നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ശ്രദ്ധിച്ചില്ലെങ്കിൽ SBIയുടെ 4 സേവനങ്ങൾ നഷ്ടമാകും

  ശ്രദ്ധിച്ചില്ലെങ്കിൽ SBIയുടെ 4 സേവനങ്ങൾ നഷ്ടമാകും

  എസ്.ബി.ഐ

  എസ്.ബി.ഐ

  • Last Updated :
  • Share this:
   മുംബൈ: എസ്ബിഐയുടെ ഉപഭോക്താവാണോ നിങ്ങൾ? എങ്കിൽ ശ്രദ്ധിക്കുക, അടിയന്തരമായി മൊബൈൽ നമ്പർ അക്കൗണ്ടുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ചില സേവനങ്ങൾ ഡിസംബർ ഒന്നു മുതൽ നിങ്ങൾക്ക് നഷ്ടമാകും.

   1. SBI ഇന്‍റർനെറ്റ് ബാങ്കിങ്


   ഇന്‍റർനെറ്റ് ബാങ്കിങ് സംവിധാനമാണ് ഇതിൽ ഏറ്റവും പ്രധാനം. അക്കൗണ്ടുമായി ഏതെങ്കിലുമൊരു മൊബൈല്‍ നമ്പരെങ്കിലും ബന്ധിപ്പിച്ചിട്ടില്ലാത്തവര്‍ക്ക് ഡിസംബര്‍ ഒന്നുമുതല്‍ നെറ്റ് ബാങ്കിങ് ഉപയോഗിക്കാനാവില്ല. നവംബര്‍ 30ന് മുന്‍പ് അക്കൗണ്ടുള്ള ബ്രാഞ്ചുമായി ബന്ധപ്പെട്ട് മൊബൈല്‍ നമ്പര്‍ നല്‍കണമെന്നാണ് ബാങ്ക് അധികൃതർ അറിയിച്ചിരിക്കുന്നത്.

   SBI ഇന്‍റർനെറ്റ് ബാങ്കിങ് തുടരാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക...

   നെറ്റ് ബാങ്കിങ് ഉപയോഗിക്കുന്നവര്‍ക്ക് വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് മൊബൈല്‍ നമ്പര്‍ നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാകും

   - ഇതിനായി യൂസര്‍നെയും പാസ്‍വേഡ് എന്നിവ നല്‍കി നെറ്റ്ബാങ്കിങ് സൈറ്റില്‍ ലോഗിന്‍ ചെയ്തശേഷം മൈ അക്കൗണ്ട്സ് ആന്റ് പ്രൊഫൈല്‍ എന്ന ടാബില്‍ ക്ലിക്ക് ചെയ്യണം
   - തുടര്‍ന്ന് ലഭ്യമാവുന്ന ഡ്രോപ്പ് ഡൗണ്‍ മെനുവില്‍ നിന്ന് പ്രൊഫൈല്‍ തെരഞ്ഞെടുക്കണം. ഇതില്‍ പേഴ്‍സണല്‍ ഡീറ്റെയില്‍സ്/മൊബൈല്‍ എന്ന ഓപ്ഷനുണ്ടാകും. ഇതിൽ ക്ലിക്ക് ചെയ്യുമ്പോൾ പ്രൊഫൈല്‍ പാസ്‍വേഡ് നൽകാൻ ആവശ്യപ്പെടും. അതുപോലെ ചെയ്യുക.
   - ഇപ്പോൾ നിങ്ങളുടെ പേര്, ഇ-മെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍ തുടങ്ങിയവ പരിശോധിക്കാം. ഇതില്‍ മൊബൈല്‍ നമ്പര്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ നെറ്റ് ബാങ്കിങ് സൗകര്യം തടസ്സപ്പെടില്ല.
   -മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ ബാങ്കുമായി നേരിട്ട് ബന്ധപ്പെടണം.

   2. പെൻഷൻ വായ്പയ്ക്കുള്ള ഉത്സവകാല ആനുകൂല്യം

   പെൻഷൻകാർക്ക് നൽകുന്ന വായ്പയ്ക്ക് എസ്ബിഐ പ്രഖ്യാപിച്ചിട്ടുള്ള ഉത്സവകാല ഇളവ് നേടുന്നതിനുള്ള സമയം നവംബർ 30 വരെയാക്കി ചുരുക്കിയിട്ടുണ്ട്. ഈ ഓഫർ പ്രകാരം വായ്പയ്ക്കുള്ള പ്രോസസിങ് ചാർജ് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന പെൻഷൻകാർക്കാണ് ഈ വായ്പ എസ്ബിഐ നൽകുന്നത്. ഉത്സവകാല ഓഫർ നേടിയിട്ടില്ലാത്തവർ നവംബർ 30ന് മുമ്പ് ബാങ്കുമായി ബന്ധപ്പെടുക.

   അടുത്ത വർഷം ജനുവരി ഒന്നിന് മുമ്പ് ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ മാറ്റേണ്ടിവരും

   3. ലൈഫ് സർട്ടിഫിക്കറ്റ്

   എസ്ബിഐ വഴി പെൻഷൻ ലഭിക്കുന്നവർ അവരുടെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30 ആണ്. ബ്രാഞ്ചുകളിൽ നേരിട്ട് എത്തിയോ, ഓൺലൈൻ മുഖേനയോ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനുള്ള അവസരമാണ് ഇപ്പോൾ ബാങ്ക് മുന്നോട്ടുവെച്ചിരിക്കുന്നത്. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചെങ്കിൽ മാത്രമെ പെൻഷൻ തുടർന്നും ബാങ്ക് വഴി ലഭിക്കുകയുള്ളു

   4. എസ്ബിഐ ബഡിയിലെ പണം മാറ്റൂ

   മണി വാലറ്റ് ആപ്പായ എസ്ബിഐ ബഡിയുടെ സേവനം അവസാനിപ്പിക്കുകയാണ്. ഈ ആപ്പിൽ പണം സൂക്ഷിച്ചിട്ടുണ്ടെങ്കിൽ അത് നവംബർ 30ന് മുമ്പ് പിൻവലിക്കാൻ ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. 2015 ഓഗസ്റ്റിൽ തുടങ്ങിയ എസ്ബിഐ ബഡി ലാഭകരമല്ലാത്തതിനെ തുടർന്നാണ് പിൻവലിക്കുന്നതെന്നാണ് വിവരം. എസ്ബിഐ യോനോ വൻ വിജയമായതിനാലാണ് ബഡി പിൻവലിക്കുന്നതെന്നാണ് ബാങ്ക് പറയുന്നത്.
   First published: