നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • SBI IMPS ഇടപാടുകളുടെ പരിധി ഉയർത്തി; ഇനി 5 ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ക്ക് സേവന നിരക്ക് ഈടാക്കില്ല; വിശദാംശങ്ങൾ

  SBI IMPS ഇടപാടുകളുടെ പരിധി ഉയർത്തി; ഇനി 5 ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ക്ക് സേവന നിരക്ക് ഈടാക്കില്ല; വിശദാംശങ്ങൾ

  ഐഎംപിസ്, എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് ഇടപാടുകളുമായി ബന്ധപ്പെട്ട എസ്ബിഐയുടെ പുതിയ നിയമങ്ങള്‍

  • Share this:
   സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India) ഐഎംപിഎസ് (IMPS), എന്‍ഇഎഫ്ടി (NEFT), ആര്‍ടിജിഎസ് (RTGS) എന്നിവയുള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ സംബന്ധിച്ച പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്താന്‍ ഒരുങ്ങുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ അതിന്റെ ഐഎംപിഎസ് ഇടപാടുകളുടെ (IMPS Transactions) പരിധി വര്‍ദ്ധിപ്പിച്ചു. ഇത് പ്രകാരം എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ഇടപാടുകള്‍ നടത്താമെന്ന് ഈ മാസം ആദ്യം പുറത്തിറക്കിയ വിജ്ഞാപനത്തിൽ ബാങ്ക് അറിയിച്ചു. ആദ്യം 2 ലക്ഷം രൂപയായിരുന്നു ഐഎംപിഎസ് ഇടപാടുകളുടെ പരിധി. ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, യോനോ (YONO) എന്നിവ മുഖേന ഡിജിറ്റലായി നടത്തുന്ന, 5 ലക്ഷം രൂപ വരെയുള്ള ഐഎംപിഎസ് ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജുകളൊന്നും ഈടാക്കില്ലെന്ന് ബാങ്ക് അടുത്തിടെ ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.

   "ഡിജിറ്റല്‍ ബാങ്കിംഗ് ഉപയോഗിക്കാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി, എസ്ബിഐ യോനോ ഉള്‍പ്പെടെയുള്ള ഇന്റര്‍നെറ്റ് ബാങ്കിംഗ്/മൊബൈല്‍ ബാങ്കിംഗ് സംവിധാനങ്ങൾ വഴി അഞ്ച് ലക്ഷം രൂപ വരെയുള്ള ഐഎംപിഎസ് ഇടപാടുകള്‍ നടത്തുന്നതിന് സേവന നിരക്കുകളൊന്നും ചുമത്തിയിട്ടില്ല. എന്നാൽ, നിലവിലെ സ്ലാബുകളില്‍ ബ്രാഞ്ച് ചാനല്‍ വഴി നടത്തുന്ന ഐഎംപിഎസ് ഇടപാടുകൾക്കുള്ള സേവന നിരക്കുകളില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല'', എസ്ബിഐ ജനുവരി 4 ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.

   "2 ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ക്കായി ഒരു പുതിയ സ്ലാബ് ചേർത്തിട്ടുണ്ട്. ഈ സ്ലാബിന്റെ നിര്‍ദ്ദിഷ്ട സേവന നിരക്കുകള്‍ 20 രൂപയും ജിഎസ്ടിയും ആണ്. 2022 ഫെബ്രുവരി 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. ഐഎംപിഎസിലെ സേവന നിരക്കുകള്‍ എന്‍ഇഎഫ്ടി/ ആര്‍ടിജിഎസ് ഇടപാടുകളിലെ സേവന നിരക്കുകള്‍ക്ക് അനുസൃതമാണ്'', ബാങ്ക് കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം ഫെബ്രുവരി ഒന്നു മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക.

   ഐഎംപിസ്, എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് ഇടപാടുകളുമായി ബന്ധപ്പെട്ട എസ്ബിഐയുടെ പുതിയ നിയമങ്ങള്‍

   SBI IMPS ഓണ്‍ലൈന്‍ ചാര്‍ജുകള്‍

   ഇന്റര്‍നെറ്റ് അല്ലെങ്കില്‍ മൊബൈല്‍ ബാങ്കിംഗ് വഴി നടത്തുന്ന, 5 ലക്ഷം രൂപ വരെയുള്ള ഐഎംപിഎസ് ഇടപാടിന് സേവന ചാര്‍ജോ ജിഎസ്ടിയോ ഈടാക്കില്ല. ഇതില്‍ യോനോ ആപ്പ് വഴിയുള്ള ഇടപാടുകളും ഉള്‍പ്പെടും.

   SBI IMPS ഓഫ്‌ലൈന്‍ ചാര്‍ജുകള്‍

   - 1,000 രൂപ വരെ ചാര്‍ജ് ഇല്ല

   - 1,000 രൂപ മുതൽ 10,000 രൂപ വരെ: 2 രൂപ സര്‍വീസ് ചാര്‍ജ് + ജിഎസ്ടി

   - 10,000 രൂപ മുതൽ 1,00,000 രൂപ വരെ: 4 രൂപ സര്‍വീസ് ചാര്‍ജ് + ജിഎസ്ടി

   - 1,00,000 രൂപ മുതൽ 2,00,000 രൂപ വരെ: 12 രൂപ സര്‍വീസ് ചാര്‍ജ് + ജിഎസ്ടി

   - 2,00,000 രൂപ മുതൽ 5,00,000 രൂപ വരെ (പുതിയ സ്ലാബ്): 20 രൂപ സര്‍വീസ് ചാര്‍ജ് + ജിഎസ്ടി

   NEFT ഓണ്‍ലൈന്‍ സര്‍വീസ് ചാര്‍ജുകള്‍

   2 ലക്ഷം രൂപയിൽ കൂടുതലുള്ള ഇടപാടുകൾ ആണെങ്കിൽ പോലും യോനോ ആപ്പ് ഉള്‍പ്പെടെയുള്ള ഇന്റര്‍നെറ്റ് അല്ലെങ്കില്‍ മൊബൈല്‍ ബാങ്കിംഗ് സംവിധാനങ്ങൾ വഴി നടത്തുന്ന എന്‍ഇഎഫ്ടി ഇടപാടിന് സര്‍വീസ് ചാര്‍ജോ ജിഎസ്ടിയോ ഈടാക്കില്ല.

   NEFT ഓഫ്‌ലൈന്‍ സര്‍വീസ് ചാര്‍ജുകള്‍

   - 10,000 രൂപ വരെ: 2 രൂപ സര്‍വീസ് ചാര്‍ജ് + ജിഎസ്ടി

   - 10,000 രൂപ മുതൽ 1,00,000 രൂപ വരെ: 4 രൂപ സര്‍വീസ് ചാര്‍ജ് + ജിഎസ്ടി

   - 1,00,000 രൂപ മുതൽ 2,00,000 രൂപ വരെ: 12 രൂപ സര്‍വീസ് ചാര്‍ജ്+ ജിഎസ്ടി

   - 2,00,000 രൂപയ്ക്ക് മുകളില്‍: 20 രൂപ സര്‍വീസ് ചാര്‍ജ് + ജിഎസ്ടി

   RTGS ഓണ്‍ലൈന്‍ സര്‍വീസ് ചാര്‍ജുകള്‍

   5 ലക്ഷം രൂപയിൽ കൂടുതലുള്ള ഇടപാടുകൾ ആണെങ്കിൽ പോലും യോനോ ആപ്പ് ഉള്‍പ്പെടെയുള്ള ഇന്റര്‍നെറ്റ് അല്ലെങ്കില്‍ മൊബൈല്‍ ബാങ്കിംഗ് സംവിധാനങ്ങൾ വഴി നടത്തുന്ന ആര്‍ടിജിഎസ് ഇടപാടിന് സര്‍വീസ് ചാര്‍ജോ ജിഎസ്ടിയോ ഈടാക്കില്ല.

   RTGS ഓഫ്‌ലൈന്‍ സര്‍വീസ് ചാര്‍ജുകള്‍

   - 2,00,000 രൂപ മുതൽ 5,00,000 രൂപ വരെയും: 20 രൂപ സര്‍വീസ് ചാര്‍ജ് + ജിഎസ്ടി

   - 5,00,000 രൂപയ്ക്ക് മുകളില്‍: 40 രൂപ സര്‍വീസ് ചാര്‍ജ് + ജിഎസ്ടി

   അതിനിടെ, എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള സേവനനിരക്ക് എസ്ബിഐ വർധിപ്പിച്ചിരുന്നു. ഡെബിറ്റ് കാർഡ് ഉപയോഗിച്ച് സ്വന്തം ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാനുള്ള പരിധി കഴിഞ്ഞതിന് ശേഷം നടത്തുന്ന ഇടപാടുകൾക്കാണ് അധിക തുക നൽകേണ്ടി വരിക. 2022 ജനുവരി മുതൽ നിശ്ചിത പരിധി കഴിഞ്ഞുള്ള എടിഎം ഇടപാടുകൾക്കായി ഉപഭോക്താക്കൾ കൂടുതൽ ചാർജുകൾ നൽകേണ്ടി വരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നേരത്തെ തന്നെ ഒരു അറിയിപ്പിൽ വ്യക്തമാക്കിയിരുന്നു. മാറ്റം പ്രാബല്യത്തിൽ വന്നതോടെ പരിധി കഴിഞ്ഞുള്ള പണം പിൻവലിക്കലിന് ഉപഭോക്താക്കൾ സ്വന്തം ബാങ്കുകളുടെ എടിഎമ്മുകളിൽ ഓരോ ഇടപാടിനും 21 രൂപ നൽകണം. മുമ്പ്, ഒരു ഇടപാടിന് 20 രൂപയാണ് ഉപഭോക്താവ് ബാങ്കിന് നൽകിയിരുന്നത്. ഈ നിരക്കുകൾ ഈടാക്കുന്നതിന് മുമ്പ് എല്ലാ ഉപഭോക്താക്കൾക്കും അവരുടെ സ്വന്തം ബാങ്കുകളിൽ അഞ്ച് സൗജന്യ എടിഎം ഇടപാടുകൾ നടത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിക്കുന്നുണ്ട്.
   Published by:Jayesh Krishnan
   First published: