ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്കെതിരെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി പ്രമുഖ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India - SBI). KYC അപ്ഡേറ്റ്സ് (KYC Updates) എന്ന പേരിൽ വരുന്ന വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് എസ്ബിഐ മുന്നറിയിപ്പ് നല്കി. സിഐഡി (CID Assam) ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് എസ്ബിഐയുടെ മുന്നറിയിപ്പ്. രണ്ട് മൊബൈല്‍ നമ്പറുകള്‍ക്കെതിരെ അന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അസമിലെ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് പ്രധാനമായും ഈ നമ്പറുകളില്‍ നിന്നാണ് കോളുകള്‍ ലഭിക്കുന്നത്. എന്നിരുന്നാലും, മറ്റ് സംസ്ഥാനങ്ങളിലെ ഉപയോക്താക്കളും അജ്ഞാത നമ്പറുകളില്‍ (fishy numbers) നിന്നുള്ള കോളുകളെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്നും എസ്ബിഐ അറിയിച്ചു.
തട്ടിപ്പിനായി ഉപയോഗിക്കുന്ന നമ്പറുകൾ ഏതൊക്കെയാണെന്ന് പറഞ്ഞുകൊണ്ടാണ് എസ്ബിഐയുടെ ട്വീറ്റ്. +91-8294710946, +91-7362951973 എന്നീ രണ്ട് നമ്പറുകളില്‍ നിന്നാണ് എസ്ബിഐ ഉപഭോക്താക്കള്‍ക്ക് കോളുകള്‍ ലഭിക്കുന്നതെന്നും കെവൈസി അപ്ഡേറ്റിനായി ഒരു വ്യാജ ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ അവര്‍ ആവശ്യപ്പെടുന്നുണ്ടെന്നും ഉണ്ടെന്നാണ് ട്വീറ്റിൽ പറയുന്നത്. ഇത്തരം കോളുകൾ എടുക്കുകയോ, ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ചെയ്താൽ പണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും എസ്ബിഐ കൂട്ടിച്ചേർത്തു. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ ഇമെയിൽ സന്ദേശങ്ങൾ ലഭിച്ചാൽ ഉടൻ തന്നെ ബാങ്കിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും എസ്ബിഐ കൂട്ടിച്ചേർത്തു.
ഇന്റര്‍നെറ്റ് വഴി ഒരു വ്യക്തിയുടെ സ്വകാര്യവിവരങ്ങളും, സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുക്കുന്ന രീതിയാണ് ഫിഷിങ്ങ്. ആളുകളെ വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ടാര്‍ഗെറ്റു ചെയ്ത വ്യക്തികളില്‍ നിന്ന് തന്ത്രപ്രധാനമായ വിവരങ്ങള്‍ ലഭിക്കുന്നതിന് സൈബര്‍ കുറ്റവാളികള്‍ പലപ്പോഴും നിയമാനുസൃത സ്ഥാപനങ്ങളാണെന്ന് അവരെ തെറ്റിദ്ധരിപ്പിക്കും. സാധാരണയായി ഇമെയില്‍ വഴിയാണ് ഇവരുടെ തട്ടിപ്പുകള്‍ നടത്തുന്നത്. നിലവിലെ ഈ എസ്ബിഐ തട്ടിപ്പുകളില്‍, തട്ടിപ്പുകാര്‍ ബാങ്ക് ഉദ്യോഗസ്ഥരായി നടിക്കുകയും കെവൈസിക്കുള്ള വ്യാജ ലിങ്കില്‍ ക്ലിക്കു ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യും.
തിരഞ്ഞെടുത്ത വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് അജ്ഞാത നമ്പറുകളില്‍ നിന്ന് സന്ദേശങ്ങള്‍ അയച്ചുകൊണ്ടും തട്ടിപ്പുകള്‍ നടത്തുന്നുണ്ട്. കോന്‍ ബനേഗാ ക്രോര്‍പതി ലക്കി ഡ്രോയുടെ ഭാഗമായി 25 ലക്ഷം രൂപ വരെ ക്യാഷ് റിവാര്‍ഡ് നേടിയതായി അവകാശപ്പെട്ട് കൊണ്ടാണ് ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ ലഭിക്കുന്നത്. മിക്ക കേസുകളിലും +92 ഐഎസ്ഡി കോഡ് ഉള്ള നമ്പറുകളില്‍ നിന്നാണ് കോളുകള്‍ വരുന്നത്. പാകിസ്ഥാനില്‍ നിന്നുമാണ് ഇത്തരം കോളുകള്‍ വരുന്നത്. എന്നാല്‍ ഡല്‍ഹി പോലീസിന്റെ സൈബര്‍ ക്രൈം യൂണിറ്റ് കേസ് അന്വേഷിക്കുകയും തട്ടിപ്പ് കണ്ടെത്തുകയും ചെയ്തിരുന്നു. ഇത്തരം സന്ദേശങ്ങള്‍ ലഭിക്കുന്ന ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് ആവശ്യപ്പെടുന്നു. റിവാര്‍ഡുകള്‍ ക്ലെയിം ചെയ്യുന്ന അത്തരം നമ്പറുകളില്‍ നിന്ന് നിങ്ങള്‍ക്ക് ഒരു സന്ദേശം ലഭിച്ചിട്ടുണ്ടെങ്കില്‍ ആ നമ്പറുകള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.