ട്രംപിന്‍റെ ഒരു ട്വീറ്റ്; തകർന്നടിഞ്ഞ് ഇന്ത്യൻ വിപണി

ചൈനീസ് ഉൽപന്നങ്ങളുടെ ഇറക്കുമതി ചുങ്കം 10 ശതമാനത്തിൽനിന്ന് 25 ശതമാനമായി ഉയർത്താൻപോകുകയാണെന്നായിരുന്നു ട്രംപ് ട്വീറ്റിൽ പറഞ്ഞത്

news18
Updated: May 6, 2019, 8:54 PM IST
ട്രംപിന്‍റെ ഒരു ട്വീറ്റ്; തകർന്നടിഞ്ഞ് ഇന്ത്യൻ വിപണി
donald-trump
  • News18
  • Last Updated: May 6, 2019, 8:54 PM IST
  • Share this:
അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഒരു ട്വീറ്റ് ഇന്ത്യൻ ഓഹരി വിപണിയിൽ ഉണ്ടാക്കിയ നഷ്ടം ചില്ലറയല്ല. ചൈനയ്ക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന ട്രംപിന്‍റെ ട്വീറ്റാണ് വിഷയമായത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മാത്രം 454 പോയിന്‍റാണ് ഇന്ന് ഇടിഞ്ഞത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 127 പോയിന്‍റ് ഇടിഞ്ഞ് 11535ൽ ക്ലോസ് ചെയ്തു. അമേരിക്ക-ചൈന വ്യാപാരബന്ധത്തിലുണ്ടായ ഉലച്ചിലാണ് ട്രംപിന്‍റെ ട്വീറ്റിലൂടെ പുറത്തുവന്നത്. ഇത് ഇന്ത്യ ഉൾപ്പടെയുള്ള ആഗോളവിപണിയെ കാര്യമായി സ്വാധീനിക്കുകയായിരുന്നു.

ചൈനീസ് ഉൽപന്നങ്ങളുടെ ഇറക്കുമതി ചുങ്കം 10 ശതമാനത്തിൽനിന്ന് 25 ശതമാനമായി ഉയർത്താൻപോകുകയാണെന്നായിരുന്നു ട്രംപ് ട്വീറ്റിൽ പറഞ്ഞത്. ട്രംപിന്‍റെ ട്വീറ്റ് വന്നതോടെ ചൈന, ജപ്പാൻ, തായ്വാൻ, സിംഗപ്പുർ, ഓസ്ട്രേലിയ, ഇന്തോനേഷ്യ തുടങ്ങിയ വിപണികളിലെല്ലാം തകർച്ച അനുഭവപ്പെട്ടു. ട്രംപിന്‍റെ പ്രസ്താവനയെ ആഗോളതലത്തിലുള്ള നിക്ഷേപകർ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

First published: May 6, 2019, 8:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading