നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ലക്ഷകണക്കിന് എസ്ബിഐ അക്കൗണ്ട് ഉടമകളുടെ വിവരങ്ങള്‍ ചോര്‍ന്നു

  ലക്ഷകണക്കിന് എസ്ബിഐ അക്കൗണ്ട് ഉടമകളുടെ വിവരങ്ങള്‍ ചോര്‍ന്നു

  അക്കൗണ്ട് വിവരങ്ങള്‍ സൂക്ഷിച്ചത് സുരക്ഷയില്ലാത്ത സെര്‍വറില്‍

  എസ്.ബി.ഐ

  എസ്.ബി.ഐ

  • Last Updated :
  • Share this:
   മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ( എസ്ബിഐ)യില്‍ ഉപയോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ സൂക്ഷിച്ചത് സുരക്ഷയില്ലാത്ത സെര്‍വറില്‍. ദശലക്ഷകണക്കിനു വരുന്ന അക്കൗണ്ട് ഉടമകളുടെ വിവരങ്ങള്‍ ആര്‍ക്കും ചോര്‍ത്താന്‍ കഴിയുന്ന രീതിയിലായിരുന്നു ബാങ്ക് സൂക്ഷിച്ചിരുന്നതെന്ന് 'ദി ക്രഞ്ച്' ആണ് റിപ്പോര്‍ട്ട് ചെയ്തത്.

   എന്നാല്‍ നിലവില്‍ അക്കൗണ്ട് വിവരങ്ങള്‍ സുരക്ഷിതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ ആസ്ഥാനമാക്കിയുള്ള ഡാറ്റാ സെന്ററിലാണ് 'എസ്ബിഐ ക്വിക്ക്' എന്ന സേവനത്തിന്റെ വിവരങ്ങള്‍ സൂക്ഷിച്ചതെന്നും എന്നാല്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയാണ് ഇവ സൂക്ഷിച്ചിരുന്നതെന്നുമാണ് റിപ്പോര്‍ട്ട്. പാസ്‌വേര്‍ഡ് സൗകര്യം ഇല്ലാത്തതിനാല്‍ ആര്‍ക്കും വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുമെന്നും 'ദി ക്രഞ്ച്' പറയുന്നു.

   Also Read: ഇത് 'കേരള സൈബര്‍ വാരിയേഴ്‌സി'ന്റെ പ്രതികാരം; ഗാന്ധി ചിത്രത്തിനുനേരെ നിറയൊഴിച്ച ഹിന്ദുമഹാസഭയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു

   മിസ്ഡ് കോള്‍ ബാങ്കിങ് സര്‍വീസാണ് എസ്ബിഐയുടെ ക്രഞ്ച്. മിസ് കോളിലൂടെയും എസ്എംഎസിലൂടെയും ഉപയോക്താക്കള്‍ക്ക് അക്കൗണ്ട് വിവരങ്ങള്‍ അറിയാന്‍ കഴിയുന്നതാണ് എസ്ബിഐ ക്വിക്ക്. ബാങ്ക് ബാലന്‍സ്, അടുത്തിടെ നടന്ന ഇടപാടുകള്‍ എന്നിവ ഉള്‍പ്പടെയുള്ള വിവരങ്ങളാണ് ഇതിലൂടെ അറിയാന്‍ കഴിയുക.

   ഫോണ്‍ നമ്പറിലൂടെ അക്കൗണ്ട് ഉടമയെ തിരിച്ചറിഞ്ഞ് അവസാനത്തെ അഞ്ച് ഇടുപാടുകള്‍, എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുക, ഗാര്‍ഹിക കാര്‍ ലോണുകള്‍ സംബന്ധിച്ച വിവരങ്ങള്‍, ബാലന്‍സ് തുടങ്ങിയവ ക്വിക്ക് സേവനം വഴി അറിയാന്‍ കഴിയും. എന്നാല്‍ ഇതിനുള്ള വിവരങ്ങള്‍ സൂക്ഷിച്ചത് പാസ്‌വേര്‍ഡില്ലാത്ത സെര്‍വറിലായതിനാല്‍ ആര്‍ക്കും ഇത് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലായിരുന്നു ഉണ്ടായിരുന്നത്.

   Dont Miss: ജിന്ധ് ബിജെപി പിടിച്ചെടുത്തു; കോൺഗ്രസ് വക്താവ് മൂന്നാമത്

   ഇതുവരെയും സാമ്പത്തിക നഷ്ടങ്ങളൊന്നും ഒരു അക്കൗണ്ടില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലോക വ്യാപകമായി 50 കോടി ഉപയോക്താക്കളും 74 കോടി അക്കൗണ്ടുകളും ഉള്ള സ്ഥാപനമാണ് എസ്ബിഐ. അക്കൗണ്ടുകളുടെ പിന്‍ നമ്പറും പാസ്‌വേര്‍ഡുകളും ചോര്‍ന്നതിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ എവിടെയും പറയുന്നില്ല.

   First published: