• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഓഹരി വിപണിയില്‍ വന്‍തകര്‍ച്ച

news18
Updated: February 10, 2018, 3:49 PM IST
ഓഹരി വിപണിയില്‍  വന്‍തകര്‍ച്ച
An Indian stock trader monitors share prices on his terminal during intra-day trade at a brokerage house in Mumbai. (AFP)
news18
Updated: February 10, 2018, 3:49 PM IST
മുംബൈ: അമേരിക്കക്ക് പിന്നാലെ കൂപ്പുകുത്തി ഇന്ത്യൻ ഓഹരി വിപണിയും. സെൻസെക്സ് 1250 പോയിന്റ് വരെ ഇടിഞ്ഞു. നിഫ്റ്റി 400 പോയിന്റോളം താഴേക്കുവന്നു. കനത്ത വില്‍പന സമ്മര്‍ദ്ദമാണ് വിപണിയിലുള്ളത്. കൂടുതല്‍ തകര്‍ച്ച മുന്നില്‍ക്കണ്ട് നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികള്‍ വിറ്റൊഴിയുന്നത് വിപണിക്ക് തിരിച്ചടിയാകുന്നുണ്ട്. രൂപയുടെ മൂല്യത്തിനും ഇടിവ്. അമേരിക്കൻ വിപണിയിൽ ഒറ്റദിവസം ഇടിഞ്ഞത് 1600 പോയന്റ്. ആഗോളവിപണിയില്‍ ഭീതിജനകമായ സാഹചര്യമാണുള്ളത്. ആറു വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് അമേരിക്കന്‍ വിപണി ഇത്രയും ഇടിയുന്നത്. യു എസ് ജോബ് ഡാറ്റ പുറത്തുവന്നതിനെത്തുടര്‍ന്നാണ് അമേരിക്കന്‍ ഓഹരി സൂചികയായ ഡൌ ജോണ്‍സ് ഇടിയാന്‍ തുടങ്ങിയത്.

ആക്‌സിസ് ബാങ്ക്, വേദാന്ത, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി, ലുപിന്‍, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ഒഎന്‍ജിസി, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വിപ്രോ തുടങ്ങിയവ ഉള്‍പ്പടെ ഒട്ടുമിക്ക ഓഹരികളും നഷ്ടത്തിലാണ്.
First published: February 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍