HOME /NEWS /Money / ബജറ്റിന് മുൻപ് ഓഹരി വിപണിയിൽ കുതിപ്പ്; സെൻസെക്സ് 400, നിഫ്റ്റി 13,750 പോയിന്റ് ഉയർന്നു

ബജറ്റിന് മുൻപ് ഓഹരി വിപണിയിൽ കുതിപ്പ്; സെൻസെക്സ് 400, നിഫ്റ്റി 13,750 പോയിന്റ് ഉയർന്നു

മുംബൈ സറ്റേക് എക്സ്ചേഞ്ച്

മുംബൈ സറ്റേക് എക്സ്ചേഞ്ച്

ഇത്തവണത്തെ ബജറ്റ് ഒരു നൂറ്റാണ്ടിനിടെ അവതരിപ്പിച്ചതിൽ നിന്നും വ്യത്യസ്തമായിരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

  • Share this:

    മുംബൈ: തുടർച്ചയായ തളർച്ചയ്ക്കു പിന്നാലെ കേന്ദ്ര ബജറ്റ് ധനമന്ത്രി അവതരിപ്പിക്കാനിരിക്കെ ഓഹരി വിപണിയില്‍ വൻ മുന്നേറ്റം. തുടര്‍ച്ചയായി ആറുദിവസത്തെ നഷ്ടത്തിനൊടുവിലാണ് ഇന്ന് രാവിലെ മുതൽ ഓഹരി വിപണി ഉയരത്തിലെത്തിയത്. സെന്‍സെക്‌സ് 388 പോയന്റ് ഉയര്‍ന്ന് 46674ലിലും നിഫ്റ്റി 101 പോയന്റ് നേട്ടത്തില്‍ 13,736ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 913 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 347 ഓഹരികള്‍ നഷ്ടത്തിലുമാണ്. 74 ഓഹരികള്‍ക്ക് മാറ്റമില്ല.

    ഇന്‍ഡസിന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടൈറ്റാന്‍ കമ്പനി, ഐസിഐസിഐ ബാങ്ക്, ഐഒസി, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി, ഗെയില്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

    Budget 2021 Live Updates: കേന്ദ്ര ബജറ്റ് ഇന്നു രാവിലെ 11ന്; നിർമ്മല സീതാരാമൻ പുതിയ ഇളവുകൾ പ്രഖ്യാപിക്കുമോ?

    യുപിഎല്‍, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ലൈഫ്, ടിസിഎസ്, ആക്‌സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

    ഇത്തവണത്തെ ബജറ്റ് ഒരു നൂറ്റാണ്ടിനിടെ അവതരിപ്പിച്ചതിൽ നിന്നും വ്യത്യസ്തമായിരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

    കോവിഡ് വ്യാപന പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക മാന്ദ്യം പരിഗണിക്കുമ്പോൾ ധനമന്ത്രിക്ക് സ്വാഭാവികമായും കർശന നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ.

    വെള്ളിയാഴ്ച സമാപിക്കുന്ന ധനനയ യോഗത്തിൽ റിസർവ് ബാങ്ക് പുതിയ പലിശനിരക്ക് പ്രഖ്യാപിക്കുമെന്ന വാർത്തയും ഓഹരി വിപണിക്ക് പ്രതീക്ഷ നൽകിയിട്ടുണ്ട്.

    First published:

    Tags: Budget 2021, Nifty, Sensex, Stock Market