നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • SBI ഉപഭോക്താക്കളുടെ ശ്രദ്ധക്ക്! നാളെ മുതൽ പുതിയ ചെക്ക് പേയ്മെന്റ് സംവിധാനം നിലവിൽവരും

  SBI ഉപഭോക്താക്കളുടെ ശ്രദ്ധക്ക്! നാളെ മുതൽ പുതിയ ചെക്ക് പേയ്മെന്റ് സംവിധാനം നിലവിൽവരും

  ചെക്ക് ഇടപാടുകൾ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമാണ് ഇത്. 50,000 രൂപയ്ക്ക് മുകളിലുള്ള പേയ്മെന്റുകൾക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ കൂടി നൽകേണ്ടിവരും.

  News18 Malayalam

  News18 Malayalam

  • Share this:
   രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ജനുവരി ഒന്നു മുതൽ ചെക്കുകൾക്ക് പുതിയ പോസിറ്റീവ് പേ സംവിധാനം നടപ്പാക്കുന്നു. ചെക്ക് ഇടപാടുകൾ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമാണ് ഇത്. 50,000 രൂപയ്ക്ക് മുകളിലുള്ള പേയ്മെന്റുകൾക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ കൂടി നൽകേണ്ടിവരും. ചെക്ക് ഇഷ്യു ചെയ്യുന്നയാൾ അക്കൗണ്ട് നമ്പർ, ചെക്ക് നമ്പർ, ചെക്ക് തുക, ചെക്ക് തീയതി, കൊടുക്കുന്ന ആളുടെ പേര് എന്നിവ നൽകേണ്ടിവരും. - എസ്ബിഐ അറിയിച്ചു.

   ഡിജിറ്റല്‍ പണമിടപാടിലെ തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായിട്ടാണ് ചെക്ക് ഉപയോഗിച്ചുള്ള സാമ്പത്തിക ക്രമക്കേട് തടയുന്നതിന് പുതിയ മാര്‍ഗ രേഖ ആര്‍ ബി ഐ പുറത്തിറക്കിയിട്ടുള്ളത്. ചെക്കുകള്‍ വ്യാജമായി സമര്‍പ്പിച്ചും കള്ള ഒപ്പിട്ട് നല്‍കിയും മറ്റും വലിയ തുകകള്‍ തട്ടിച്ചെടുക്കാറുണ്ട്. ഇത് തടയാന്‍ പല നടപടികള്‍ സ്വീകരിച്ചിരുന്നു എങ്കിലും നൂറ് ശതമാനം വിജയമായിട്ടില്ല. ഈ സാഹചര്യത്തിലാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചെക്കുകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പ് വരുത്താനുള്ള നടപടിയുമായി റിസർവ് ബൈങ്ക് രംഗത്തെത്തിയത്.

   Also Read-  സാമ്പത്തിക കാര്യങ്ങളിൽ 2020 പഠിപ്പിച്ച അഞ്ച് പാഠങ്ങൾ

   എന്താണ് പോസിറ്റീവ് പേ?

   അക്കൗണ്ടുടമ ആര്‍ക്കെങ്കിലും ചെക്ക് നല്‍കി കഴിഞ്ഞാല്‍ അയാളുടെ ജോലി അവിടെ അവസാനിക്കുന്നില്ല. കൊടുത്ത ചെക്കിന്റെ വിശദ വിവരങ്ങള്‍ അപ്പോള്‍ തന്നെ ബാങ്കുമായി പങ്കുവയ്ക്കണം. ഒപ്പം ആരുടെ പേരിലാണോ ചെക്ക് നല്‍കിയത് അയാളുടെ പേരുവിവരങ്ങളും ഇങ്ങനെ പങ്കു വയ്ക്കുന്നു. ബാങ്കിലെത്തുമ്പോള്‍ ചെക്ക് സാധാരണ (ഒപ്പ് അടക്കമുള്ള കാര്യങ്ങള്‍) പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് പുറമേ ചെക്ക് നല്‍കിയ ആള്‍ ബാങ്കിലേക്ക് ഷെയര്‍ ചെയ്ത വിവരങ്ങളും താരതമ്യം ചെയ്യുന്നു. ഇവ രണ്ടും ഒന്നാണെങ്കില്‍ മാത്രം പണം നല്‍കുന്നു. അല്ലെങ്കില്‍ തിരിച്ചയക്കുന്നു. ഇങ്ങനെ ചെക്കിന് 'ഡബിള്‍ ലെയര്‍' സുരക്ഷ ഉറപ്പാക്കണമോ എന്ന് അക്കൗണ്ടുടമയ്ക്ക് തീരുമാനിക്കാം. എന്നാല്‍ 50,000 രൂപയില്‍ കൂടിയ തുകയാണ് ഇങ്ങനെ കൈമാറുന്നതെങ്കില്‍ വിവരങ്ങള്‍ നിര്‍ബന്ധമായും കൈമാറിയിരിക്കണം.

   Also Read- പോസിറ്റീവ് പേ സിസ്റ്റം, യുപിഐ, ഫാസ് ടാഗ്... രാജ്യത്ത് ജനുവരി മുതലുണ്ടാകുന്ന 6 മാറ്റങ്ങൾ   വിശദാംശങ്ങള്‍ കൈമാറണം

   ഇപ്പോള്‍ ഒന്നോ രണ്ടോ ബാങ്കുകള്‍ ഇത് നടപ്പിലാക്കുന്നുണ്ട്. ബാങ്ക് പുറത്തിറക്കിയിരിക്കുന്ന മൊബൈല്‍ ആപ്പ് വഴിയാണ് വിവരങ്ങള്‍ കൈമാറേണ്ടത്. നിലവില്‍ ആര്‍ബിഐയുടെ സര്‍ക്കുലര്‍ അനുസരിച്ച് ചെക്ക് നല്‍കുന്നയാള്‍ക്ക് എസ് എം എസ്, മൊബൈല്‍ ആപ്പ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, എടിഎം അടക്കമുള്ള ഡിജിറ്റല്‍ സങ്കേതത്തിലൂടെ വിശദാംശങ്ങള്‍ ബാങ്കുകള്‍ക്ക് കൈമാറാം. ഇങ്ങനെ കൈമാറുന്ന വിവരങ്ങള്‍ പോസിറ്റിവ് പേയുടെ കേന്ദ്രീകൃത ഡാറ്റാ സിസ്റ്റത്തിലേക്ക് പോകും. ചെക്ക് ബാങ്കില്‍ നല്‍കുമ്പോള്‍ സിസ്റ്റത്തിലുള്ള ഈ വിവരങ്ങളുമായി ഒത്തുനോക്കി പണം നല്‍കും.
   Published by:Rajesh V
   First published:
   )}