്‍വലിച്ചാല്‍ അധികമായി നല്‍കുന്ന 30 ബേസിസ് പോയന്റിന്റെ വര്‍ധന ലഭിക്കില്ല.

    ഏഴുദിവസംമുതല്‍ 10 വര്‍ഷംവരെയുള്ള വിവിധകാലയളവുകളിലെ സ്ഥിര നിക്ഷേപത്തിന് നാലുശതമാനംമുതല്‍ 6.20ശതമാനംവരെയാണ് എസ്ബിഐ നിലവില്‍ പലിശ നല്‍കുന്നത്.
    Published by:Aneesh Anirudhan
    First published: