നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • HDFC ബാങ്ക് ഫെസ്റ്റീവ് ട്രീറ്റ്‌സിലൂടെ ഈ ദീപാവലിക്ക് ചെറിയ ഇഎംഐകളില്‍ വലിയ പര്‍ച്ചേസുകള്‍ നടത്തൂ

  HDFC ബാങ്ക് ഫെസ്റ്റീവ് ട്രീറ്റ്‌സിലൂടെ ഈ ദീപാവലിക്ക് ചെറിയ ഇഎംഐകളില്‍ വലിയ പര്‍ച്ചേസുകള്‍ നടത്തൂ

  HDFC Bank

  HDFC Bank

  • Share this:
   വരാനിരിക്കുന്ന ദീപങ്ങളുടെ ആഘോഷത്തിനായി നമ്മള്‍ ഒരുങ്ങുമ്പോള്‍, കുടുംബത്തിനായ് അതിമനോഹരമായ സോഫാ സെറ്റ്, നിങ്ങള്‍ ഒരുപാട് കാലമായി ആഗ്രഹിക്കുന്ന കാര്‍, നോക്കിവെച്ചൊരു വീട് എന്നിവ വാങ്ങാന്‍ ഇതിലും മികച്ചൊരു സമയമുണ്ടാകില്ല! HDFC ബാങ്ക് ഫെസ്റ്റിവ് ട്രീറ്റ്‌സ് ഉള്ളതിനാല്‍ അത്തരം വലിയ പര്‍ച്ചേസുകള്‍ക്ക് വലിയ ചെലവ് വരുന്നു എന്ന ആശങ്കയും വേണ്ട.

   ഈ ആഘോഷ സീസണ്‍ എല്ലാവര്‍ക്കും പ്രകാശപൂരിതവും ആനന്ദകരവുമാക്കുന്നതിനായി കരോ ഹര്‍ ദില്‍ റോഷന്‍ എന്ന തീമില്‍ HDFC ബാങ്ക് നിങ്ങള്‍ക്ക് ഓട്ടോ വായ്പകള്‍, ഇരുചക്ര വാഹന വായ്പകള്‍, ഭവനവായ്പകള്‍, വ്യക്തിഗത വായ്പകള്‍ എന്നിങ്ങനെ മികച്ച ഓഫറുകള്‍ നല്‍കുന്നു. നിങ്ങള്‍ നടത്തുന്ന ഓരോ പര്‍ച്ചേസിലൂടെയും ബിസിനസ്സുകള്‍ വളരാനും അവരുടെയും കൂടി ആഘോഷ സീസണുകള്‍ ആന്ദകരമാക്കാനും സഹായിക്കും.
   ഉപഭോക്താക്കള്‍ക്ക് ചെറിയ ഇഎംഐകളില്‍ വലിയ പര്‍ച്ചേസുകള്‍ ബാങ്ക് എങ്ങനെ സാധ്യമാക്കുന്നു എന്നതിനെകുറിച്ച് ഇതാ:   • കാര്‍ ലോണ്‍: നിങ്ങള്‍ ആഗ്രഹിക്കുന്ന ഫോര്‍-വീലര്‍ ഈ വര്‍ഷം വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ? HDFC ബാങ്ക് കസ്റ്റം ഫിറ്റ് കാര്‍ ലോണുകളിലൂടെ ഒരു തരത്തിലുമുള്ള തടസ്സങ്ങളില്ലാതെ അത് സാധ്യമാക്കാം. 7.5% മുതല്‍ പലിശ നിരക്കും പൂജ്യം ഫോര്‍ക്ലോഷര്‍ ചാര്‍ജും* ആയതിനാല്‍ ഇനി ഈ പര്‍ച്ചേസ് വേണ്ടെന്ന് വെയ്ക്കാന്‍ ഒരു കാരണവുമില്ല. നിങ്ങളുടെ കാറിന് 100% വരെ ഫണ്ടിംഗും ലഭിക്കുന്നു!

   • ഭവന വായ്പ: നിങ്ങളുടെ സ്വപ്നവീട് വാങ്ങുന്നതിനെകുറിച്ച് ആലോചിക്കുന്നുണ്ടെങ്കില്‍ HDFC ബാങ്ക് ഹോം ലോണിലൂടെ ആ സ്വപ്നം സാക്ഷാത്ക്കരിക്കാനുള്ള ഏറ്റവും മികച്ച അവസരം ഈ ദീപാവലിയാണ്! വര്‍ഷം 6.70% മുതല്‍ ആരംഭിക്കുന്ന പലിശ നിരക്കും പ്രത്യേക പ്രോസസ്സിംഗ് ഫീസും ആയതിനാല്‍ നിങ്ങള്‍ക്ക് വലിയ ലാഭം നേടാനാകും. ഇതിനകം ഉപഭോക്താക്കള്‍ ഭവന വായ്പ എടുത്തിട്ടുള്ളവരാണെങ്കിലും ആവശ്യമെങ്കില്‍ ഫെസ്റ്റിവ് ട്രീറ്റ്‌സിന്റെ ഭാഗമായി ടോപ്പ്-അപ്പ് ലോണുകളും ലഭിക്കുന്നു.   • ഇരുചക്ര വാഹന വായ്പ: ഇരുചക്രവാഹനത്തിലുള്ള അതിരില്ലാത്ത യാത്രകള്‍ അളവറ്റ സന്തോഷം നല്‍കുന്നു. HDFC ബാങ്കിന്റെ ടു വീലര്‍ ലോണിലൂടെ 4% വരെ കുറഞ്ഞ പലിശ നിരക്കുകള്‍, പ്രോസസ്സിംഗ് ഫീസില്‍ 50% വരെ ഡിസ്‌കൗണ്ട്, 100% വരെ ധനസഹായം എന്നിവ ലഭിക്കുന്നു!

   • ബിസിനസ്സ് ലോണ്‍: ദീപാവലി സമയത്ത് ബിസിനസ്സുകളില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിക്കുന്നതിനാല്‍ നിങ്ങളുടെ ബിസിനസ് വിപുലീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ ഏറ്റവും ആനുയോജ്യമായ സമയമാണിത്. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന് സാമ്പത്തിക സഹായം ആവശ്യമാണെങ്കില്‍, HDFC ബാങ്ക് ബിസിനസ് വായ്പകള്‍ തിരഞ്ഞെടുക്കൂ, പ്രോസസ്സിംഗ് ഫീസില്‍ 50% വരെ ഡിസ്‌കൗണ്ട് ലഭിക്കുന്നു. അതിനാല്‍ നിങ്ങളുടെ ബിസിനസ്സിനായി മികച്ച തിരഞ്ഞെടുപ്പുകള്‍ നടത്തുകയും ആവേശത്തോടെ ആഘോഷ സീസണ്‍ ആരംഭിക്കുകയും ചെയ്യുക.

   • വ്യക്തിഗത വായ്പ: നിങ്ങളുടെ പ്രിയപ്പെട്ടവരുമൊത്തുള്ള ഒരു അവധിക്കാലമോ അല്ലെങ്കില്‍ നിങ്ങളുടെ വീടിന്റെ പുനര്‍നിര്‍മ്മാണമാണെങ്കിലും HDFC ബാങ്ക് പേഴ്‌സണല്‍ ലോണുകള്‍ അത് സാധ്യമാക്കും. 40 ലക്ഷം രൂപ വരെ ഈടില്ലാത്ത വായ്പകള്‍ ലഭിക്കുന്നു. 10.25% മുതല്‍ ആരംഭിക്കുന്ന പലിശ നിരക്കില്‍ ഡോക്യുമെന്റേഷന്‍ ഇല്ലാതെയും വായ്പ ലഭിക്കുന്നു.   • ഈസി ഇഎംഐ: ഗാഡ്ജറ്റുകളോ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളോ പോലുള്ള ഇഷ്ടപ്പെട്ട സാധനങ്ങള്‍ വാങ്ങാനായി ഇഎംഐ ഓപ്ഷനുകള്‍ ലഭ്യമാണ്! HDFC ഫെസ്റ്റീവ് ട്രീറ്റ്‌സ് ഇലക്ട്രോണിക്‌സ്, ഡ്യൂറബിള്‍സ്, ലൈഫ്‌സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഈസി ഇഎംഐയിലൂടെ വാങ്ങാനുള്ള ഓപ്ഷന്‍ നല്‍കുന്നു. ഈ സീസണില്‍ സേവിംഗ്‌സ് വര്‍ദ്ധിപ്പിക്കുന്നതിന് HDFC ബാങ്ക് ഉപഭോക്താക്കള്‍ക്ക് നോ-കോസ്റ്റ് ഇഎംഐയിലൂടെ പര്‍ച്ചേസ് നടത്തുമ്പോള്‍ ക്യാഷ്ബാക്ക് നേടാനുള്ള അവസരവും നല്‍കുന്നു.

   • സെക്യൂരിറ്റി, ഗോള്‍ഡ് ലോണുകള്‍: സമ്മര്‍ദ്ദമില്ലാത്ത സാമ്പത്തികം യാഥാര്‍ത്ഥ്യമാക്കുന്നതിനായി 9.90% പലിശനിരക്ക് മുതല്‍ ആരംഭിക്കുന്ന സെക്യൂരിറ്റികള്‍ക്കെതിരായി വായ്പകളില്‍ ഓഫറുകളും നല്‍കുന്നു. 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകള്‍ക്ക് 9% പലിശ നിരക്കില്‍ 0.2% പ്രോസസ്സിംഗ് ഫീസോട് കൂടി ഏറ്റവും കുറഞ്ഞ ഡോക്യുമെന്റേഷനിലൂടെ ഉപഭോക്താക്കള്‍ക്ക് ഗോള്‍ഡ് ലോണ്‍ ലഭിക്കും. ഇതില്‍ ഏറ്റവും അതിശയകരമെന്തെന്ന് വെച്ചാല്‍ ഈ വായ്പകള്‍ 45 മിനിറ്റിനുള്ളില്‍ നേടാനാകുമെന്നതാണ്.
   HDFC ബാങ്കിന്റെ ഫെസ്റ്റീവ് ട്രീറ്റ്‌സ് വായ്പകള്‍ക്കൊപ്പം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, PayZapp, SmartBuy എന്നിവയിലും ലഭ്യമാണ്. സ്മാര്‍ട്ട്‌ഫോണുകള്‍, ഇലക്ട്രോണിക്‌സ്, ജ്വല്ലറി, യാത്രകള്‍, വിനോദം എന്നിവയില്‍ നല്‍കുന്ന ആയിരത്തിലധികം ഓഫറുകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് മികച്ച ഡീലുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഇപ്പോള്‍ തന്നെ ഷോപ്പിംഗ് തുടങ്ങുക!

   നിങ്ങള്‍ ഇപ്പോഴും ഒരു HDFC ബാങ്ക് ഉപഭോക്താവായില്ലെങ്കില്‍ നവംബര്‍ പകുതി വരെ നീണ്ടുനില്‍ക്കുന്ന ഈ ആവേശകരമായ ഓഫറുകള്‍ക്കായി നിങ്ങള്‍ക്ക് ഒരു സേവിംഗ്‌സ് അക്കൗണ്ട് തല്‍ക്ഷണം ആരംഭിക്കാനാകും. HDFC ബാങ്ക് സേവിംഗ്‌സ് അക്കൗണ്ട്, ലഭ്യമായ എല്ലാ ആനുകൂല്യങ്ങള്‍ എന്നിവയെകുറിച്ച് കൂടുതല്‍ അറിയാന്‍ താല്‍പര്യമുണ്ടോ? ഇവിടെ ക്ലിക്ക് ചെയ്യുക.
   Published by:Naseeba TC
   First published:
   )}