രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ക്ലാര്‍ക്ക് റിക്രൂട്ട്മെന്റ് 2022, എസ്ബിഐ പിഒ റിക്രൂട്ട്മെന്റ് 2022 എന്നിവ സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറക്കിയേക്കും. എല്ലാ വര്‍ഷവും ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ എസ്ബിഐ ക്ലാര്‍ക്ക് (Clerk) തസ്തികകളിലേക്കുള്ള വിജ്ഞാപനം പുറത്തിറക്കാറുണ്ട്. ഈ വര്‍ഷം ഏപ്രിലില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എസ്ബിഐ ക്ലാര്‍ക്ക് റിക്രൂട്ട്മെന്റ് പ്രാഥമിക പരീക്ഷ ജൂണ്‍ മുതല്‍ ജൂലൈ വരെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ബാങ്കിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി ഇനിയും കാത്തിരിക്കണം.
മറുവശത്ത്, എസ്ബിഐ പിഒ റിക്രൂട്ട്മെന്റിനുള്ള വിജ്ഞാപനം എല്ലാ വര്‍ഷവും ഏപ്രിലിനും മെയ് മാസത്തിനും ഇടയില്‍ പുറത്തിറക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബാങ്കിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് പരീക്ഷയ്ക്ക് അപേക്ഷിക്കാം (sbi.co.in). രണ്ട് ജോലികള്‍ക്ക് ഒറ്റ നോട്ടിഫിക്കേഷന്‍ ഉണ്ടാകാനാണ് സാധ്യത. ഇത് സംബന്ധിച്ച് വരും ആഴ്ചയില്‍ വ്യക്തത ഉണ്ടാകും.
എസ്ബിഐ പിഒ, ക്ലാര്‍ക്ക് നോട്ടിഫിക്കേഷന്‍ 2022: യോഗ്യത
വിദ്യാഭ്യാസം: എസ്ബിഐ പിഒ ജോലിക്കായി അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദധാരികളായിരിക്കണം. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. ഈ വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ അന്തിമ ഫലം ജോലിക്ക് ചേരുന്നതിന് മുമ്പ് സമര്‍പ്പിക്കേണ്ടതുണ്ട്.
പ്രായം: ഉദ്യോഗാര്‍ത്ഥികളുടെ ഏറ്റവും കുറഞ്ഞ പ്രായം 21 വയസ്സായിരിക്കണം. പരമാവധി പ്രായം 30 വയസ്സാണ്. സംവരണ വിഭാഗത്തില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. ക്ലര്‍ക്ക് തസ്തികയ്ക്ക് കുറഞ്ഞ പ്രായം 20 വയസ്സും ആകാം.
എസ്ബിഐ പിഒ, ക്ലാര്‍ക്ക് നോട്ടിഫിക്കേഷന്‍ 2022: ശമ്പളം
ക്ലാര്‍ക്ക് തസ്തികയിലേക്ക് നിയമനത്തിനുള്ള അടിസ്ഥാന ശമ്പളം 19,900 രൂപയാണ്. (ബിരുദധാരികള്‍ക്ക് 17,900 രൂപയും രണ്ട് ഇന്‍ക്രിമെന്റുകളും).
ഒരു എസ്ബിഐ പിഒയുടെ പ്രാരംഭ പ്രതിമാസ ശമ്പളം 41,960 രൂപയില്‍ ആരംഭിക്കുന്നു (അടിസ്ഥാന ശമ്പളം). പ്രൊബേഷണറി ഓഫീസര്‍/ മാനേജ്മെന്റ് ട്രെയിനിയുടെ ശമ്പളം 36,000-14,90/7-46,430-1,740/2-49,910-1,990/63.840 രൂപയാണ്.
എസ്ബിഐ പിഒ റിക്രൂട്ട്മെന്റ് സെലക്ഷനില്‍ പ്രാഥമിക പരീക്ഷയും തുടര്‍ന്ന് ഒരു പ്രധാന പരീക്ഷയും അഭിമുഖവും ഉള്‍പ്പെടുന്നു. ഒന്നാം ഘട്ടത്തില്‍ പ്രിലിമിനറി പരീക്ഷയും രണ്ടാം ഘട്ടത്തില്‍ പ്രധാന പരീക്ഷയും പ്രാദേശിക ഭാഷാ പരീക്ഷയും ഉള്‍പ്പെടും.
നേരത്തെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ (എസ്.സി.ഒ.) തസ്തികയിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. 4 ഒഴിവുകളിലേക്കാണ് നിലവില്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താത്പര്യവും യോഗ്യതയുമുളളവര്‍ക്ക് SBI യുടെ sbi.co.in ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 മാര്‍ച്ച് 31 ആണ്. അപേക്ഷാ നടപടികള്‍ ഓണ്‍ലൈനായി മാര്‍ച്ച് 4 ന് ആരംഭിച്ചു.
Summary: State Bank of India (SBI) to call for clerk and probationary officer openings soon
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.