നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Sensex | സെൻസെക്സ് റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു; വിപണിക്ക് കരുത്തേകി ഇൻഫോസിസും വിപ്രോയും

  Sensex | സെൻസെക്സ് റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു; വിപണിക്ക് കരുത്തേകി ഇൻഫോസിസും വിപ്രോയും

  കോവിഡിൽ തിരിച്ചടി നേരിട്ട സമ്പദ് ഘടന വേഗത്തിൽ തിരിച്ചുവരുമെന്ന സൂചന നൽകിയാണ് ഓഹരി വിപണികളിലെ മുന്നേറ്റമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ സൂചിപ്പിക്കുന്നു

  sensex

  sensex

  • Share this:
   മുംബൈ: കഴിഞ്ഞ ദിവസത്തെ മികവ് നിലനിർത്തി ഓഹരി വിപണി. ഇന്ന് വ്യാപാരം ക്ലോസ് ചെയ്തപ്പോൾ സെൻസെക്സും നിഫ്ടിയും റെക്കോർഡ് ഉയരത്തിലെത്തി. ഐടി കമ്പനികളുടെ മികവിൽ സെൻസെക്സ്(Sensex) 61000ന് മുകളിലും നിഫ്ടി(Nifty) 18300ന് മുകളിലുമാണ് ഇന്നത്തെ വ്യാപാരം ക്ലോസ് ചെയ്തത്. കോവിഡിൽ(Covid 19) തിരിച്ചടി നേരിട്ട സമ്പദ് ഘടന വേഗത്തിൽ തിരിച്ചുവരുമെന്ന സൂചന നൽകിയാണ് ഓഹരി വിപണികളിലെ മുന്നേറ്റമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ സൂചിപ്പിക്കുന്നു. ഐടി കമ്പനികളായ ഇൻഫോസിസും(Infosys) വിപ്രോയും മികച്ച പ്രകടനമാണ് ഇന്ന് നടത്തിയത്. ഇൻഫോസിസ്, വിപ്രോ(Wipro) കമ്പനികളുടെ മികവിൽ തന്നെയാണ് ഇന്ന് ഓഹരി വിപണി റെക്കോർഡ് ഉയരത്തിലെത്തിയത്.

   ഓട്ടോ മൊബൈൽ മേഖല ഒഴികെയുള്ള എല്ലാ ഓഹരി സൂചികകളും ഇന്ന് നേട്ടമുണ്ടാക്കി. ഇൻഫ്ര, ഐടി, റിയൽറ്റി, ബാങ്കിങ്, പവർ, മെറ്റൽ എന്നീ സൂചികകളെല്ലാം ഒരു ശതമാനത്തിൽ കൂടുതൽ നേട്ടമുണ്ടാക്കി. ബിഎസ്ഇ, മിഡ് ക്യാപ്പ്, സ്മോൾ ക്യാപ്പ്, സൂചികകൾ 0.5 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ബോംബെ ഓഹരി സൂചികയിൽ(Bombay Stock Exchange) ലിസ്റ്റ് ചെയ്ത ഓഹരികളുടെ ആകെ വിപണിമൂല്യം 273 ലക്ഷം കോടി മറികടക്കുകയും ചെയ്തു.

   ഉപഭോക്തൃ വില സൂചികയോടൊപ്പം മൊത്തവില സൂചികയും താഴ്ന്നത് നിക്ഷേപകരിൽ കൂടുതൽ ആവേശകരമായ പ്രതികരണം ഉണ്ടാക്കി. ആഗോള വിപണികളിലെ മാറ്റവും അനുകൂലമായതോടെ ഓഹരി വിപണി ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചതു മുതൽ വൈകിട്ട് ക്ലോസ് ചെയ്യുന്നതുവരെ വലിയ മുന്നേറ്റമുണ്ടാക്കി. ഇന്ന് സെൻസെക്‌സ് 568.90 പോയിന്റ് ഉയർന്നാണ് 61305.95ൽ ക്ലോസ് ചെയ്തത്.

   You May Also Like- കേരളത്തിലെ ചക്ക ഉല്പന്നങ്ങള്‍ ഇനി ന്യൂസിലാന്‍ഡില്‍;ആദ്യ കയറ്റുമതി ഫ്‌ളാഗ് ഓഫ് ചെയ്തു

   അതേസമയം നിഫ്റ്റി 176.70 പോയന്റ് ഉയർന്ന് 18338.50 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇൻഫോസിസിനും വിപ്രോയ്ക്കും പുറമെ നേട്ടമുണ്ടാക്കിയത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആർസിടിസി(11%)യും, അദാനി പോർട്‌സ്(7%), ഗ്രാസിം(4.7%) തുടങ്ങിയ ഓഹരികളാണ്.

   200 രൂപ ചെലവാക്കി 5 ടിക്കറ്റെടുത്തു; കള്ളുഷാപ്പ് മാനേജർക്ക് ഒന്നാം സമ്മാനം 75 ലക്ഷവും 3 ടിക്കറ്റിൽ 8000 രൂപ വീതവും അടിച്ചു

   കള്ളുഷാപ്പ് മാനേജർക്ക് അപൂർവ ഭാഗ്യം. ചേർത്തല സ്വദേശി ദിലീപ് കുമാറിനാണ് വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ അടിച്ചത്. 200 രൂപ മുടക്കിയാണ് സംസ്ഥാന സർക്കാരിന്റെ അഞ്ച് വിൻവിൻ ടിക്കറ്റുകൾ ദിലീപ്കുമാർ എടുത്തത്. ഒന്നാം സമ്മാനം 75 ലക്ഷം രൂപയും 8000 രൂപ വീതമുള്ള മൂന്നു സമാശ്വാസ സമ്മാനങ്ങളും ദിലീപിന് തന്നെ അടിക്കുകയായിരുന്നു.

   ചേർത്തല മണവേലിയിലെ കള്ളുഷാപ്പ് മാനേജരാണ് ദിലീപ്. കാളികുളം ലീല ലക്കി സെന്ററിൽനിന്ന് ഷാപ്പിലെത്തി ലോട്ടറി വിൽക്കുന്ന ഭിന്നശേഷിക്കാരൻ കൊക്കോതമംഗലം കരിയിൽ സുനിൽകുമാറിന്റെ കയ്യിൽ നിന്നാണു ടിക്കറ്റ് വാങ്ങിയത്. സമ്മാനാർഹമായ ടിക്കറ്റുകൾ അരീപ്പറമ്പ് 1344–ാം നമ്പർ സഹകരണ ബാങ്കിൽ ഏൽപ്പിച്ചു.

   News Summary- The stock market maintained its previous day's high. The Sensex and Nifty touched record highs today. The Sensex closed above 61000 and the Nifty closed above 18300 on the back of gains by IT companies.
   Published by:Anuraj GR
   First published: