• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വീടുവാങ്ങുന്നവർ ഇനി വായ്പാ ദാതാക്കൾ; ഭവനനിർമാണ പ്രോജക്ടുകളിൽ പണം മുടക്കിയവർക്ക് ആശ്വാസിക്കാം

വീട് വാങ്ങുന്നവരെ ബാങ്കുകളെപ്പോലെ തന്നെ വായ്പാദാതാക്കളായി കണക്കാക്കുന്നതിനാൽ ഭവനനിർമാണ പ്രോജക്ടുകളിൽ പണം നിക്ഷേപിച്ചവര്‍ക്ക് ആശ്വാസമാകും പുതിയ തീരുമാനം

news18
Updated: August 9, 2019, 8:36 PM IST
വീടുവാങ്ങുന്നവർ ഇനി വായ്പാ ദാതാക്കൾ; ഭവനനിർമാണ പ്രോജക്ടുകളിൽ പണം മുടക്കിയവർക്ക് ആശ്വാസിക്കാം
Supreme Court
news18
Updated: August 9, 2019, 8:36 PM IST
ന്യൂഡൽഹി: ഭവനിർമാണ പ്രോജക്ടുകളിൽ പണം മുടക്കിയ ഉപഭോക്താക്കൾക്ക് ഇനി ആശ്വസിക്കാം. വീടു വാങ്ങുന്നവരെ വായ്പാദാതാക്കളായി കണക്കാക്കാൻ വ്യവസ്ഥ ചെയ്യുന്ന പാപ്പര്‍ നിയമം (ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ്-ഐബിസി) ഭേദഗതി ചെയ്യാനുള്ള കേന്ദ്രസർക്കാർ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. 2016ലെ നിയമത്തിൽ വരുത്തിയ ഭേദഗതിക്ക് ഭരണഘടനാ സാധുതയുണ്ടെന്ന് ജസ്റ്റിസ് ആർ എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ച് വിധിച്ചു.

വീടു വാങ്ങുന്നവരെ ബാങ്കുകളെപ്പോലെ തന്നെ വായ്പാദാതാക്കളായി കണക്കാക്കുന്നതാണ് ഭേദഗതി. അങ്ങനെവരുമ്പോൾ, വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തി നടപടികൾ നേരിടുന്ന റിയൽ എസ്റ്റേറ്റ് കമ്പനികളിൽ നിന്നും ഇവർക്ക് കിട്ടാനുള്ള പണം എളുപ്പം തിരിച്ചെടുക്കാൻ സാധിക്കും. പാപ്പരത്ത നടപടികൾ നേരിടുന്ന റിയൽ എസ്റ്റേറ്റ് കമ്പനികളിൽ പണം മുടക്കി ബുദ്ധിമുട്ടിലായവർക്ക് പുതിയ നിയമം ആശ്വാസമാകും. ഇതോടെ ഇൻസോൾവൻസി നടപടികളിൽ തുല്യ പങ്കാളികളാകാൻ ബയേഴ്സിന് കഴിയും. അങ്ങനെ പൂർത്തിയാകാത്ത പ്രോജക്ടുകളിൽ കുടുങ്ങിക്കിടക്കുന്ന പണം എളുപ്പത്തിൽ തിരിച്ചെടുക്കാം.

ഒരു സ്ഥാപനത്തിന് പണം നൽകിയിട്ടുള്ള 'ഫിനാൻഷ്യൽ ക്രെഡിറ്റേഴ്‌സ്' എന്നറിയപ്പെടുന്ന എല്ലാ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൂട്ടായ്മയാണ് കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്‌സ്. റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളുടെ കാര്യത്തിൽ, പാർപ്പിടം ബുക്ക് ചെയ്തിട്ടുള്ളവരെ പുതിയ നിയമ ഭേദഗതിയിൽ ഫിനാൻഷ്യൽ ക്രെഡിറ്റർമാരായി അംഗീകരിച്ചിരിക്കുന്നു. റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ ഭാവിയും ഭാഗധേയവും നിശ്ചയിക്കാൻ അധികാരമുള്ള കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്‌സിൽ അംഗമാകാൻ ഭവനം വാങ്ങാൻ പണം നൽകിയവർക്കുകൂടി അവസരമൊരുങ്ങും.

തങ്ങൾ നൽകിയിട്ടുള്ള വായ്പ എങ്ങനെയെങ്കിലും തിരികെ പിടിക്കാൻ ശ്രമിക്കുന്ന ബാങ്കുകൾ, കമ്പനി ആരെക്കൊണ്ടെങ്കിലും ഏറ്റെടുപ്പിക്കുന്നതിനോ പ്രവർത്തനം നിർത്തിക്കുന്നതിനോ താൽപര്യപ്പെട്ടേക്കാം. എന്നാൽ സ്വപ്ന ഭവനം ബുക്ക് ചെയ്തിട്ടുള്ള ഇടപാടുകാരുടെ ആഗ്രഹം സ്ഥാപനം തുടർന്നും പ്രവർത്തിക്കണമെന്നും പണി പൂർത്തിയാക്കി ഭവനങ്ങൾ കൈമാറിക്കിട്ടണമെന്നുമായിരിക്കും. അടിയന്തര ഘട്ടങ്ങളിൽ സ്ഥാപനം പ്രവർത്തനം അവസാനിപ്പിച്ച് ആസ്തികൾ വിപണിയിൽ വിൽക്കുമ്പോൾ ഇടപാടുകാർക്കു ന്യായമായും ലഭിക്കേണ്ട വിഹിതം ഉറപ്പാക്കാൻ പുതിയ തീരുമാനം ഉപകരിക്കും.

പയനിയർ അർബൻ ലാൻഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ആണ് ഭേദഗതിക്കെതിരെ ആദ്യം സുപ്രീംകോടതിയെ സമീപിച്ചത്. വീടുവാങ്ങാൻ പണം നൽകിയവരെ വായ്പാദാതാക്കളായി കണക്കാക്കുന്ന 5(8) സെക്ഷൻ നിലനിൽക്കുന്നതല്ലെന്ന വാദമാണ് ഇവർ കോടതിയിൽ ഉന്നയിച്ചത്. പിന്നാലെ സൂപ്പർടെക്ക്, ബിപിടിപി, പർസ്വാനാഥ്, അൻസൽ ഹൈടെക്ക് ടൗൺഷിപ്പ്, ടുഡേ ഹോം നോയിഡ തുടങ്ങിയ 130 ഓളം കമ്പനികൾ റിട്ട് ഹർജി സമർപ്പിക്കുകയായിരുന്നു.

First published: August 9, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...