സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (sbi) 2 കോടിക്ക് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ (fixed deposits) പരിശ നിരക്ക് 20-40 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചു (increased). 2022 മാര്‍ച്ച് 10 മുതല്‍ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തില്‍ വന്നു.
എസ്ബിഐ വെബ്സൈറ്റ് പ്രകാരം, ബാങ്ക് 2 കോടി രൂപയില്‍ കൂടുതലുള്ള എഫ്ഡികളുടെ പലിശ നിരക്ക് 211 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ വരെയെുള്ള കാലാവധിയിൽ 20 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തി. 2022 മാര്‍ച്ച് 10 മുതല്‍ ഈ നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.10 ശതമാനത്തില്‍ നിന്ന് 3.30 ശതമാനമായി വര്‍ധിച്ചു. മുതിര്‍ന്ന പൗരന്മാര്ക്ക് 3.60 ശതമാനത്തില്‍ നിന്ന് 3.80 ശതമാനം പലിശ ലഭിക്കും.
1 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയുള്ള കാലയളവിലെ നിരക്കുകള്‍ 40 ബേസിസ് പോയിന്റ് വരെ വര്‍ധിപ്പിച്ച് 3.10 ശതമാനത്തില്‍ നിന്ന് 3.60 ശതമാനമായി ഉയര്‍ത്തിയതായി ബാങ്ക് അറിയിച്ചു. മുതിര്‍ന്ന പൗരന്മാര്ക്ക് 3.60 ശതമാനത്തില്‍ നിന്ന് 4.10 ശതമാനം വരെ പലിശ ലഭിക്കും.
സഹകരണ ബാങ്കുകളുടെ ആഭ്യന്തര ടേം നിക്ഷേപങ്ങള്‍ക്കും ഈ പലിശ നിരക്കുകള്‍ ബാധകമാകും. കൂടാതെ ബള്‍ക്ക് ടേം ഡെപോസിറ്റുകള്ക്കുള്ള പിഴ എല്ലാ കാലയളവിലും 1 ശതമാനമായിരിക്കും. എസ്ബിഐ വെബ്സൈറ്റ് അനുസരിച്ച്, 2 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ള എഫ്ഡികള്‍ക്ക് പലിശ നിരക്ക് 10 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 5.20 ശതമാനമായും 3 വര്‍ഷം മുതല്‍ 5 വര്‍ഷത്തില്‍ താഴെയുള്ളവയ്ക്ക് 15 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 5.45 ശതമാനവുമാക്കി. 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള എഫ്ഡികള്‍ക്ക് 2022 ഫെബ്രുവരി 15 മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ പലിശ നിരക്ക് 10 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 5.50 ശതമാനമാക്കി.
Also Read-
Kerala Budget 2022| ആറ് പുതിയ ബൈപ്പാസുകൾ; 20 ജംഗ്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാൻ 200 കോടി
2 കോടി രൂപയില്‍ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്:
7 ദിവസം മുതല്‍ 14 ദിവസം വരെ: 2.90%; മുതിര്‍ന്ന പൗരന്മാര്ക്ക് 3.40%
15 ദിവസം മുതല്‍ 29 ദിവസം വരെ: 2.90%; മുതിര്‍ന്ന പൗരന്മാര്ക്ക് 3.40%
30 ദിവസം മുതല്‍ 45 ദിവസം വരെ: 2.90%; മുതിര്‍ന്ന പൗരന്മാര്ക്ക് 3.40%
46 ദിവസം മുതല്‍ 60 ദിവസം വരെ: 3.90%; മുതിര്‍ന്ന പൗരന്മാര്ക്ക് 4.40%
61 ദിവസം മുതല്‍ 90 ദിവസം വരെ: 3.90%; മുതിര്‍ന്ന പൗരന്മാര്ക്ക് 4.40%
91 ദിവസം മുതല്‍ 120 ദിവസം വരെ: 3.90%; മുതിര്‍ന്ന പൗരന്മാര്ക്ക് 4.40%
6 മാസവും 1 ദിവസവും മുതല്‍ 9 മാസം വരെ: 4.40%; മുതിര്‍ന്ന പൗരന്മാര്ക്ക് 4.90%
9 മാസവും 1 ദിവസവും മുതല്‍ 1 വര്‍ഷത്തില്‍ താഴെ: 4.40%; മുതിര്‍ന്ന പൗരന്മാര്ക്ക് 4.90%
1 വര്‍ഷം: 4.40%; മുതിര്‍ന്ന പൗരന്മാര്ക്ക് 4.90%
1 വര്‍ഷവും ഒരു ദിവസവും മുതല്‍ 2 വര്‍ഷം വരെ: 4.40%; മുതിര്‍ന്ന പൗരന്മാര്ക്ക് 4.90%
2 വര്‍ഷവും ഒരു ദിവസവും മുതല്‍ 3 വര്‍ഷം വരെ: 5.20%; മുതിര്‍ന്ന പൗരന്മാര്ക്ക് 5.70%
3 വര്‍ഷവും 1 ദിവസവും മുതല്‍ 5 വര്‍ഷം വരെ: 5.45%; മുതിര്‍ന്ന പൗരന്മാര്ക്ക് 5.95%
5 വര്‍ഷവും 1 ദിവസവും മുതല്‍ 10 വര്‍ഷം വരെ: 5.50%; മുതിര്‍ന്ന പൗരന്മാര്ക്ക് 6.30%
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.