• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

എസ്ബിഐ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു


Updated: April 2, 2018, 9:43 PM IST
എസ്ബിഐ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു

Updated: April 2, 2018, 9:43 PM IST
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കനത്ത നഷ്‌ടത്തിലെന്ന് റിപ്പോര്‍ട്ട്‍. 2017-18 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദമായ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 2416 കോടിയുടെ നഷ്‌ടമാണ് എസ്ബിഐ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേകാലയളവില്‍ 2,059 കോടിയുടെ ലാഭം നേടാനാകുമെന്നായിരുന്നു നേരത്തെ കണക്കുകൂട്ടിയിരുന്നത്. 2016-17 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 2610 കോടിയായിരുന്നു എസ്.ബി.ഐയുടെ ലാഭം. ഇതാണ് 2416 കോടി നഷ്‌ടത്തിലേക്ക് കൂപ്പുകുത്തിയത്. കടപ്പത്രങ്ങളുടെ പലിശച്ചെലവ് കൂടിയതാണ് നഷ്‌ടത്തിന് കാരണമായതെന്ന് എസ്.ബി.ഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ പറഞ്ഞു. മൂന്നാം പാദത്തിലെ പലിശ വരുമാനം 18,687.52 കോടിയാണ്. ഇത് നേരത്തെയുണ്ടായിരുന്ന വരുമാനത്തെ അപേക്ഷിച്ച് 5.17 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. 26.51 ലക്ഷം കോടിയുടെ നിക്ഷേപങ്ങളുണ്ടായി. ചെറുകിട വായ്പകള്‍ 13.59 ശതമാനവും കാര്‍ഷിക ലോണുകളില്‍ 5.88 ശതമാനവും വര്‍ദ്ധനവ് രേഖപ്പെടുത്തി. അതേസമയം കിട്ടാക്കടം വന്‍തോതില്‍ പെരുകുന്നതാണ് ഇത്ര വലിയ നഷ്‌ടത്തിന് കാരണമായതെന്നാണ് സൂചന. ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള പാദത്തില്‍ 5.43 ശതമാനമായിരുന്നു ബാങ്കിന്റെ നിഷ്ക്രിയ ആസ്തിയെങ്കില്‍ ഡിസംബര്‍ അവസാനത്തോടെ ഇത് 5.61 ശതമാനമായി ഉയര്‍ന്നു.
First published: February 10, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍