• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വിപണി കരകയറുന്നു: സെന്‍സെക്സ് നേട്ടത്തോടെ തുടങ്ങി

news18
Updated: April 2, 2018, 10:40 PM IST
വിപണി കരകയറുന്നു: സെന്‍സെക്സ് നേട്ടത്തോടെ തുടങ്ങി
File photo of Bombay Stock Exchange (BSE), Mumbai.
news18
Updated: April 2, 2018, 10:40 PM IST
മുംബൈ: അമേരിക്കന്‍ വിപണിയിലുണ്ടായ ഇടിവിനെ തുടര്‍ന്ന് തകര്‍ന്ന ഇന്ത്യന്‍ ഓഹരി വിപണികള്‍ കരകയറുന്നു. ബുധനാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്‌സ് 367 പോയിന്റ് ഉയര്‍ന്ന് 34,563ലും നിഫ്റ്റി 97 പോയിന്റ് ഉയര്‍ന്ന് 10,596ലുമെത്തി.

ബിഎസ്ഇയിലെ 1821 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്. 282 ഓഹരികള്‍ നഷ്ടത്തിലാണ്. ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോര്‍സ്, ഒഎന്‍ജിസി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, മാരുതി സുസുക്കി, എസ്ബിഐ, ഭാരതി ഏര്‍ടെല്‍, അദാനി പോര്‍ട്ട്‌സ്, ആക്‌സിസ് ബാങ്ക്, കൊട്ടാക് ബാങ്ക്, ഹീറോ മോട്ടോര്‍ കോര്‍പ്, ഐസിഐസിഐ ബാങ്ക്, ഡോ. റെഡ്ഡീസ് ലാബ് എന്നീ ഓഹരികളാണ് നേട്ടത്തിലുള്ളത്.

ലുപിന്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, സണ്‍ ഫാര്‍മ, വിപ്രോ, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ് എന്നീ ഓഹരികളാണ് നഷ്ടത്തിലുള്ളത്. അന്താരാഷ്ട്ര വിപണിയിലുണ്ടായ ഉണര്‍വാണ് ഇന്ത്യന്‍ വിപണികളിലും പ്രതിഫലിച്ചിരിക്കുന്നത്.

അമേരിക്കന്‍ സൂചികയായ ഡൗ ജോണ്‍സ് ചൊവ്വാഴ്ച 1100 പോയിന്റ് ഇടിഞ്ഞതാണ് ഏഷ്യന്‍ വിപണികളെയും ബാധിച്ചത്. സെന്‍സെക്‌സ് 1015 പോയിന്റ് ഇടിഞ്ഞ് 33,742ലും നിഫ്റ്റി 306 പോയിന്റ് ഇടിഞ്ഞ് 10,359ലുമാണ് കഴിഞ്ഞ ദിവസം വ്യാപാരം ആരംഭിച്ചത്. യുഎസ് ജോബ് ഡാറ്റ പുറത്തു വിട്ടതിനെ തുടര്‍ന്നാണ് ഡൗ ജോണ്‍സ് കൂപ്പു കുത്തിയത്.
First published: February 7, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍