എസ്ബി‌ഐ എടിഎമ്മുകളിൽ ഇനി 2000ത്തിന്റെ നോട്ടില്ല: പിൻവലിച്ചു കൊണ്ടുള്ള സർക്കുലർ പുറത്തിറങ്ങി

ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളിൽ 2000 രൂപ നോട്ട് നിക്ഷേപിക്കുന്നതിന് ഉപഭോക്താക്കൾക്ക് തടസമില്ല.

News18 Malayalam | news18
Updated: February 27, 2020, 8:10 AM IST
എസ്ബി‌ഐ എടിഎമ്മുകളിൽ ഇനി 2000ത്തിന്റെ നോട്ടില്ല: പിൻവലിച്ചു കൊണ്ടുള്ള സർക്കുലർ പുറത്തിറങ്ങി
News18
  • News18
  • Last Updated: February 27, 2020, 8:10 AM IST
  • Share this:
ന്യൂഡൽഹി: എസ്ബിഐ എടിഎമ്മുകളിൽ നിന്ന് ഇനിമുതൽ 2000ത്തിന്റെ നോട്ടുകൾ ലഭിക്കില്ല. 2000 രൂപ നോട്ടുകൾ എടിഎമ്മുകളിൽ നിക്ഷേപിക്കേണ്ടെന്നറിയിച്ചു കൊണ്ട് എസ്ബിഐ സർക്കുലർ പുറത്തിറക്കി. ഇതനുസരിച്ച് എടിഎമ്മുകളിൽ നിന്ന് 2000ത്തിന്റെ നോട്ടുകൾ പിൻവലിച്ചു തുടങ്ങി. മാർച്ച് 31ന് മുമ്പ് പ്രക്രിയ പൂർത്തിയാക്കണമെന്നാണ് സര്‍ക്കുലറിൽ അറിയിച്ചിരിക്കുന്നത്.

അതേ സമയം, ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളിൽ 2000 രൂപ നോട്ട് നിക്ഷേപിക്കുന്നതിന് ഉപഭോക്താക്കൾക്ക് തടസമില്ല. ഒട്ടുമിക്ക ബാങ്കുകളും 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്. ഇന്ത്യൻ ബാങ്ക് അടക്കം പല ബാങ്കുകളിലും ഇത് പ്രാവർത്തികമായിട്ടുമുണ്ട്. 2000തിന് പകരം 200,500 രൂപയുടെ നോട്ടുകൾ ലഭ്യമാക്കാനാണ് തീരുമാനം. ഇതിനായി എടിഎമ്മുകൾ പരിഷ്കരിക്കാനുള്ള പദ്ധതികളും ആരംഭിച്ചിട്ടുണ്ട്.

Also Read-PLEASE NOTE: ഈ ബാങ്കിന്‍റെ ATM കളിൽ നിന്ന് ഇനി 2000ത്തിന്‍റെ നോട്ട് ലഭിക്കില്ല
First published: February 27, 2020, 8:10 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading