• HOME
  • »
  • NEWS
  • »
  • money
  • »
  • SBI സേവനങ്ങൾ വാതിൽക്കലെത്തും; ആർക്കെല്ലാം ലഭ്യമാകും? അപേക്ഷിക്കേണ്ടത് എങ്ങനെ?

SBI സേവനങ്ങൾ വാതിൽക്കലെത്തും; ആർക്കെല്ലാം ലഭ്യമാകും? അപേക്ഷിക്കേണ്ടത് എങ്ങനെ?

എസ്ബിഐ ഡോർസ്റ്റെപ്പ് ബാങ്കിംഗ് സേവനങ്ങൾക്ക് എങ്ങനെ അപേക്ഷിക്കാം?

  • Last Updated :
  • Share this:
    രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank Of India) വർഷങ്ങൾക്ക് മുമ്പ് തന്നെ ഡോ‍ർസ‍്‍റ്റെപ്പ് ബാങ്കിങ് (Doorstep Banking) സേവനങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ കോവിഡ് -19 മഹാമാരി രാജ്യമെങ്ങും പട‍ർന്ന് പിടിച്ച സമയത്താണ് ഈ സേവനം ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്പെട്ടത്. പ്രതിസന്ധി സമയത്ത് കൂടുതൽ സേവനങ്ങൾ നൽകാനും എസ്ബിഐ (SBI) ശ്രമിച്ചിരുന്നു. ഭിന്നശേഷിക്കാർക്കായി ഇപ്പോൾ എസ്ബിഐ സൗജന്യ ഡോർസ്റ്റെപ്പ് ബാങ്കിംഗ് സേവനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. മാസത്തിൽ മൂന്ന് തവണ സൗജന്യമായി ഭിന്നശേഷിക്കാർക്ക് സേവനം ലഭ്യമാക്കാനാണ് ബാങ്കിൻെറ തീരുമാനം. പൊതുമേഖലാ വായ്പാ സ്ഥാപനമായ എസ്ബിഐ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.

    “എസ്ബിഐ സേവനങ്ങൾ ഇനി നിങ്ങളുടെ വീട്ടുപടിക്കലെത്തും. ഭിന്നശേഷിയുള്ള ഉപഭോക്താക്കൾക്ക്, മാസത്തിൽ 3 തവണ സൗജന്യ “ഡോർ സ്റ്റെപ്പ് ബാങ്കിംഗ് സേവനം” നൽകുന്നതിന് എസ്ബിഐ പ്രതിജ്ഞാബദ്ധമാണ്.

    മൂന്ന് മാസം കൂടുമ്പോൾ എസ്ബിഐ വീട്ടുപടിക്കലെത്തി നൽകുന്ന സേവനങ്ങളുടെ പട്ടിക താഴെക്കൊടുക്കുന്നു:

    • പണം കൊണ്ട് പോകും

    • പണം എത്തിച്ച് നൽകും

    • ചെക്ക് കൊണ്ട് പോകും

    • ചെക്ക് ആവശ്യപ്പെട്ടുള്ള കത്ത് കൊണ്ട് പോകും

    • ടേം ഡെപ്പോസിറ്റ് ഉപദേശങ്ങൾ എത്തിക്കും

    • ഫോം 15H കൊണ്ട് പോകും

    • ഡ്രാഫ്റ്റുകൾ എത്തിച്ച് നൽകും

    • ലൈഫ് സർട്ടിഫിക്കറ്റ് എത്തിച്ച് നൽകും

    • KYC ഡോക്യുമെൻറ് എത്തിച്ച് നൽകും


    also read: മഹീന്ദ്ര എക‍്‍സ‍്‍യുവി 400 അടുത്ത മാസം വിപണിയിലെത്തും; ടാറ്റ നെക്സൺ ഇവിക്ക് പുതിയ എതിരാളി

    മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, വിട്ടുമാറാത്ത ഗുരുതരമായ രോഗങ്ങൾ ഉള്ളവ‍ർ, കാഴ്ച വൈകല്യമുള്ളവർ, KYC രജിസ്ട്രേഷനുള്ള അക്കൗണ്ട് ഉടമകൾ, ഹോം ബ്രാഞ്ചിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന സിംഗിൾ അല്ലെങ്കിൽ ജോയിന്റ് അക്കൗണ്ട് ഉടമകൾ എന്നിവർക്കും എസ്ബിഐ സേവനങ്ങൾ വീട്ടുപടിക്കൽ ലഭ്യമാകുന്നതാണ്.

    വ്യക്തിപരമായ ആവശ്യങ്ങൾക്കല്ലാത്ത ബാങ്ക് അക്കൗണ്ടുകൾ, മൈന‍ർ അക്കൗണ്ടുകൾ, ജോയൻറ് ആയി പ്രവ‍ർത്തിക്കുന്ന അക്കൗണ്ടുകൾ എന്നിവക്കൊന്നും ഡോർസ്റ്റെപ്പ് സേവനങ്ങൾ ലഭ്യമാകില്ല.

    see also : അന്തരിച്ച പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല ശ്രദ്ധിച്ചിരുന്ന ഓഹരികൾ ഏതെല്ലാം

    എസ്ബിഐ ഡോർസ്റ്റെപ്പ് ബാങ്കിംഗ് സേവനങ്ങൾക്ക് എങ്ങനെ അപേക്ഷിക്കാം?

    എസ്ബിഐയുടെ ഡോർ സ്റ്റെപ്പ് ബാങ്കിംഗ് സേവനങ്ങൾക്കായി ഉപഭോക്താക്കൾ 1800 1037 188 അല്ലെങ്കിൽ 1800 1213 721 എന്ന ടോൾ നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം.

    യോനോ ആപ്പ് ഉപയോഗിച്ച് ഡോ‍ർസ്റ്റെപ്പ് ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കുന്നത് എങ്ങനെ?

    • നിങ്ങളുടെ MPIN ഉപയോഗിച്ചോ അല്ലെങ്കിൽ യൂസ‍ർനെയിമും പാസ‍്‍വേ‍ർഡും ഉപയോഗിച്ചോ യോനോ ആപ്പിൽ ലോഗിൻ ചെയ്യുക.

    • മെനുവിൽ നിന്ന് സർവീസ് റിക്വസ്റ്റ് ക്ലിക്ക് ചെയ്യുക.

    • അടുത്ത സ്ക്രീനിൽ നിന്ന് ഡോർസ്റ്റെപ്പ് സേവന ഓപ്ഷൻ തെരഞ്ഞെടുക്കുക.

    • താഴെയുള്ള മെനുവിൽ നിന്ന് നിങ്ങളുടെ അക്കൗണ്ട് നമ്പർ തെരഞ്ഞെടുത്ത് രജിസ്റ്റർ ചെയ്യുക. ഇതിന് ശേഷം നിങ്ങളുടെ അപേക്ഷ പരിഗണിക്കപ്പെടും.


    എസ്ബിഐ ഡോർസ്റ്റെപ്പ് ബാങ്കിങ്ങുമായി ബന്ധപ്പെട്ട് അറിയേണ്ട കാര്യങ്ങൾ:

    • ഹോം ബ്രാഞ്ചിൽ തന്നെ രജിസ്റ്റർ ചെയ്യണം.

    • പ്രതിദിനം 20000 രൂപ വരെയാണ് പിൻവലിക്കാനും ഡെപ്പോസിറ്റ് ചെയ്യാനും സാധിക്കുക.

    • സാമ്പത്തികമല്ലാത്ത ഇടപാടുകൾക്ക് സർവീസ് ചാർജ്ജ് ഈടാക്കുന്നതാണ്.

    • ചെക്ക് വഴിയോ അല്ലെങ്കിൽ പാസ് ബുക്കിനൊപ്പം പണം പിൻവലിക്കാനുള്ള അപേക്ഷ വഴിയോ മാത്രമേ പണം പിൻവലിക്കാൻ സാധിക്കൂ.

    Published by:Amal Surendran
    First published: